Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ആഴ്ചയില്‍ ഏഴ് ദിവസവും 5 മിക്സ് എണ്ണ തേക്കൂ: കറുകറുത്ത മുടി നിതംബം മറയ്ക്കും
മുടി കൊഴിച്ചില്‍, മുടിയുടെ അനാരോഗ്യം എന്നിവ നിങ്ങളുടെ ആത്മവിശ്വാസത്തെ വരെ ഇല്ലാതാക്കുന്നതാണ്. ഓരോ ദിവസവും മുടിയുടെ ആരോഗ്യം മികച്ചതാക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ചില അവസരങ്ങളില്‍ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നാം പല എണ്ണകളും തിരഞ്ഞെടുക്കുന്നു. എന്നാല്‍ ഇവ വേണ്ടത്ര പ്രാധാന്യത്തോടെ നമുക്കാവശ്യമുള്ള ഫലങ്ങള്‍ നല്‍കുന്നില്ല. പല കാച്ചെണ്ണകളും വിപണിയില്‍ ഇന്ന് ലഭ്യമായ എണ്ണകളും പലരും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങളാണ്.
പല കാരണങ്ങള്‍ കൊണ്ട് മുടിയുടെ ആരോഗ്യം നശിക്കുന്നു. ഇത് തീവ്രമായ മുടി കൊഴിച്ചിലിലേക്കും നിങ്ങളെ എത്തിക്കുന്നു. ഇത്തരം അവസ്ഥയില്‍ അതിനെയെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില എണ്ണകള്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇനി പറയുന്ന അഞ്ച് എണ്ണകള്‍ മിക്സ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ അത് മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. അതിന് വേണ്ടി ഓയില്‍ ഡിസ്പെന്സര് ബോട്ടിലില്‍ എല്ലാ എണ്ണകളും തുല്യ അളവില്‍ കലര്‍ത്തി ആഴ്ചയില്‍ രണ്ടുതവണയോ അല്ലെങ്കില്‍ എല്ലാ ദിവസമോ ഉപയോഗിക്കാവുന്നതാണ്. ഉപയോഗിക്കേണ്ട എണ്ണകള്‍ ഇതാണ്.

വെളിച്ചെണ്ണ
കേശ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന പല പ്രശ്നങ്ങളേയും നിസ്സാരമായി ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ഇത് മുടിയുടെ പ്രോട്ടീന്‍ നഷ്ടത്തെ ഇല്ലാതാക്കുന്നു. കൂടാതെ പതിവായി വെളിച്ചെണ്ണ കൊണ്ട് മസ്സാജ് ചെയ്യുന്നത് ആരോഗ്യമുള്ള മുടി നല്കുന്നു. വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ചെയിനുകള്‍ മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. ഇത് മുടിക്ക് ആഴത്തില്‍ ജലാംശം നല്‍കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്ന ഇത് മുടിയുടെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്നും പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

ആവണക്കെണ്ണ
പെട്ടെന്ന് മുടി വളര്‍ത്തുന്നതിന് സഹായിക്കുന്ന ഒന്നാണ് ആവണക്കെണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട. ആവണക്കെണ്ണയില്‍ മറ്റ് എണ്ണയില്‍ നിന്ന് വ്യത്യസ്തമായ അളവില്‍ ആന്റി ഓക്സിഡന്റുകള്‍, പ്രോട്ടീനുകള്‍, വിറ്റാമിനുകള്‍, ഫാറ്റി ആസിഡുകള്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവ തലയോട്ടിയില്‍ ആരോഗ്യവും മുടിയുടെ വേരുകള്‍ക്ക് കരുത്തും നല്‍കുന്നതിന് സഹായിക്കുന്നു. മുടിയെ ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ മുടിക്ക്ക ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതിനും ആവണക്കെണ്ണ സഹായിക്കുന്നു. ഇത് മുടിയില്‍ നൂറ് ശതമാനത്തോളമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്.

ബദാം ഓയില്‍
മുടിക്ക് നല്കുന്നെ എല്ലാ മാറ്റങ്ങളുടേയും അടിസ്ഥാനം നാം മുടിയില്‍ തേക്കുന്ന എണ്ണ തന്നെയാണ്. എന്നാല്‍ ഇത് മുടിയുടെ ആരോഗ്യത്തെ എത്രത്തോളം സഹായിക്കുന്നു എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. മുടിയുടെ അറ്റം പിളരുന്നതിനുള്ള സാധ്യതയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് ബദാം ഓയില്‍. ബദാം ഓയിലില്‍ ധാരാളം വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്, ഇത് പ്രകൃതിദത്ത ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുകയും മുടിയുടെ കേടുപാടുകള്‍ പൂര്‍ണമായും പരിഹരിക്കുകയും ചെയ്യുന്നു.

ഒലിവ് ഓയില്‍
മുടിക്ക് ഉപയോഗിക്കുന്ന എണ്ണയില്‍ എന്തുകൊണ്ടും ചേര്‍ക്കാവുന്നതാണ് ഒലീവ് ഓയില്‍. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. ഒലീവ് ഓയിലില്‍ ഉള്ള ഡൈഹൈഡ്രോട്ടെസ്റ്റോസ്റ്റിറോണ്‍ അല്ലെങ്കില്‍ ഡിഎച്ച്ടി എന്ന ഹോര്‍മോണ്‍ ഉത്പാദനത്തിന് സഹായിക്കുന്നു ഒലീവ് ഓയില്‍. അതുകൊണ്ട് തന്നെ മുടി കൊഴിച്ചില്‍ ഇല്ലാതാവുകയും മുടിയുടെ വളര്‍ച്ചയും ആരോഗ്യവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ഇതിലുള്ള ആന്റിഫംഗല്‍ ഗുണങ്ങള്‍ മുടിയിലും തലയോട്ടിയിലും ഉണ്ടാവുന്ന ചൊറിച്ചിലിനെ തടയുന്നതിനും സഹായിക്കുന്നു.

റോസ്മേരി ഓയില്‍
മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് റോസ്മേരി ഓയില്‍ വളരെ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ഇത് പുരുഷന്മാരില് ഉണ്ടാവുന്ന കഷണ്ടിയെ പ്രതിരോധിക്കുന്നതിനും മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. മേല്‍പ്പറഞ്ഞ 4 എണ്ണകളോടൊപ്പം 10 തുള്ളി റോസ്മേരി ഓയില്‍ കൂടി ചേര്‍ത്ത് ഉപയോഗിച്ചാല്‍ അത് മുടിക്ക് നല്ല നീളവും കരുത്തും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ മുടിക്കുണ്ടാവുന്ന എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും പ്രതിരോധിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications

