Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
താരന് ആണോ പ്രശ്നം? തൈരും ഉലവയും കൊണ്ട് ഇങ്ങനെയൊരു മരുന്ന് പരീക്ഷിക്കൂ
ഇക്കാലത്ത് തലയില് താരനില്ലാത്ത ആളുകള് വളരെ കുറവാണ്. ചൂടും വിയര്പ്പും ശുചിത്വമില്ലായ്മയും അനാരോഗ്യകരമായ ജീവിതശൈലിയും മുടിയില് കെമിക്കലുകളുടെ അമിതോപയോഗവും ഉള്പ്പടെ താരന് ഉണ്ടാകാന് പല കാരണങ്ങളുണ്ട്. ഒരിക്കല് താരന് വന്നുകഴിഞ്ഞാല് എളുപ്പത്തിലൊന്നും അത് തലയില് നിന്നും പോകില്ലെന്നതാണ് സത്യം. മുതിര്ന്നവരില് മാത്രമല്ല കുട്ടികളിലും താരന് പ്രശ്നം കണ്ടുവരാറുണ്ട്.

കാരണങ്ങള്, ലക്ഷണങ്ങള്
നേരത്തേ പറഞ്ഞത് പോലെ ശുചിത്വമില്ലായ്മയും ഷാംപൂ ഉള്പ്പെടെ തലയില് ഉപയോഗിക്കുന്ന ഉല്പ്പന്നങ്ങളിലെ കെമിക്കലുകളും ജീവിതശൈലിയിലെ പ്രശ്നങ്ങളുമൊക്കെയാണ് താരന്റെ കാരണങ്ങള്. ശരിയായ രീതിയില്, കൃത്യമായ ഇടവേളകളില് തല കഴുകാത്തത് താരന് കാരണമാകാറുണ്ട്. തല കുളിക്കാതിരിക്കുമ്പോള് അഴുക്ക് തലയോട്ടിയില് അടിഞ്ഞുകൂടും. ചിലപ്പോള് തല അമിതമായി കഴുകുന്നത് കൊണ്ട് താരന് വരാം. അവിടെ തലയോട്ടിയില് പറ്റിപ്പിടിക്കുന്ന ഷാംപൂ ആണ് വില്ലനാകുന്നത്. തല ചൊറിച്ചിലും തലയോട്ടി വരണ്ടുണയിരിക്കുന്ന അവസ്ഥയും തലയോട്ടിയില് പറ്റിപ്പിടിച്ചിരിക്കുന്ന വെളുത്ത പൊടിയുമാണ് താരന്റെ പ്രധാന ലക്ഷണങ്ങള്.
താരന് വീട്ടില് തന്നെ ചില പ്രതിവിധികള്
ആപ്പിള് സിഡര് വിനാഗിരി: ആപ്പിള് സിഡര് വിനാഗിരിയുടെ അമ്ലഗുണത്തിന് തലയോട്ടിയിലെ പിഎച്ച് മൂല്യം മാറ്റാനാകും. ഇത് താരനെ പ്രതിരോധിക്കും. ആപ്പിള് സിഡര് വിനാഗിരിയും വെള്ളവും ഒരേ അളവില് എടുത്ത് കുളിക്കുന്നതിന് മുമ്പ് തലയോട്ടിയില് തേച്ച് പിടിപ്പിക്കുക. കുളിക്കുമ്പോള് ഷാംപൂ ഇട്ട് തല കഴുകുക.
വെളിച്ചെണ്ണ: തലയില് വെളിച്ചെണ്ണ തേച്ചുപിടിപ്പിക്കുന്നതും താരനെ പ്രതിരോധിക്കും. വെളിച്ചെണ്ണ തേക്കുന്നതിലൂടെ തലയിലെ ചര്മ്മത്തിലെ ജലാംശം വര്ധിക്കുകയും വരണ്ട അവസ്ഥ മെച്ചപ്പെടുകയും ചെയ്യും. ഇത് താരനകറ്റാന് സഹായിക്കും.
കറ്റാര്വാഴ: ഇന്ന് മിക്ക വീടുകളിലും സുലഭമായ ഏറെ ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ് കറ്റാര് വാഴ. കറ്റാര് വാഴ ജെല് മുടിയുടെ ആരോഗ്യത്തിന് മികച്ച പ്രതിവിധിയാണ്. താരനകറ്റാനും കറ്റാര്വാഴയ്ക്ക് കഴിയും. ഫ്രഷ് ആയ കറ്റാര്വാഴ ജെല് നേരിട്ട് തലയോട്ടിയില് തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനിട്ടിന് ശേഷം തണുത്ത വെള്ളത്തില് കഴുകിക്കളയുക.
തൈരും ഉലുവയും: തൈരും ഉലുവയും ചേര്ന്ന മിശ്രിതം തലയിലെ അഴുക്ക് കളയാനും താരനെ പ്രതിരോധിക്കാനും ഉത്തമമാണ്. ഉലുവ തലേദിവസം വെള്ളത്തില് കുതിര്ത്തെടുക്കണം. പിറ്റേന്ന് ഇത് അരച്ച് തൈരില് ചാലിച്ച് പേസ്റ്റ് ആക്കി എടുക്കണം. കുളിക്കുന്നതിന് മുമ്പ് ഇത് തലയില് തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം മുടി ഷാംപൂ തേച്ച് കഴുകുക.
നാരങ്ങാനീരും തൈരും: തൈരിന് ഫംഗസിനെയും ബാക്ടീരിയെയും പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ചെറുനാരങ്ങാനീര് പ്രകൃതിയില് തന്നെയുള്ള ഒരു കണ്ടീഷ്ണറാണ്. ഇവ രണ്ടും കൂടി ചേരുമ്പോള് മുടിക്ക് തിളക്കവും ആരോഗ്യവും ഉണ്ടാകും. തൈരില് ചെറുനാരങ്ങാനീര് ചേര്ത്ത് തലയോട്ടില് തേച്ച് പിടിപ്പിക്കുക. അല്പ്പനേരം കഴിഞ്ഞ് തല വൃത്തിയായി കഴുകുക. മുടിയിലെ താരന് പോകാനും മുടി മിനുസത്തോടെയും തിളക്കത്തോടെയും ഇരിക്കാനും ഈ മിശ്രിതം സഹായിക്കും. തൈര് ഉപയോഗിക്കുന്നത് മൂലമുള്ള ദുര്ഗന്ധം വരാതിരിക്കാന് ഈ മിശ്രിതം ഉപയോഗിച്ച ശേഷം തല നല്ലവണ്ണം കഴുകണം.
ഈ ലളിതവും, ചിലവ് കുറഞ്ഞതുമായ വീട്ടുവിദ്യകള് താരനകറ്റാനും മുടിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാനും വളരെ ഫലപ്രദമാണ്. താരന് കളയുമെന്ന് ഉറപ്പ് നല്കുന്ന കെമിക്കലുകള് അടങ്ങിയ ഉള്പ്പന്നങ്ങള്ക്കുള്ള ഒരു ദോഷങ്ങളും ഇവയ്ക്കില്ല എന്നതാണ് മറ്റൊരു ഗുണം.
Image Courtesy:Freepik



Click it and Unblock the Notifications
