Latest Updates
-
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്! -
ഇന്നത്തെ നക്ഷത്രഫലം: സെപ്റ്റംബർ 13 ഞായറാഴ്ച, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 12 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? നിങ്ങളുടെ രാശിയുടെ പ്രത്യേകതകൾ അറിയാം -
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ
ഡ്രൈ ഹെയര്‍ ഇനിയില്ല, മുടി മികച്ചതാക്കുന്ന പ്രകൃതിദത്ത ഹെയര്‍ മാസ്കുകള്‍
മുടി സംരക്ഷണത്തിനായി ഹെയര്‍ മാസ്ക് ഉപയോഗിക്കുന്നത് മികച്ച ഓപ്ഷനാണ്. വീട്ടിലുണ്ടാക്കുന്ന ഹെയര്‍ മാസ്കുകള്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേകിച്ചും. മിക്ക സ്ത്രീകള്‍ക്കും വരണ്ട മുടി ഒരു പ്രശ്നമാണ്. മുടിക്ക് വേണ്ട പരിചരണം നല്‍കാത്തതും തെറ്റായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതുമാണ് ഇതിന് കാരണം. വിപണിയില്‍ ലഭിക്കുന്ന കേശസംരക്ഷണ ഉല്‍പ്പന്നങ്ങളില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇതുമൂലം നിങ്ങളുടെ മുടിക്ക് കേടുപാടുകള്‍ സംഭവിച്ചേക്കാം. നിങ്ങളുടെ മുടി വരണ്ടതും പൊട്ടുന്നതും കേടായതുമാണെങ്കില്, നിങ്ങള്‍ വീട്ടിലുണ്ടാക്കിയ ഹെയര്‍ മാസ്ക് ഉപയോഗിക്കണം. പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് എങ്ങനെ ഹെയര്‍ മാസ്ക് ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം.

വരണ്ട മുടിക്ക് മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ള നിങ്ങളുടെ മുടിക്ക് വളരെയേറെ ഗുണം ചെയ്യും. ഇത് നിങ്ങള്‍ക്ക് മിനുസമാര്‍ന്ന മുടി നല്കാന് സഹായിക്കുന്നു. ഒരു മുട്ടയുടെ വെള്ള വേര്‍തിരിച്ച് 1 കപ്പ് പാലില്‍ നന്നായി അടിച്ചെടുക്കുക. മുട്ടയുടെ വെള്ളയില്‍ 2 സ്പൂണ്‍ ഒലിവ് ഓയിലും 1 സ്പൂണ്‍ നാരങ്ങയും ചേര്‍ത്ത് ഒരിക്കല്‍ കൂടി അടിക്കുക. ഈ മിശ്രിതം പേസ്റ്റാക്കി മാറ്റിയ ശേഷം ഒരു ഹെയര്‍ ബ്രഷിന്റെ സഹായത്തോടെ ഇത് നിങ്ങളുടെ തലയില്‍ പുരട്ടുക. 20 മിനിറ്റ് വിട്ടശേഷം തണുത്ത വെള്ളത്തില്‍ മുടി കഴുകുക.
തേനും വാഴപ്പഴവും
ആരോഗ്യമുള്ള തലയോട്ടിക്ക് ആവശ്യമായ ധാരാളം പോഷകങ്ങളും പ്രോട്ടീനുകളും അടങ്ങിയിട്ടുള്ള വസ്തുക്കളാണ് തേനും വാഴപ്പഴവും. നിങ്ങളുടെ മുടി മിനുസവും മൃദുവുമാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്ന മോയ്സ്ചറൈസിംഗ് ഗുണങ്ങള്‍ തേനില്‍ അടങ്ങിയിട്ടുണ്ട്. ഒലീവ് ഓയിലില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍, മുടിയുടെ വളര്‍ച്ച വര്‍ധിപ്പിക്കാനും മുടി പൊട്ടുന്നത് തടയാനും ഇത് സഹായിക്കുന്നു. ഒരു നാടന്‍പഴം ചതച്ച് 3 സ്പൂണ്‍ തേനില്‍ കലര്‍ത്തുക. രണ്ട് ചേരുവകളും മിക്സ് ചെയ്ത് അതില്‍ 2 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. ഇത് നിങ്ങളുടെ തലയില്‍ പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.
അവോക്കാഡോ ഹെയര്‍ മാസ്ക്
മുടിയുടെ അറ്റം പിളരുന്നതിനും മുടി പൊട്ടുന്നതിനും പരിഹാരമാണ് അവോക്കാഡോ. അവോക്കാഡോ ഉപയോഗിക്കുന്നത് തലയോട്ടിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും വരണ്ടതും നരച്ചതുമായ മുടിയെ സുഖപ്പെടുത്താനും സാധിക്കുന്നു. ഒരു പഴുത്ത അവോക്കാഡോ തൊലി കളഞ്ഞ് കുറച്ച് ഒലീവ് ഓയില്‍ ഉപയോഗിച്ച് മാഷ് ചെയ്തെടുക്കുക. ഇത് ബ്ലെന്‍ഡറിലിട്ട് നന്നായി അടിച്ചെടുക്കുക. ഒരു ഹെയര്‍ ബ്രഷ് ഉപയോഗിച്ച് ഇത് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക. മാസ്ക് കുറച്ച് മിനിറ്റ് തലയില്‍ വച്ചശേഷം ഒരു തുണി കൊണ്ട് മുടി പൊതിഞ്ഞുവയ്ക്കുക. തലയോട്ടിയില്‍ മസാജ് ചെയ്ത് തണുത്ത വെള്ളം ഉപയോഗിച്ച് മാസ്ക് കഴുകിക്കളയുക.
സ്ട്രോബെറി ഹെയര്‍ മാസ്ക്
നിങ്ങളുടെ തലയോട്ടിയില്‍ എണ്ണ അടിഞ്ഞുകൂടുന്നത് നിയന്ത്രിക്കാന്‍ ഒന്നാണ് സ്ട്രോബെറി. സ്ട്രോബെറി, വെളിച്ചെണ്ണ, തേന്‍ എന്നിവ തലയോട്ടിയിലെ പിഎച്ച് മൂല്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കുറച്ച് സ്ട്രോബെറി ഒരു ബ്ലെന്‍ഡറില്‍ അടിച്ചെടുത്ത് കട്ടിയുള്ള പേസ്റ്റ് ആക്കുക. ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണയും ഒരു സ്പൂണ്‍ തേനും ചേര്‍ക്കുക. ഇവയെല്ലാം കൂട്ടിക്കലര്‍ത്തി നിങ്ങളുടെ മുടി നനച്ച് പുരട്ടുക. ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ മുടി നന്നായി കഴുകുക.
തൈര് ഹെയര്‍ മാസ്ക്
വരണ്ട മുടിക്ക് മികച്ച പരിഹാരമാണ് തൈര്. തൈരില്‍ അടങ്ങിയിരിക്കുന്ന നല്ല എന്‍സൈമുകളും ബാക്ടീരിയകളും നിങ്ങളുടെ തലയോട്ടിയെ പോഷിപ്പിക്കാനും മുടി ഈര്‍പ്പമുള്ളതാക്കാനും സഹായിക്കുന്നു. മുടിയുടെ അറ്റം പിളരുന്നത് മുതല്‍ അനാരോഗ്യകരമായ തലയോട്ടി വരെയുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് തൈര്. ഒരു കപ്പ് തൈര് നന്നായി കലക്കിയെടുത്ത് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക. 20 മിനിറ്റിനു ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ തല കഴുകുക.
തേങ്ങ, ജോജോബ, ആവണക്കെണ്ണ
2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, 1 ടേബിള്‍സ്പൂണ്‍ ജോജോബ ഓയില്‍, 1 ടേബിള്‍ സ്പൂണ്‍ എള്ളെണ്ണ, 1 ടീസ്പൂണ്‍ ആവണക്കെണ്ണ, 1 ടീസ്പൂണ്‍ തവിട്ട് പഞ്ചസാര, 2 തുള്ളി പെപ്പര്‍മിന്റ് ഓയില്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍. എല്ലാ ചേരുവകളും ഒരുമിച്ച് മിക്സ് ചെയ്യുക. ഈ മാസ്ക് ഉപയോഗിച്ച് നിങ്ങളുടെ തലയോട്ടിയില്‍ 3-5 മിനിറ്റ് മസാജ് ചെയ്യുക. ശേഷം ഷാംപൂ ഇട്ട് കഴുകി മുടി പതിവുപോലെ കണ്ടീഷന്‍ ചെയ്യുക. ഈ മാസ്ക് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും മസാജ് ചെയ്യുന്നത് നിങ്ങളുടെ മുടിയുടെ ഈര്‍പ്പവും സ്വാഭാവിക എണ്ണയും വര്‍ധിപ്പിക്കും.



Click it and Unblock the Notifications
