Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
നരച്ചത് ഒരു മുടിയെങ്കില്‍ പോലും കറുപ്പിക്കും കടുകെണ്ണ: എണ്ണയിലെ മാജിക് കൂട്ടുകള്‍
കടുകെണ്ണ ചിലയിടങ്ങളില്‍ പാചകത്തിന് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത് മുടിയുടെ ആരോഗ്യത്തിന് ഉപയോഗിക്കും എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കുമോ? എന്നാല്‍ സത്യമാണ്. മുടി ഉള്‍പ്പടെയുള്ള സൗന്ദര്യ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് കടുകെണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് അകാല നരയെ പ്രതിരോധിക്കുകയും മുടിയുടെ ആരോഗ്യത്തെ പ്രതിസന്ധികളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ കടുകെണ്ണ എപ്രകാരം മുടിയുടെ ആരോഗ്യത്തിന് സഹായിക്കും എന്ന കാര്യം പലര്‍ക്കും അറിയില്ല.
നല്ലൊരു പരിഹാരമാണ് എന്തുകൊണ്ടും കടുകെണ്ണ മുടി പ്രശ്നങ്ങള്‍ക്ക് എന്നതില്‍ തര്‍ക്കമില്ല. അകാല നര ഉള്‍പ്പടെയുള്ള പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുകയും മുടിക്ക് ആഗ്രഹിക്കുന്ന മാറ്റം കൊണ്ട് വരുന്നതിന് സഹായിക്കുകയും ചെയ്യുന്നു കടുകെണ്ണ. എന്നാല്‍ മുടിക്ക് ആരോഗ്യം നല്കുന്ന കാര്യത്തില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എങ്ങനെ കടുകെണ്ണ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

മുടിക്ക് കടുകെണ്ണ പ്രവര്‍ത്തിക്കുന്നത്
മുടിക്ക് കടുകെണ്ണ ഉപയോഗിക്കുന്നത് വഴി പല വിധത്തിലുള്ള ഗുണങ്ങളുണ്ടെന്ന് നമുക്കറിയാം. മുടിയുടെ അകാല നര ഇല്ലാതാക്കുന്നതിന് എപ്രകാരം കടുകെണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് രോമകൂപങ്ങളെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കുന്നു. ഇത് കൂടാതെ മെലാനിന്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ നശിപ്പിക്കുകയും ഉത്പാദനം കുറക്കുകയും ചെയ്യുന്നു. ഇത് വഴി ഫ്രീറാഡിക്കലുകള്‍ നിര്വീര്യമാവുന്നു. ഇത് അകാല നരയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു.
ഗുണങ്ങള്‍
എപ്രകാരം കടുകെണ്ണ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചും ഇത് എന്തൊക്കെ ഗുണങ്ങള്‍ നല്കുന്നു എന്നതിനെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. മുടിക്ക് കടുകെണ്ണ ഉപയോഗിക്കുന്നത് വഴി അത് അകാല നരയെ പൂര്‍ണമായും ഇല്ലാതാക്കുകയും ആന്റിബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു. കടുകെണ്ണ പതിവായി ഉപയോഗിച്ച് മുടിയില്‍ മസ്സാജ് ചെയ്യുന്നത് വഴി അത് രോമകൂപങ്ങളെ പരിപോഷിപ്പിക്കുന്നു. മുടി വളര്‍ച്ചയെ ഇത് ഉത്തേജിപ്പിക്കുകയും മുടിക്ക് ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
താരന് അകറ്റുന്നു
മുടിയിലെ താരന് അകറ്റുന്നതിനും മുടിക്ക് ഗുണങ്ങള്‍ നല്‍കുന്നതിന് സഹായിക്കുന്നു കടുകെണ്ണ. ഇതിലുള്ള ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍, തലയോട്ടിയിലെ അണുബാധകള്‍ക്ക് ഇതിലൂടെ പരിഹാരം കാണുന്നതിന് സാധിക്കുന്നു. കടുകെണ്ണ നിങ്ങളുടെ ദിനചര്യയില്‍ ഉപയോഗിക്കുന്നത് വഴി അത് താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
മുടി ശക്തിപ്പെടുത്തുന്നു
കടുകെണ്ണ സ്ഥിരമായി ഉപയോഗിക്കുന്നവരെങ്കില്‍ മുടി ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു എന്നതില്‍ സംശയം വേണ്ട. ഇതിലുള്ള അമിനോ ആസിഡുകളും ധാതുക്കളും എല്ലാം മുടിയുടെ ആരോഗ്യത്തിന് എല്ലാ തരത്തിലുള്ള മാറ്റങ്ങളും നല്കുന്നു. ഇതിലൂടെ മുടിയുടെ ഘടനയെ ശക്തിപ്പെടുത്തുകയും പൊട്ടുന്നതും അറ്റം പിളരുന്നതും കുറയ്ക്കുകയും ചെയ്യും. അതിനാല്‍, നിങ്ങളുടെ മുടി ശക്തിപ്പെടുത്താന്‍ കടുകെണ്ണ സ്ഥിരമായി ഉപയോഗിക്കാവുന്നതാണ്.
മാസ്കുകള്‍
കടുകെണ്ണ കൊണ്ട് മുടിയുടെ ആരോഗ്യത്തിന് എന്തൊക്കെ മാസ്കുകള്‍ ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. കടുകെണ്ണയും കറിവേപ്പിലയും ഉപയോഗിച്ച് നമുക്ക് മുടിയില്‍ മാസ്ക് തയ്യാറാക്കാവുന്നതാണ്. അതിന് വേണ്ടി കടുകെണ്ണ ചൂടാക്കി ഇതിലേക്ക് കറിവേപ്പില ചതച്ചത് ചേര്‍ക്കാവുന്നതാണ്. ഈ മിശ്രിതം മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിച്ച് രാത്രി തലയില്‍ വെച്ച് രാവിലെ കഴുകിക്കളയാവുന്നതാണ്.
കടുകെണ്ണയും നെല്ലിക്കയും
മുടിയുടെ ആരോഗ്യത്തിന് വേണ്ടി കടുകെണ്ണയും നെല്ലിക്കയും ഉപയോഗിക്കാം. അതിന് വേണ്ടി കടുകെണ്ണ നെല്ലിക്ക നല്ലതുപോലെ ചൂടാക്കി ഇത് തണുത്തതിന് ശേഷം മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. അത് മാത്രമല്ല മുടിയുടെ ആരോഗ്യത്തിന് വേണ്ടി ഇത് സ്ഥിരമായി തേക്കുന്നതും നല്ലതാണ്. ഇത്തരം അവസ്ഥകളില്‍ ഇത് മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നു.
കടുകെണ്ണയും തേങ്ങാപ്പാലും
കടുകെണ്ണയും തേങ്ങാപ്പാലും ഉപയോഗിക്കുന്നത് വഴി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇതിന് വേണ്ടി കടുകെണ്ണയും തേങ്ങാപ്പാലും മിക്സ് ചെയ്ത് കഴിഞ്ഞ് അരമണിക്കൂര്‍ കഴിഞ്ഞ് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. അതിന് ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് നല്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല എന്നതാണ് സത്യം.
കടുകെണ്ണയും മൈലാഞ്ചിയും
മുടി വളര്‍ത്തുന്നതില്‍ വളരെ വലിയ പങ്ക് വഹിക്കുന്നതാണ് മൈലാഞ്ചി. ഇതിനോടൊപ്പം കടുകെണ്ണ കൂടി ചേരുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ച മാറ്റങ്ങള്‍ നല്കുന്നു. മൈലാഞ്ചി കടുകെണ്ണയില്‍ ഇട്ട് ചൂടാക്കി മുടിയില്‍ തേക്കുന്നത് വഴി അത് മുടിയിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കുന്നു. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇത് ഉപയോഗിക്കുന്നത് നല്ലതാണ്.



Click it and Unblock the Notifications
