Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മുടി വളരാന്‍ കടുകെണ്ണ 1 മണിക്കൂറൊന്നും തലയില്‍ വെക്കേണ്ട, വെറും 20 മിനിറ്റ് മതി
മുടിയുടെ അനാരോഗ്യം പലപ്പോഴും നിങ്ങളുടെ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. കാരണം മുടി നഷ്ടപ്പെടുന്ന അവസ്ഥയില്‍ പലരും ഡൗണ്‍ ആവുന്നു. പലപ്പോഴും ആദ്യ ലക്ഷണം എന്ന് പറയുന്നത് മുടിയുടെ കനം കുറയുന്നതാണ്. മാനസികമായി വരെ നിങ്ങളെ തളര്‍ത്തുന്നതാണ് പലപ്പോഴും മുടിയുടെ അനാരോഗ്യം. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി കണ്ണില്‍ കണ്ട പല എണ്ണകളും തേക്കുന്നവരില്‍ മുടി വീണ്ടും പ്രശ്നത്തിലാവുകയാണ് ചെയ്യുന്നത്. ആരോഗ്യകരമായ മുടിയാണ് എല്ലാവര്ക്കും ആഗ്രഹം. എന്നാല്‍ പലരുടെ ആഗ്രഹത്തിന് അനുസരിച്ച് മുടി വളരുന്നില്ല എ്ന്നതും വേദനാജനകമാണ്.
ആരോഗ്യപ്രശ്നങ്ങള്‍, അനാരോഗ്യകരമായ ജീവിതശൈലി, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ അല്ലെങ്കില്‍ മോശം മുടി സംരക്ഷണം തുടങ്ങി മുടി കൊഴിച്ചിലിലേക്ക് നയിക്കുന്ന നിരവധി കാരണങ്ങള്‍ ഉണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അതിനെല്ലാം പരിഹാരം കാണുകയും മുടിയുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്ന ചില പരിഹാര മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അത് മാത്രമല്ല ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള് ഉപയോഗിക്കുന്ന മിക്ക ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങളും ഹാനികരമായ രാസവസ്തുക്കള്‍ നിറഞ്ഞതായത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണാന്‍ ഉലുവയും കടുകെണ്ണയും നമുക്ക് ഉപയോഗിക്കാവുന്നതാണ്.

കടുകെണ്ണയും ഉലുവയും ചേരുമ്പോള്‍
മുടിവളര്‍ത്തുന്നതിന് വേണ്ടി കടുകെണ്ണയും ഉലുവയും നമുക്ക് ഉപയോഗിക്കാം. എപ്രകാരം ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി ആദ്യം ഒരു ലിറ്റര്‍ കടുകെണ്ണയാണ് ആവശ്യമുള്ളത്. ഇതിലേക്ക് ആവശ്യം അടുത്തതായി ഒരു പിടി ഉലുവയാണ്. ഈ എണ്ണ തയ്യാറാക്കുന്നതിന് വേണ്ടി ആദ്യം ഒരു പാത്രത്തില്‍ ഉലുവയും അതിലേക്ക് കടുകെണ്ണയും മിക്സ് ചെയ്യുക. ഇത് രണ്ടും നല്ലതുപോലെ തിളപ്പിച്ച് എടുക്കുക. ഉലുവയുടെ നിറം മാറി വരുമ്പോള്‍ നമുക്ക് എണ്ണ ഓഫ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. എണ്ണ തണുത്തതിന് ശേഷം ഇത് മുടിയില്‍ ഉപയോഗിക്കാം, ബാക്കി വരുന്ന എണ്ണ വായു കടക്കാത്ത പാത്രത്തില്‍ സൂക്ഷിക്കുക.
മുടി കൊഴിച്ചിലിന് എങ്ങനെ എണ്ണ ഉപയോഗിക്കാം?
മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിന് വേണ്ടി ഈ എണ്ണ എപ്രകാരം ഈ എണ്ണ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. മുടി കൃത്യമായി ജട വേര്‍പെടുത്തി മുടിയില്‍ തലയോട്ടി മുതല്‍ അറ്റം വരെ മുടിയില്‍ എണ്ണ തേച്ച് പിടിപ്പിക്കാം. ശേഷം പത്ത് പതിനഞ്ച് മിനിറ്റെങ്കിലും മുടി നല്ലതുപോലെ മസ്സാജ് ചെയ്യണം. അതിന് ശേഷം വെറും 20 മിനിറ്റ് മാത്രം മുടിയില്‍ ഈ എണ്ണ സൂക്ഷിക്കാവുന്നതാണ്. ശേഷം വീര്യം കുറഞ്ഞ ഷ്ാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ മൂന്ന് തവണ ഉപയോഗിക്കണം.
ഗുണങ്ങള്‍
നിരവധി ഗുണങ്ങള്‍ നമുക്ക് ഈ എണ്ണ ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നുണ്ട്. ഈ എണ്ണയില്‍ വിറ്റാമിന്‍ ഇ, ഒമേഗ 3 ആസിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ തലയോട്ടിക്കും മുടിക്കും മികച്ച ഗുണങ്ങള്‍ നല്കുന്നു എന്നത് തന്നെയാണ് സത്യം. ഇതിലുള്ള ഫാറ്റി ആസിഡുകള്‍ മുടിയില്‍ കണ്ടീഷണര്‍ നല്കുന്ന അതേ ഗുണം നല്കുന്നു. ഇത് മുടിയെ സില്‍ക്കി ആക്കി മാറ്റുന്നു. കൂടാതെ മിനുസമുള്ളതും ആക്കി മാറ്റുന്നതിന് സഹായിക്കുന്നു. എണ്ണ പതിവായി മസ്സാജ് ചെയ്യുന്നത് കൊണ്ടും തെറ്റില്ല എന്നതാണ് സത്യം.

മുടിയുടെ വളര്‍ച്ചക്ക്
മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നതിനും ഈ എണ്ണ മികച്ചതാണ്. ഇത് എല്ലാ തരത്തിലും ആരോഗ്യമുള്ള കരുത്തുള്ള മുടി നിങ്ങള്‍ക്ക് നല്കുന്നു. മുടിയുടെ എല്ലാ തരത്തിലുള്ള പ്രതിസന്ധികളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് കടുകെണ്ണയും ഉലുവയും ചേര്‍ന്ന മിശ്രിതം. മുടിയുടെ തിളക്കവും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു ഈ മിശ്രിതം എന്നതില്‍ സംശയം വേണ്ട. ഇരുമ്പ്, കാല്‍സ്യം, വിറ്റാമിനുകള്‍ എന്നിവയുടെ നല്ല ഉറവിടമാണ് കടുകെണ്ണ. ഇവയെല്ലാം മുടി വളര്‍ച്ചയ്ക്കും പൊതുവെ മുടിയുടെ ആരോഗ്യത്തിനും അനിവാര്യമാണ് എന്നതില്‍ സംശയം വേണ്ട.
മുടി കൊഴിച്ചില്‍ വേഗത്തില്‍ കുറക്കുന്നു
മുടി കൊഴിച്ചില്‍ വേഗത്തില്‍ കുറക്കുന്നതിലേക്ക് ഇത് നിങ്ങളെ എത്തിക്കുന്നു. കാരണം ഈ എണ്ണയില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് മുടി വളര്‍ച്ച വേഗത്തിലാക്കുന്നതും മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നതും. എണ്ണ കൊണ്ട് തലയോട്ടിയില്‍ മസ്സാജ് ചെയ്യുന്നതിലൂടെ അത് തലയോട്ടിയുടെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും മുടിയുടെ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല ഈ എണ്ണയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഫംഗല്‍ ഗുണങ്ങള്‍ അണുബാധ പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുകയും മുടി വളര്‍ച്ചയെ തടയുകയും ചെയ്യുന്ന ഘടകങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.
ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മള് ഈ എണ്ണ ഉപയോഗിക്കുമ്പോള്‍ നിരവധി മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള ഫലങ്ങളാണ് അനുഭവപ്പെടുന്നത്. കാരണം ചിലരില്‍ ഇത് അനുയോജ്യമായ മാറ്റങ്ങള്‍ നല്‍കുമെങ്കിലും ചിലരില്‍ ഇത് അനുയോജ്യമായ ഫലങ്ങള്‍ നല്‍കണം എന്നില്ല. അത്തരത്തില്‍ എങ്കില്‍ ഈ എണ്ണ ഉപയോഗിക്കുന്നത് നിങ്ങള്‍ നിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. കാരണം മുടിയുടെ ആരോഗ്യത്തെ ഇത് പല തരത്തില്‍ ബാധിക്കാം. എന്നാല്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയാണെങ്കില്‍ ഈ എണ്ണ നിങ്ങള്‍ക്ക് തുടരാവുന്നതാണ്.



Click it and Unblock the Notifications