Latest Updates
-
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില്‍ ബുധാദിത്യ യോഗം: 12 രാശിക്കാര്‍ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം
എണ്ണക്കറുപ്പിന് ഏഴഴക്, മുടിയുടെ കറുപ്പുനിറം എക്കാലവും നിലനിര്‍ത്താനുള്ള വഴികള്‍
നല്ല കറുത്ത മുടി, ആരോഗ്യമുള്ള മുടി പെണ്ണഴകിന്റെ ലക്ഷണമാണ്. പക്ഷേ പല കാരണങ്ങളാല്‍ മുടിയുടെ കറുപ്പില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകാം. മുടിയുടെ കറുപ്പ് നിറം സംരക്ഷിക്കാനും മെച്ചപ്പെടുത്താനും സഹായിക്കുന്ന ചില ആയുര്‍വേദ ഔഷധങ്ങളും അവയുടെ ഉപയോഗരീതിയും അറിയാം. ഇവ മുടിക്ക് യാതൊരു ദോഷവും ചെയ്യുന്നില്ലെന്ന് മാത്രമല്ല, മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

നെല്ലിക്ക
അംല, അല്ലെങ്കില്‍ നെല്ലിക്ക, മുടി സംരക്ഷിക്കാന്‍ മികച്ച ഉല്‍പ്പന്നമാണ്. നെല്ലിക്കയില്‍ വൈറ്റമിന്‍ സിയും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. മുടിയുടെ സ്വാഭാവിക കറുപ്പ് നിറം നിലനിര്‍ത്താന്‍ ഈ പോഷകങ്ങള്‍ സഹായിക്കുന്നു. നെല്ലിക്ക പൊടിയായോ എണ്ണയായോ ഉപയോഗിക്കാം.
മൈലാഞ്ചി
മുടിക്ക് നിറം നല്കുന്ന മൈലാഞ്ചി കാലങ്ങളായി കേശസംരക്ഷണത്തിന് ഉപയോഗിച്ചുവരുന്നു. ഇത് മുടിക്ക് കറുത്ത നിറം നല്കുന്നു. ഇന്‍ഡിഗോ പോലുള്ള മറ്റ് സസ്യങ്ങളുമായി ചേര്‍ത്ത് മൈലാഞ്ചി ഉപയോഗിക്കുന്നത് അതിന്റെ പ്രഭാവം വര്‍ദ്ധിപ്പിക്കും. മെലാഞ്ചി ഉപയോഗിച്ചുള്ള ഹെന്ന മുടിയെ കണ്ടീഷന്‍ ചെയ്യുന്നു, ഇത് മുടി മൃദുവും തിളക്കവുമുള്ളതാക്കുന്നു.
ഭൃംഗരാജ്,കയ്യുണ്ണി
മുടി സംരക്ഷണത്തിനുള്ള ഔഷധസസ്യങ്ങളുടെ രാജാവ് എന്നാണ് ഭൃംഗരാജിനെ അഥവാ കയ്യുണ്ണിയെ വിളിക്കുന്നത്. ഇത് മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും നര തടയുകയും ചെയ്യുന്നു. മികച്ച ഫലങ്ങള്‍ക്കായി ഇത് എണ്ണയായോ പൊടിയോ തലയില്‍ പുരട്ടാം.
ഇന്‍ഡിഗോ
മുടി കറുപ്പിക്കാന്‍ ഉപയോഗിക്കുന്ന മറ്റൊരു ഔഷധമാണ് ഇന്‍ഡിഗോ. കട്ടിയുള്ള കറുത്ത മുടി ലഭിക്കാന്‍ ഈ ഉല്‍പ്പന്നം നല്ലതാണ്. ഇന്‍ഡിഗോ മുടി ഇഴകളെ ശക്തിപ്പെടുത്തുന്നു.
ഷിക്കാക്കായ്
തലയോട്ടിക്കും മുടിക്കും പ്രകൃതിദത്തമായ ശുദ്ധീകരണമായി ശിക്കാക്കായ് പ്രവര്‍ത്തിക്കുന്നു. കറുത്ത മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. ശിക്കാക്കായ് പൊടി വെള്ളത്തില്‍ കലര്‍ത്തി മുടി കഴുകാന്‍ പേസ്റ്റ് രൂപത്തിലാക്കാം.
റീത്ത
റീത്ത അല്ലെങ്കില്‍ സോപ്പ്നട്ട് മുടിയുടെ അഴുക്ക് കളയാന്‍ സഹായിക്കും. ഇത് തലയോട്ടിയുടെ വൃത്തിയും ആരോഗ്യവും നിലനിര്‍ത്തുന്നു, ഒപ്പം സ്വാഭാവിക കറുപ്പ് നിറം നിലനിര്‍ത്താനും സഹായിക്കുന്നു. ഷാംപൂവിന് പകരമായി റീത്ത ഉപയോഗിക്കാം.
ബ്രഹ്മി
ബ്രഹ്മി മുടിവേരുകളെ ശക്തിപ്പെടുത്തുകയും മുടികൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യുന്നു. കറുത്ത മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. ബ്രഹ്മി എണ്ണയോ പൊടിയോ പതിവായി മുടി സംരക്ഷണ ദിനചര്യകളില്‍ ഉള്‍പ്പെടുത്താം.
കറിവേപ്പില
കറിവേപ്പില അകാല നരയെ തടയുന്ന പോഷകങ്ങളാല്‍ സമ്പുഷ്ടമാണ്. പതിവായി ഉപയോഗിക്കുമ്പോള്‍ മുടിയുടെ സ്വാഭാവിക കറുപ്പ് നിറം നിലനിര്‍ത്താന്‍ അവ സഹായിക്കുന്നു. കറിവേപ്പില വെളിച്ചെണ്ണയില്‍ തിളപ്പിച്ച് തലയില്‍ തേച്ച് പിടിപ്പിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
