Latest Updates
-
ഉഷ്ണതരംഗം വരുന്നു; ചൂടിനെ തുരത്താൻ ഈ പാനീയങ്ങൾ മതി -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ തളരാതെ ഫിറ്റ്നസ് നിലനിർത്താം -
ഉഷ്ണതരംഗം വരുന്നു; ഗർഭിണികളും പിസിഒഎസ് ഉള്ളവരും സൂക്ഷിക്കണം! -
രാശിഫലം: ഈ 3 രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ കുതിച്ചുചാട്ടം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ധനയോഗം; നിങ്ങളുടെ രാശിഫലം അറിയാം -
രാശിഫലം: മേടസംക്രാന്തിയിൽ ജീവിതം മാറ്റിമറിക്കാൻ ഈ 12 രാശിക്കാർക്ക് സാധിക്കുമോ? -
വിഷു പുലരിയിൽ ഭാഗ്യം തെളിയുമോ? ഈ നക്ഷത്രക്കാർക്ക് വരുന്നത് വൻ മാറ്റങ്ങൾ -
വിഷുഫലം 2026: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം; 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം -
രാശിഫലം: ഏപ്രിൽ 13-ന് ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും
മുടി നല്ല ആരോഗ്യത്തോടെ സമൃദ്ധമായി വളരും മുത്തശ്ശി സൂത്രം കറുവപ്പട്ടയില്‍
മുടിയുടെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. കാരണം പലപ്പോഴും നാം എത്രയൊക്കെ ശ്രദ്ധിച്ചാലും മുടി വളരുന്നില്ല എന്ന് മാത്രമല്ല ഉള്ള മുടിയെല്ലാം കൊഴിയുകയും ചെയ്യുന്നു. എന്നാല്‍ മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കാന്‍ ഇനി അധികം കഷ്ടപ്പെടേണ്ടി വരുന്നില്ല എന്നതാണ് സത്യം. മുത്തശ്ശിക്കൂട്ടില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് മുടിയുടെ ആരോഗ്യത്തെ പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്നു. എല്ലാ തരത്തിലും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് കറുവപ്പട്ടയെ കൂട്ട് പിടിക്കാം.
കട്ടിയുള്ള മുടി ലഭിക്കാന്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ പരീക്ഷിച്ച് നിങ്ങള്‍ മടുത്തുവെങ്കില്‍ നിങ്ങള്‍ക്ക് എന്തുകൊണ്ടും ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. കാരണം കറുവപ്പട്ടയില്‍ നിങ്ങളുടെ മുടിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നതോടൊപ്പം തന്നെ മുടിക്ക് നല്ല കട്ടിയും തിളക്കവും നല്കുന്നു. കറുവപ്പട്ട എപ്രകാരം മുടിയുടെ ആരോഗ്യത്തിന് വേണ്ടി ഉപയോഗിക്കാം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഗുണങ്ങള്‍ ഇപ്രകാരം
മുടിയുടെ ആരോഗ്യത്തിന് വേണ്ടി എപ്രകാരം കറുവപ്പട്ട ഉപയോഗിക്കണം എന്നുള്ളതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. അത്രയേറെ ഗുണഫലങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് കറുവപ്പട്ട എന്നത് കൊണ്ട് തന്നെ ഇത് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല. കേശ സംരക്ഷണം മാത്രമല്ല ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും കറുവപ്പട്ട മികച്ചതാണ്. ഇത് നിങ്ങളുടെ സൗന്ദര്യവും ആരോഗ്യവും ഒരുപോലെ മികച്ചതാക്കുന്നു. സൈനസ് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും കറുവപ്പട്ട മികച്ച ഓപ്ഷനാണ്.
മുടിയുടെ കട്ടി വര്‍ദ്ധിപ്പിക്കാന്‍
മുടിയുടെ കട്ടി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള പ്രോസയാനിഡിന്‍ എന്ന ഘടകം രോമകൂപങ്ങളെ ഉത്തേജിപ്പിക്കുകയും വേഗത്തിലുള്ള വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു. മുടികൊഴിച്ചില്‍ പൂര്‍ണമായും നിയന്ത്രിക്കുന്നതിന് മികച്ചതാണ് കറുവപ്പട്ട. ഇത് കഷണ്ടിയെ തടയാനും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. കൂടാതെ ആന്റിഓക്സിഡന്റുകളും ആന്റിമൈക്രോബയല്‍ ഗുണങ്ങളും ധാരാളം കറുവപ്പട്ടയില്‍ അടങ്ങിയിട്ടുണ്ട്.
മുടിയുടെ കട്ടി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും മുടിയുടെ ആരോഗ്യത്തിനും കറുവപ്പട്ട സഹായിക്കുന്നു. ഇതിലുള്ള സ്വാഭാവിക ആന്റിഓക്സിഡന്റുകളാണ് നിങ്ങളുടെ മുടി വളര്‍ച്ചയെ സഹായിക്കുന്നത്. കറുവപ്പട്ടയിലെ ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ നിറഞ്ഞതിനാല്‍ തലയോട്ടിയിലെ അണുബാധ കുറക്കുന്നതിന് ഇത് സഹായിക്കുന്നു. എന്തുകൊണ്ടും കറുവപ്പട്ട ഒരു സുരക്ഷിത മാര്‍ഗ്ഗമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

പഠനഫലം ഇപ്രകാരം
കറുവാപ്പട്ടയിലെ പ്രോസയാനിഡിന്‍ എന്ന ഘടകം നമ്മുടെ മുടി വളര്‍ച്ചയെ നല്ല രീതിയില്‍ സഹായിക്കുന്നുണ്ടെന്ന് കാര്‍ഗര്‍ ഇന്റര്‍നാഷണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നുണ്ട്. ഇത് കൂടാതെ ഹെയര്‍ ഓയിലില്‍ കറുവപ്പട്ട ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. ഇത് സ്ഥിരമായി തലയില്‍ തേക്കുന്നതിലൂടെ അത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
കട്ടിയുള്ള മുടിക്ക് കറുവാപ്പട്ട
മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് എപ്രകാരം കറുവപ്പട്ട ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. അതിന് വേണ്ടി രണ്ട് തരത്തില്‍ നമുക്ക് കറുവപ്പട്ട ഉപയോഗിക്കാവുന്നതാണ്. ആദ്യം ഒരു പാത്രത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ കറുവപ്പട്ട പൊടി എടുക്കുക. പിന്നീട് ഇതിലേക്ക് അല്പം തേന്‍ അല്പം വെളിച്ചെണ്ണ എന്നിവ മിക്സ് ചെയ്ത് ഇത് പേസ്റ്റ് രൂപത്തിലാക്കി തലയില്‍ തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്.
മറ്റൊരു മാര്‍ഗ്ഗം എന്നത് മുട്ട, വെളിച്ചെണ്ണ, കറുവപ്പട്ട പൊടിച്ചത് എന്നിവയെല്ലാം മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇത് പേസ്റ്റ് രൂപത്തിലാക്കി മുപ്പത് മിനിറ്റ് തലയില്‍ തേച്ച് പിടിപ്പിച്ച് കഴുകി വൃത്തിയാക്കുക. ഇത് മുടി വളര്‍ച്ചയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. ആഴ്ചയില്‍ രണ്ട് തവണ ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങള്‍ നല്കുന്നു.

ഉപയോഗിക്കുന്നതിന് മുന്‍പ്
മുടിയില്‍ ആരോഗ്യത്തിന് വേണ്ടി കറുവപ്പട്ട ഉപയോഗിക്കുമ്പോള്‍ എന്തെങ്കിലും തരത്തിലുള്ള അലര്‍ജിയുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അതുകൊണ്ട് തന്നെ പരീക്ഷിക്കുന്നതിന് മുമ്പ് നിങ്ങള്‍ ഒരു ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കറുവാപ്പട്ട മുടി വളര്‍ച്ചയ്ക്കും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും മികച്ചതാണ് എന്ന് പഠനങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും അത് ഉപയോഗിക്കുന്നതില്‍ അല്പം ശ്രദ്ധ വേണം. എന്നാല്‍ അമിത ഉപയോഗം എപ്പോഴും ശ്രദ്ധിക്കണം.



Click it and Unblock the Notifications











