Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
അകാലനരയ്ക്ക് കാരണക്കാര്‍ നിങ്ങള്‍ തന്നെ, സ്വയം വരുത്തിവയ്ക്കുന്ന ഈ തെറ്റ് വിനയാകും
പ്രായമായ ആളുകളിൽ മുടി നരയ്ക്കുക എന്നത് തികച്ചും സ്വാഭാവികമായ ഒരു പ്രകൃയയാണ്. എന്നാൽ പ്രായം ആകുന്നതിനു മുൻപേ, കോളേജ് പഠനകാലത്തും യുവത്വത്തിലുമെല്ലാം നരച്ചമുടി ഉണ്ടാകുക എന്ന് പറഞ്ഞാൽ അതത്ര രസകരമായ കാര്യമല്ല. മുടി പൂർണമായും മൊട്ടയടിക്കുക, കളർ ചെയ്യുക, ഹെന്ന ചെയ്യുക തുടങ്ങി വിവിധങ്ങളായ തന്ത്രങ്ങൾ പരീക്ഷിച്ചാണ് പലപ്പോഴും അകാലനര എന്ന ഈ പ്രശ്‌നത്തെ ആളുകൾ നേരിടുന്നത്. ചിലർ പറയും അകാലനര പാരമ്പര്യമാണെന്നു. ചില പറയും സമ്മർദ്ദത്തിന്റെ ഭാഗമാണെന്ന്. രണ്ടും ഒരു പരിധിവരെ ശരിയാണ്. എന്നാൽ സ്വയം വരുത്തിവയ്ക്കുന്ന ചില സാഹചര്യങ്ങളാണ് അകലനരയ്ക്ക് പിന്നിലുള്ളത് എന്നത് മറ്റൊരു സത്യം.

ജീനുകൾ പ്രധാന കാരണമാണ്
അടിസ്ഥാനപരമായ കാരണങ്ങൾ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും, നേരത്തെ തലമുടി നരയ്ക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ജനിതകമാണ്. ശരീരത്തിനും തലമുടിക്കുമെല്ലാം കറുപ്പ് നിറം നൽകുന്ന മെലാനിൻ ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളിലെ വൈകല്യങ്ങൾ ഇതിനൊരു കാരണമാണ്.വീട്ടിൽ അച്ഛനമ്മമാർക്ക് ആർക്കെങ്കിലും അകാലനരയുണ്ടായിരുന്നു എങ്കിൽ ആ പാരമ്പര്യം കൊണ്ട് ചെറുപ്രായത്തിൽ നരയുണ്ടാകുന്നതും സ്വാഭാവികമാണ്
അസന്തുലിത ഭക്ഷണക്രമം
ഭക്ഷണമെന്നത് വിശപ്പ് മാറ്റാനും ജീവൻ നിലനിർത്തനാറും വേണ്ടി മാത്രമുള്ള ഒന്നല്ല. തെറ്റായ ഭക്ഷണക്രമം ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങളെ ബാധിക്കുന്നു. പോഷകാഹാരങ്ങൾ ആരോഗ്യമുള്ള ശരീരത്തിനൊപ്പം തലമുടിക്കും ആവശ്യമാണ്.
അസന്തുലിത ഭക്ഷണത്തിലൂടെ മുടി നര വേഗത്തിലാക്കാം. സംസ്കരിച്ച ഭക്ഷണങ്ങൾ, ശീതളപാനീയങ്ങൾ, ഉപ്പ്, പഞ്ചസാര എന്നിവ ധാരാളം കഴിക്കുന്ന ആളുകളുടെ ശരീരത്തിൽ ഫ്രീ റാഡിക്കലുകളുടെ ഉത്പാദനത്തിനുള്ള സാധ്യത കൂടുതലാണ്.ഇത് മുടി വേഗത്തിൽ നരയ്ക്കുന്നതിനു കാരണമാകാം. മുടി നരയ്ക്കുന്നത് തടയാനും മുടിയുടെ ആരോഗ്യം നിലനിർത്താനും ആരോഗ്യകരമായ ഭക്ഷണക്രമം ഉറപ്പാക്കുക.
മാനസീക സമ്മർദ്ദം
കടുത്ത മാനസീക സമ്മർദ്ദം അനുഭവിക്കുന്ന വ്യക്തികളുടെ തലമുടി വേഗത്തിൽ നരയ്ക്കും. ബന്ധങ്ങളിലെ പ്രശ്നങ്ങൾ, ജോലിയുടെ സമ്മർദ്ദം, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയെല്ലാം സമ്മർദ്ദത്തിന്റെ വിഭാഗത്തിൽ പെടുന്നു. ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്നവർ യോഗ പോലുള്ള ക്രിയകളിൽ ഏർപ്പെട്ട് മനസിനെ ശാന്തമാക്കേണ്ടതാണ്.അമിതമായ മാനസീക സമ്മർദ്ദം രോമകൂപങ്ങളിലെ സ്റ്റെം സെൽ ശോഷണത്തിനു കാരണമാകുന്നു.
വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവ്
സമീകൃതമായ ആഹാരമാണ് കഴിക്കുന്നത് എങ്കിൽ ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് വേണ്ട പലഘടകങ്ങളും കിട്ടാതെ പോകുന്നു. ഇരുമ്പിൻ്റെ കുറവ്, ഫോളേറ്റിൻ്റെ കുറവ്, വിറ്റാമിൻ ഡിയുടെ കുറവ്, വിറ്റാമിൻ ബി 12 എന്നിവയുടെ കുറവ് എന്നിവ മുടി വേഗത്തിൽ നരയ്ക്കുന്നതിന് കാരണമാകാം. ഫോളിക് ആസിഡ്, ബയോട്ടിൻ എന്നിവ പരിമിതമാണെങ്കിലും മുടി വേഗത്തിൽ നരയ്ക്കും.
രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങൾ
തലമുടിയിൽ തേച്ചു പിടിപ്പിക്കുന്ന പലവിധ കെമിക്കലുകൾ അടങ്ങിയ ഷാംപൂകളും കണ്ടീഷണറുകളും ദീർഘകാലം മുടിയിഴകളിൽ പ്രവർത്തിച്ച് മുടിക്ക് ആപത്തുണ്ടാക്കുന്നവയാണ്. ഇവ മെലാനിൻ ഉൽപാദനം കുറയ്ക്കുകയും നരക്ക് കാരണമാകുകയും ചെയ്യുന്നു. ഹെയർ ഡൈകളിലെ ബ്ലീച്ചിംഗ് ഏജൻ്റുകളും ഹൈഡ്രജൻ പെറോക്സൈഡ് ചേരുവകളും ആവർത്തിച്ച് ഉപയോഗിച്ചാൽ മുടി വെളുക്കും.
പുകവലി
പുകവലി ആരോഗ്യത്തിന് മാത്രമല്ല ഹാനികരം , മുടിയെ നശിപ്പിക്കുകയും ചെയ്യും. പുകവലിക്കുമ്പോൾ രക്തക്കുഴലുകൾ വികസിപ്പിക്കുന്നു, ഇത് നിങ്ങളുടെ രോമകൂപങ്ങളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നു. സിഗരറ്റ് പുക ശ്വസിക്കുമ്പോൾ, അതിൻ്റെ വിഷവസ്തുക്കൾ രോമകൂപങ്ങളെ കൂടി നശിപ്പിക്കും. താമസിയാകാതെ , നിരന്തരമുള്ള പുകവലി നരച്ചമുടി സമ്മാനിക്കുകയും ചെയ്യും.
തൈറോയ്ഡ് ഗ്രന്ഥിയുഡി പ്രവർത്തനവും മുടിയുടെ നിറത്തെ സ്വാധീനിക്കുന്നു. തൈറോയ്ഡ് തകരാറുണ്ടെങ്കിൽ, നിങ്ങളുടെ ശരീരത്തിൽ ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാകുകയും മെലാനിൻ ഉൽപാദനത്തിൽ കുറവുണ്ടാകുകയും ചെയ്യും. തൽഫലമായി, മുടി നരച്ചതായി മാറുന്നു.
അകാലനര വരാതിരിക്കാൻ എന്ത് ചെയ്യാം?
ദിവസവും ഷാംപൂ ഉപയോഗിക്കുന്നത് നിർത്തുക. ഷാംപൂകളിലും കണ്ടീഷണറുകളിലും പിഗ്മെൻ്റ് ഉൽപ്പാദനത്തെ ബാധിക്കുകയും മുടികൊഴിച്ചിലിന് കാരണമാകുകയും ചെയ്യുന്ന കഠിനമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്.പ്രകൃതിദത്ത ഹെയർ ഡൈകൾ തിരഞ്ഞെടുക്കുക. നെല്ലിക്ക, കറുത്ത വാൽനട്ട് എന്നിവയുടെ പേസ്റ്റ് മുടിയിഴകളെ മൃദുവാകുകയും അകാല നര കുറയ്ക്കുകയും ചെയ്യും. ഇത്തരം പ്രകൃതിദത്ത കണ്ടീഷണറുകൾ പരീക്ഷിക്കുക. ഡാർക്ക് ചോക്ലേറ്റുകൾ കഴിക്കുക. ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ചെമ്പ് ശരീരത്തിലെ മെലാനിൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു, ഇത് നരച്ച മുടി തടയാൻ മികച്ചതാണ്.



Click it and Unblock the Notifications











