Latest Updates
-
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
അധിക പൗർണ്ണമി: 3 വർഷത്തിന് ശേഷം എത്തുന്ന അപൂർവ്വ ദിനം, ഐശ്വര്യത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം! -
2026 മെയ് 31 രാശിഫലം: കരിയറിലും സമ്പത്തിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വലിയ മാറ്റങ്ങൾ: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് എന്താണ്? അശ്വതി മുതൽ രേവതി വരെ അറിയാം! -
രാശിഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!
നല്ല സ്പ്രിങ് പോലെയുള്ള മുടി നിലനിര്‍ത്താം: ആദ്യം ശ്രദ്ധിക്കേണ്ടത് ഇതെല്ലാം
മുടിയുടെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. പലപ്പോഴും ചുരുണ്ട മുടിയുള്ളവരിലാണ് കേശസംരക്ഷണത്തിന് കൂടുതല്‍ വെല്ലുവിളി ഉണ്ടാവുന്നത്. അനുകൂലമല്ലാത്ത പല അവസ്ഥകളും ഇവരുടെ മുടി സംരക്ഷണത്തില്‍ ഉണ്ടാവാം. പലപ്പോഴും അറിയാതെ പോവുന്ന ചില തെറ്റുകള്‍ പോലും മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നതിലേക്ക് കാര്യങ്ങളെത്തിക്കുന്നു. ചുരുണ്ട മുടിയുള്ളവര്‍ ഇനി മുടി സംരക്ഷിക്കുന്ന കാര്യത്തില്‍ അധികം കഷ്ടപ്പെടേണ്ടി വരുന്നില്ല. മുടിക്ക് നല്ല തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയും തലയോട്ടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും എപ്പോഴും നല്ലത് നല്ല നാടന്‍ പൊടിക്കൈകള്‍ തന്നെയാണ്.
എന്നാല്‍ മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ആരോഗ്യകരമായ തലയോട്ടി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. തലയോട്ടിയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് പ്രകൃതിദത്ത പരിഹാരങ്ങള്‍ ആണ് ഏറ്റവും ഉത്തമവും. വെളിച്ചെണ്ണ, ടീ ട്രീ ഓയില്‍, കറ്റാര്‍ വാഴ തുടങ്ങിയ ചേരുവകള്‍ ഉപയോഗിക്കുന്നത് വഴി നിങ്ങള്‍ക്ക് മുടിയുടെ പ്രശ്നങ്ങളെ ഒരു പരിധി വരെ ഇല്ലാതാക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

വെളിച്ചെണ്ണ
മുടിയുടെ ആരോഗ്യത്തിന് വെളിച്ചെണ്ണ അനിവാര്യമാണ്. പലപ്പോഴും വെളിച്ചെണ്ണയില്‍ ഉള്ള ഫാറ്റി ആസിഡുകള്‍ നിങ്ങളുടെ മുടിക്ക് സ്വാഭാവിക ഈര്‍പ്പം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. കൂടാതെതലയില് താരനുണ്ടാക്കുന്ന ഫംഗസുകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇതോടൊപ്പം തന്നെ ടീ ട്രീ ഓയിലും ഉപയോഗിക്കാവുന്നതാണ്. തലയോട്ടിയില്‍ ജലാംശം നിലനിര്‍ത്തുന്നതിന് കറ്റാര്‍വാഴയും സഹായിക്കുന്നുണ്ട്. ഇതെല്ലാം തന്നെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്കുന്നു. അതോടൊപ്പം തന്നെ മികച്ച മാറ്റങ്ങളും മുടിയില്‍ നിലനിര്‍ത്തുന്നു. ചുരുണ്ട മുടിയുള്ളവര്‍ക്ക് നിര്ബന്ധണായും ഇവയെല്ലാം ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ സ്വാഭാവികത നിലനിര്‍ത്തുന്നു.
ചുരുണ്ട മുടി സംരക്ഷിക്കാന്‍
ചുരുണ്ട മുടി സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. ചുരുണ്ട മുടിക്ക് എപ്പോഴും ശ്രദ്ധ കൂടുതല്‍ വേണം. ഇവര്‍ ഷാമ്പൂ ഉപയോഗിക്കുന്നവരെങ്കില്‍ പലപ്പോഴും സള്‍ഫേറ്റ് ഇല്ലാത്ത ഷാമ്പൂ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ മുടിയിലെ സ്വാഭാവിക എണ്ണ നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കുന്നു. അത് മാത്രമല്ല മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. ആഴത്തില്‍ മുടിയില്‍ ശ്രദ്ധ പതിപ്പിക്കാന്‍ ശ്രമിക്കണം. ഇത് മുടിയുടെ എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണും.
മുടി വെട്ടുന്നത്
ഇടക്കിടെ മുടി വെട്ടുന്നത് മുടിയുടെ അറ്റം പിളരുന്നതിനെ പ്രതിരോധിക്കും. ഇത് വഴി മുടിക്ക് ആരോഗ്യകരമായ ഒരു മാറ്റം ഉറപ്പ് വരുത്താന്‍ സാധിക്കും. മാത്രമല്ല മുടി പൊട്ടാതെ വേര്‍പെടുത്തി എടുക്കുന്നതിന് വേണ്ടി വിശാലമായ പല്ലുള്ള ചീപ്പ് ഉപയോഗിക്കണം. കൂടാതെ ലീവ്-ഇന്‍ കണ്ടീഷണറുകള്‍ അല്ലെങ്കില്‍ മുടി ചുരുട്ടാന്‍ ഉപയോഗിക്കുന്ന ക്രീമുകള്‍ എന്നിവയെല്ലാം അതുപോലെ ശ്രദ്ധയോടെ തിരഞ്ഞെടുക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും.
DIY ഹെയര്‍ മാസ്കുകള്‍
ചുരുണ്ട മുടിയെ പോഷിപ്പിക്കുന്നതിനുള്ള ചെലവ് കുറഞ്ഞ മാര്‍ഗം എപ്പോഴും വീട്ടില്‍ തന്നെ തയ്യാറാക്കിയ ഹെയര്‍ മാസ്കുകള്‍ ഉപയോഗിക്കുക എന്നതാണ്. അതിനായി അവോക്കാഡോ, തേന്‍ മാസ്കുകള്‍ ഉപയോഗിക്കാം. ഇവ മുടിക്ക് ആഴത്തിലുള്ള ജലാംശം നല്കുന്നു, അതേസമയം വാഴപ്പഴം, ഒലിവ് ഓയില്‍ മാസ്കുകള്‍ തിളക്കവും മൃദുത്വവും നല്‍കുന്നതിനും സഹായിക്കുന്നു. ഇവയെല്ലാം എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും ആരോഗ്യകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതുമാണ്.
മാസ്കുകള്‍ ഉപയോഗിക്കുന്നത്
ആവക്കോഡോ അല്ലെങ്കില്‍ അതുപോലെയുള്ള മാസ്കുകള്‍ എപ്രകാരം ഉപയോഗിക്കാം എന്ന് നോക്കാം. ഉദാഹരണത്തിന് ഒരു അവോക്കാഡോ മാസ്ക് ഉണ്ടാക്കാന്‍, ഒരു പഴുത്ത അവോക്കാഡോ രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍ ഉപയോഗിച്ച് നല്ലതുപോലെ പേസ്റ്റ് രൂപത്തിലാക്കുക. നനഞ്ഞ മുടിയില്‍ പുരട്ടുക, 30 മിനിറ്റ് ശേഷം നന്നായി കഴുകുക. ഒരു വാഴപ്പഴ മാസ്കിനായി, ഒരു പഴുത്ത വാഴപ്പഴം രണ്ട് ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ കലര്‍ത്തി അതേ രീതിയില്‍ തന്നെ പിന്തുടരാവുന്നതാണ്. ഇതെല്ലാം ആരോഗ്യകരമായ തലയോട്ടിയും മികച്ച കേശസംരക്ഷണ മുതല്‍ക്കൂട്ടും ആണ്.



Click it and Unblock the Notifications