Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ വെളുത്തുള്ളി
കഴിക്കുന്ന ആഹാരം കൃത്യമല്ലെങ്കില്‍, അതുപോലെ, ശരിയായ വിധത്തില്‍ ജീവിതശൈലി നിയന്ത്രിച്ചില്ലെങ്കില്‍ മുടി കൊഴിച്ചില്‍ അമിതമാകാനുള്ള സാധ്യത വളരെ കൂടുതലാണ് മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നത് മുടിയുടെ ഉള്ള് കുറയുന്നതിലേയ്ക്കും പിന്നീട് കഷണ്ടിയിലേയ്ക്കും നയിക്കുന്നു. ഈ പ്രശ്നങ്ങള്‍ ഇല്ലാതെ, മുടി കൊഴിച്ചില്‍ പരിഹരിക്കാന്‍ വെളിത്തുള്ളി സഹായിക്കുന്നതാണ്. വെളുത്തുള്ളി ഏത് വിധത്തിലാണ് മുടികൊഴിച്ചില്‍ കുറയ്ക്കുന്നത് എന്ന് നോക്കാം.

ഗുണങ്ങള്‍
വെളുത്തുള്ളിയില്‍ ധാരാളം സള്‍ഫര്‍ അടങ്ങിയിരിക്കുന്നു. സള്‍ഫര്‍ മുടിയെ വേരില്‍ നിന്നും ബലപ്പെടുത്തുന്നതിനും, മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു. കൂടാതെ, മുടി കൊഴിച്ചില്‍ തടയാനും വെളുത്തുള്ളിയിലെ സള്‍ഫര്‍ സഹായിക്കുന്നു. വെളുത്തുള്ളിയില്‍ ആന്റിഫംഗല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തലയില്‍ താരന് വരാതെ സംരക്ഷിക്കാനും വെളുത്തുള്ളി സഹായിക്കുന്നു. അതുപോലെ, ശിരോചര്‍മ്മത്തിലുണ്ടാകുന്ന വരള്‍ച്ച തടയാനും വെളുത്തുള്ളി സഹായിക്കുന്നു. ഇത് മുടി കൊഴിച്ചില്‍ കുറയ്ക്കുന്നു. മുടി വരണ്ട് പോകുന്നത് തടയാനും സഹായിക്കുന്നു.
ഉപയോഗിക്കേണ്ട വിധം
മുടി കൊഴിച്ചില്‍ തടയാനും മുടി സമൃദ്ധമായി വളര്‍ത്തിയെടുക്കാനും വെളുത്തുള്ളി പലവിധത്തില്‍ ഉപയോഗിക്കാവുന്നതാണ്. സാധാരണ ഉപയോഗിക്കുന്ന ഷാംപൂവില്‍ വെളുത്തുള്ളി അരച്ച് ചേര്‍ത്ത് ഉപയോഗിക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ വെളിച്ചെണ്ണയില്‍ വെളുത്തുള്ളി അരച്ച് ചേര്‍ത്ത് അത് ശിരോചര്‍മ്മത്തില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. 10 അല്ലെങ്കില്‍ 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ട് അല്ലെങ്കില്‍ മൂന്ന് തവണ വീതം ഉപയോഗിക്കുന്നത് മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നതാണ്. അതുപോലെ, എണ്ണ കാച്ചുമ്പോള്‍ അതിലെ ഒരു പ്രധാന ചേരുവയായി വെളുത്തുള്ളി ചേര്‍ക്കുന്നതും നല്ലതാണ്.
ഫലം
വെളുത്തുള്ളി ഇത്തരത്തില്‍ ആഴ്ചയില്‍ രണ്ട് മൂന്ന് വട്ടം ഉപയോഗിക്കുന്നതിലൂടെ മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. കൂടാതെ, തലയില്‍ നിന്നും താരന് നീക്കം ചെയ്യാന്‍ വെളുത്തുള്ളി വളരെയധികം സഹായിക്കുന്നു. മുടിയെ വേരില്‍ നിന്നും ബലപ്പെടുത്തുന്നതാണ്. മുടിയ്ക്ക് കരുത്തും ഉള്ളും നല്കാന് വെളുത്തുള്ളി സഹായിക്കുന്നു. കൂടാതെ, മുടിയിലെ നര കുറയ്ക്കാനും വെളുത്തുള്ളി നല്ലതാണ്. മുടിയ്ക്ക് ആരോഗ്യകരമായ കറുപ്പ് നിറം നല്‍കാനും വെളുത്തുള്ളി സഹായിക്കുന്നുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യം
ശരിയായ വിധത്തില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ആഴ്ചയില്‍ രണ്ട് അല്ലെങ്കില്‍ മൂന്ന് ദിവസമെങ്കിലും കൃത്യമായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ മാത്രമാണ് പൂര്‍ണ്ണമായ ഫലം ലഭിക്കുകയുള്ളൂ.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
