Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
എത്ര കഠിനമായ താരനും അകറ്റും, ചൊറിച്ചിലില്ലാത്ത തല ഉറപ്പു നല്കും കൂട്ട്
പലര്ക്കും പ്രശ്നമാണ് മുടിയിലെ താരന്. ഓരോ കാലാവസ്ഥയിലും താരന്റെ തരവും കാഠിന്യവും മാറിക്കൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് വേനല്ക്കാലത്ത് മുടിയില് വിയര്പ്പും ചൊറിച്ചിലും താരനുമെല്ലാം കൂടുതലായിരിക്കും. നിങ്ങളുടെ താരന് പ്രശ്നത്താല് വലയുകയാണെങ്കില് നിങ്ങള്ക്ക് പരിഹാരമായി നാരങ്ങയുണ്ട്. ഈ വീട്ടുവൈദ്യത്തിലൂടെ താരന് പ്രശ്നം ഫലപ്രദമായി കുറയ്ക്കാന് സാധിക്കും. നാരങ്ങയുടെ പ്രധാന ഘടകം സിട്രിക് ആസിഡാണ്.
സിട്രിക് ആസിഡ് താരന് അകറ്റാന് ഫലപ്രദമാണ്. നാരങ്ങ ഉപയോഗിച്ചാല് മുടിയുടെ വേരുകളില് നിന്ന് താരനെ ഇല്ലാതാക്കാനായി സാധിക്കും. തലയിലെ അണുബാധയ്ക്കും താരനും കാരണമാകുന്ന ഫംഗസിനെതിരെ പോരാടുന്ന ഗുണങ്ങളും നാരങ്ങയിലുണ്ട്. ഇതുകൂടാതെ മുടിയിലെ ചൊറിച്ചില് കുറയ്ക്കാനും നാരങ്ങ നിങ്ങളെ സഹായിക്കും. താരന് പ്രശ്നത്തിന് നാരങ്ങ കൊണ്ട് എങ്ങനെ പരിഹാരം കാണാമെന്ന് നമുക്ക് നോക്കാം.

നാരങ്ങയും ആപ്പിള് സിഡെര് വിനെഗറും
4 സ്പൂണ് ആപ്പിള് സിഡെര് വിനെഗര്, 2 സ്പൂണ് നാരങ്ങ നീര്, ഒരു കോട്ടണ് ബോള് എന്നിവ എടുക്കണം. വിനാഗിരിയും ചെറുനാരങ്ങാനീരും യോജിപ്പിക്കുക. ഈ ലായനിയില് ഒരു കോട്ടണ് തുണിയില് മുക്കി തലയില് പുരട്ടാന് തുടങ്ങുക. ഈ ലായനി തല മുഴുവന് തേക്കുക. 20 മിനിറ്റിനു ശേഷം തല കഴുകുക. ആഴ്ചയില് രണ്ടുതവണ ഇങ്ങനെ ചെയ്യുക.
നാരങ്ങയും തേനും
നാരങ്ങയും തേനും നിങ്ങളുടെ മുടിക്ക് ഏറ്റവും മികച്ചതാണ്. തേന് അതിന്റെ ആന്റിമൈക്രോബയല് ഗുണങ്ങള്ക്കും ആന്റി-ഇന്ഫ്ലമേറ്ററി ഗുണങ്ങള്ക്കും പേരുകേട്ടതാണ്, ഇത് ചര്മ്മത്തിലെ ഫംഗസ് പ്രവര്ത്തനത്തെ തടയാനും തലയോട്ടിയിലെ ജലാംശം വര്ദ്ധിപ്പിക്കാനും സഹായിക്കുന്നു. ഒരു പാത്രത്തില്, 1 ടീസ്പൂണ് നാരങ്ങ നീരും 3 ടീസ്പൂണ് തേനും മിക്സ് ചെയ്യുക. ഇത് നിങ്ങളുടെ തലയോട്ടിയില് പുരട്ടി 20 മിനിറ്റ് വിടുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയുക.
നാരങ്ങയും മുട്ടയും
നാരങ്ങയും മുട്ട മാസ്കും താരന് ഇല്ലാതാക്കാന് മാത്രമല്ല സഹായിക്കുന്നത്, ഇത് നിങ്ങളുടെ മുടിയില് അത്ഭുതങ്ങള് സൃഷ്ടിക്കും. മുട്ട ഒരു പ്രകൃതിദത്ത കണ്ടീഷണറാണ്, ചര്മ്മത്തെ ഉള്ളില് നിന്ന് എക്സ്ഫോളിയേറ്റ് ചെയ്യാന് സഹായിക്കുന്നു. ഒരു പാത്രത്തില്, മുട്ട എടുത്ത് അതില് നാരങ്ങ നീര് കലര്ത്തുക. തലയോട്ടിയില് പുരട്ടുക, 30 മിനിറ്റ് ഉണങ്ങാന് വിടുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകി കളയുക, വ്യത്യാസം സ്വയം കണ്ടറിയാം.
നാരങ്ങയും കടുകെണ്ണയും
എണ്ണമറ്റ ത്വക്ക്, മുടി പ്രശ്നങ്ങള്ക്കുള്ള ഏറ്റവും മികച്ച വീട്ടുവൈദ്യമാണ് കടുകെണ്ണ. ചെറുനാരങ്ങ പോലെ ഇതിന് ആന്റിഫംഗല്, ആന്റി ബാക്ടീരിയല് ഗുണങ്ങളുണ്ട്. ഇത് നിങ്ങളുടെ മുടി സംരക്ഷണ ദിനചര്യയില് പല തരത്തില് ഉള്പ്പെടുത്താം. 2 ടേബിള്സ്പൂണ് കടുകെണ്ണയില് ഏതാനും തുള്ളി നാരങ്ങാനീര് കലര്ത്തുക. ഇത് നിങ്ങളുടെ തലയോട്ടിയില് പുരട്ടി മസാജ് ചെയ്ത് ഒരു മണിക്കൂര് കഴിഞ്ഞ്് കഴുകി കളയുക. ഒരു മണിക്കൂറില് കൂടുതല് ഇത് വയ്ക്കരുത്, കാരണം ഇത് മുടി കൊഴിച്ചിലിനും പ്രകോപനത്തിനും കാരണമാകും. മികച്ച ഫലങ്ങള്ക്കായി ആഴ്ചയില് രണ്ടുതവണ ഇത് പ്രയോഗിക്കുക.
ബദാം ഓയിലും നാരങ്ങയും
3-4 ടേബിള്സ്പൂണ് ബദാം എണ്ണ, 2 ടേബിള്സ്പൂണ് നാരങ്ങ നീര് എന്നിവയാണ് നിങ്ങള്ക്ക് ആവശ്യം. ബദാം ഓയില് ചെറുതായി ചൂടാക്കുക. ഇതിലേക്ക് നാരങ്ങാനീരും ചേര്ക്കുക. നന്നായി കൂട്ടികലര്ത്തുക. ഇത് തലയോട്ടിയില് പുരട്ടി നന്നായി മസാജ് ചെയ്യുക. 15-30 മിനിറ്റ് വിടുക. ശേഷം പതിവുപോലെ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ബദാം ഓയിലിനു പകരം വെളിച്ചെണ്ണയോ ഒലിവെണ്ണയോ കടുകെണ്ണയോ നിങ്ങള്ക്ക് ഉപയോഗിക്കാം. താരന് ഫലപ്രദമായി ഇല്ലാതാക്കാന് ആഴ്ചയില് 2-4 തവണയെങ്കിലും ഇത് പതിവായി ചെയ്യുക.
നാരങ്ങയും നെല്ലിക്കയും
താരനകറ്റാന് നാരങ്ങയോടൊപ്പം നെല്ലിക്ക ചേര്ത്ത് ഉപയോഗിക്കുന്നത് നിങ്ങളുടെ പ്രശ്നങ്ങള്ക്ക് മികച്ചൊരു പരിഹാരമാണ്. നാരങ്ങയുടെയും നെല്ലിക്കയുടെയും സിട്രസ് സ്വഭാവം മൃതകോശങ്ങളുടെ രൂപീകരണം കുറയ്ക്കാന് സഹായിക്കുന്നു. ഇതിനുപുറമെ, അവ വേരുകള്ക്ക് പോഷണം നല്കുകയും നിങ്ങളുടെ മങ്ങിയ മുടികള്ക്ക് സ്വാഭാവിക തിളക്കം നല്കുകയും ചെയ്യുന്നു. രണ്ട് ടേബിള്സ്പൂണ് നാരങ്ങ നീരും രണ്ട് ടേബിള് സ്പൂണ് നെല്ലിക്ക ജ്യൂസും മിക്സ് ചെയ്യുക. ഒരു കോട്ടണ് തുണി ഉപയോഗിച്ച് നിങ്ങളുടെ തലയോട്ടിയില് സൗമ്യമായി ഇടുക. ഇത് 30 മിനിറ്റ് ഉണങ്ങാന് വിട്ട ശേഷം വെള്ളത്തില് കഴുകി കളയുക.
നാരങ്ങയും തൈരും
താരനകറ്റാനു മികച്ച മുടി നല്കാനുമായി നാരങ്ങയും തൈരും സംയോജിപ്പിച്ച് ഉപയോഗിക്കാം. ഇവയിലെ സ്വാഭാവിക എന്സൈമുകളും ആസിഡുകളും താരന് പൂര്ണ്ണമായും ഇല്ലാതാക്കാന് സഹായിക്കുന്നു. ഏകദേശം രണ്ട് ടേബിള്സ്പൂണ് തൈര് അല്ലെങ്കില്, ഒരു ടേബിള് സ്പൂണ് നാരങ്ങ നീര് എന്നിവ ചേര്ത്ത് ഇളക്കുക. ഈ മിശ്രിതം തലയോട്ടിയില് സൗമ്യമായി പുരട്ടുക. ഇത് 30 മിനിറ്റ് തലയില് ഉണങ്ങാന് വിടുക. ശേഷം മിതമായ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയുക.
നാരങ്ങയും കറ്റാര് വാഴയും
രണ്ട് സ്പൂണ് കറ്റാര് വാഴ ജെല്ലും രണ്ട് സ്പൂണ് നാരങ്ങാനീരും എടുക്കുക ഇവ രണ്ടും നന്നായി യോജിപ്പിച്ച് തലയില് പുരട്ടുക. ഇനി ഈ ഹെയര് പാക്ക് മുടിയില് കുറച്ച് മിനിറ്റ് വെച്ച ശേഷം കഴുകുക. ഫ്രഷ് ആയ കറ്റാര് വാഴ ജെല് മാത്രം ഇതിനായി ഉപയോഗിക്കുക. ആഴ്ചയില് രണ്ടുതവണ ഈ പാക്ക് ഉപയോഗിക്കാവുന്നതാണ്.



Click it and Unblock the Notifications
