Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
തലയോട്ടിയിലെ ചൊറിച്ചിലും മുടികൊഴിച്ചിലും തമ്മിൽ ബന്ധമുണ്ടോ?
ഏത് സമയവും തല ചൊറിഞ്ഞുകൊണ്ടിരിക്കുക എന്നത് അങ്ങേയറ്റം അസ്വസ്ഥത ഉളവാക്കുന്ന കാര്യമാണ്.തലയിലെ താരന്റെ ശല്യം, പേൻ ശല്യം എന്നിവയെല്ലാമാണ് ഇത്തരത്തിൽ തലചൊറിയുന്നതിനുള്ള പ്രധാന കാരണങ്ങളായി കണക്കാക്കപ്പെടുന്നത്. എന്നാൽ അത് മാത്രമല്ല കാര്യം. വിവിധതരം ചർമരോഗങ്ങളും ഇത്തരം അവസ്ഥയ്ക്ക് കാരണമാകാറുണ്ട്. എക്‌സിമ അല്ലെങ്കിൽ തലയോട്ടിയിലെ റിംഗ്‌വോം പോലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ദീർഘകാലം നിലനിൽക്കുന്ന തലയോട്ടിയിലെ ചൊറിച്ചിലിനു കാരണമാകുന്നു.ഈ അവസ്ഥ കഠിനമായ ഫംഗസ് അണുബാധ, മുടി ഉൽപന്നങ്ങളോടുള്ള അലർജി പ്രതിപ്രവർത്തനങ്ങൾ, രോമകൂപങ്ങളുടെ വീക്കം , മുടികൊഴിച്ചിൽ തുടങ്ങിയ അവസ്ഥയിലേക്ക് നയിക്കുന്നു.പലപ്പോഴും വ്യത്യസ്തങ്ങളായ കാരണങ്ങൾ മൂലമാണ് ഇത്തരം അവസ്ഥകളുണ്ടാകുന്നത്. ഹെയർ ഡൈകൾ, മുടിയിൽ തേയ്ക്കുന്ന സൗന്ദര്യവർദ്ധകങ്ങളായ കെമിക്കലുകളുടെ പ്രതിപ്രവർത്തനങ്ങൾ എന്നിവ പ്രശ്നമുണ്ടാക്കുന്ന ഘടകങ്ങളാണ്.തലയോട്ടിയിലെ ചൊറിച്ചിലിനു കാരണമായ ചില അവസ്ഥകൾ വിലയിരുത്താം.

അറ്റോപിക് ഡെർമറ്റൈറ്റിസ് (എക്‌സിമ)
അറ്റോപിക് ഡെർമറ്റൈറ്റിസ് അല്ലെങ്കിൽ എക്സിമ എന്നത് തലയോട്ടിയെ ബാധിക്കുന്ന ഒരു വിട്ടുമാറാത്ത ഒരു രോഗാവസ്ഥയാണ്. ഇത് തലയോട്ടിയിലെ കോശങ്ങളെയാണ് ബാധിക്കുന്നത്.തുടക്കം ചെറിയ ചൊറിച്ചിലിലൂടെയാണെങ്കിലും പിന്നീട് ഇത് നിയന്ത്രിക്കാൻ കഴിയാത്ത തരത്തിൽ കഠിനമാകുന്നു. തലയോട്ടിയിൽ ചുവന്ന പാടുകൾ, സ്കെയിലിംഗ് എന്നിവയ്ക്ക് ഇത് കാരണമാകും. ശക്തമായ ചൊറിച്ചിലിനൊപ്പം മുടി കൊഴിഞ്ഞു പോകുന്നതും സ്വാഭാവികമാണ്. ചര്മരോഗ വിദഗ്ധനെ കണ്ട് കൃത്യമായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.
സെൻസിറ്റീവ് തലയോട്ടി
തലയോട്ടിയിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നത് എല്ലായ്പ്പോഴും താരൻ, പേൻ എന്നിവയുടെ ശല്യം മൂലമാകില്ല. സ്കിൻ അപ്പെൻഡേജ് ഡിസോർഡേഴ്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനപ്രകാരം സെൻസിറ്റീവ് തലയോട്ടി ഉള്ള 60 ശതമാനം രോഗികളിലും ചൊറിച്ചിൽ ഉണ്ടെന്ന് കണ്ടെത്തി. ഏതൊരു വസ്തുക്കളോടും ഇറിറ്റേഷൻ അനുഭവപ്പെടുന്ന ഒരവസ്ഥയാണ് സെൻസിറ്റിവ് തലയോട്ടി. സെൻസിറ്റിവ് തലയോട്ടി ഉള്ള വ്യക്തികളിൽ ചൊറിച്ചിലിനെ തുടർന്ന് മുടികൊഴിച്ചിലും ഉണ്ടാകുന്നു.
അലോപ്പീസിയ ഏരിയറ്റ
അലോപ്പീസിയ ഏരിയറ്റ മുടികൊഴിച്ചിലുണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണ്. രോഗാണു രോഗപ്രതിരോധാവസ്ഥ ഇല്ലാതാകുകയും രോമകൂപങ്ങളെ ബാധിക്കുകയും ചെയ്യുമ്പോഴാണ് മുടി കൊഴിയുന്നതിനും തലയോട്ടിയിൽ ചൊറിച്ചിലുണ്ടാകുന്നതും. ചികിത്സ ആവശ്യമായ ഒരു അവസ്ഥ കൂടിയാണിത്.എന്നാൽ പലരും വീട്ടിൽ പൊടിക്കൈകൾ പരീക്ഷിച്ചു ഈ അവസ്ഥ ഗുരുതരമാക്കുന്നു.
ടിനിയ കാപ്പിറ്റിസ്
തലയോട്ടിയിലെ ഒരു ഫംഗസ് അണുബാധയാണ് ടിനിയ ക്യാപിറ്റിസ്. ഇത് റിംഗ് വോം എബിനും അറിയപ്പെടുന്നു . ഡെർമറ്റോഫൈറ്റ് ഫംഗസുകളാണ് ഈ അണുബാധയ്ക്ക് കാരണം. ഇത് ബാധിച്ച പ്രദേശങ്ങളിൽ ചൊറിച്ചിൽ, ചുവപ്പ്, സ്കെയിലിംഗ്, മുടി കൊഴിച്ചിൽ എന്നിവ ഉണ്ടാകും. ഗുരുതരമായ അവസ്ഥകളിൽ റിംഗ് വോം അണുബാധ തലമുടി പൂർണമായും കൊഴിച്ചുകളയുന്നു.
ഫോളികുലൈറ്റിസ്
രോമകൂപങ്ങളിൽ ഉണ്ടാകുന്ന ഒരു ബാക്ടീരിയ അല്ലെങ്കിൽ ഫംഗസ് അണുബാധയാണ് ഫോളികുലൈറ്റിസ്. ഇത് ബാധിച്ചാൽ തലയോട്ടിയിലും അണുബാധ പ്രദേശത്തും വീക്കം, ചുവപ്പ്, ചൊറിച്ചിൽ, ചിലപ്പോൾ മുടി കൊഴിച്ചിൽ എന്നിവ ഉണ്ടാകുന്നു. ഇത് തലയോട്ടിയിലും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലും സംഭവിക്കാം. പ്രധാനമായും പ്രതിരോധശേർഷി കുറഞ്ഞ ആളുകളിലാണ് ഈ ചർമരോഗം കണ്ട് വരുന്നത്.മുടിയെ ബാധിക്കുന്നു.
ഹോർമോൺ അസന്തുലിതാവസ്ഥ
ഈസ്ട്രജൻ്റെയും ടെസ്റ്റോസ്റ്റിറോൺ അളവിലെ ഏറ്റക്കുറച്ചിലുകൾ മറ്റ് രോഗാവസ്ഥകൾ സൃഷ്ടിക്കുന്നത് പോലെ തന്നെ തലയോട്ടിയിലെ ചൊറിച്ചിലും മുടി കൊഴിച്ചിലിനും കാരണമാകും. മുടിയുടെ വളർച്ചയെയും ഇത് ബാധിക്കുന്നു. സമാനമായ രീതിയിൽ പോഷകാഹാര കുറവുകളും മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു. വിറ്റാമിനുകളും പ്രോട്ടീനുകളും പോലുള്ള അവശ്യ പോഷകങ്ങളുടെ അപര്യാപ്തത, ഇരുമ്പ്, സിങ്ക്, വിറ്റാമിൻ ഡി, ബി വിറ്റാമിനുകൾ തുടങ്ങിയ പോഷകങ്ങളുടെ കുറവ് എന്നിവ തലയോട്ടിയിലെ ചൊറിച്ചിലും മുടി കൊഴിച്ചിലിനും കാരണമായേക്കാം.
താരൻ
സെബേഷ്യസ് ഗ്രന്ഥികൾ പുരാതള്ളുന്ന സെബം എന്ന എണ്ണ തലയോട്ടിലെ പ്രതലത്തിൽ പറ്റിപ്പിടിച്ചാണ് താരം ഉണ്ടാകുന്നത്.വളരെ സാധാരണമായ ഒരു രോഗാവസ്ഥയാണ് ഇത്.ശക്തമായ ചൊറിച്ചിൽ , മുടികൊഴിച്ചിൽ എന്നിവ ഇത് മൂലം ഉണ്ടാകുന്നു. ശരിയായ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ തലയോട്ടിയിലെ ചർമ്മം അടരാൻ കാരണമാകുന്ന അവസ്ഥ വരെ ഉണ്ടായേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications