Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
മുടി നരക്കുന്നതിനെ പഴി പറയേണ്ട, 50-ലും 30-ന്റെ ചെറുപ്പം നിലനിര്‍ത്തുന്ന സൂത്രം
മുടിയുടെ ആരോഗ്യം എന്നത് പലപ്പോഴും പലരിലും ആത്മവിശ്വാസത്തെ പ്രതിസന്ധിയില്‍ ആക്കുന്നതാണ്. പ്രായമാവുന്നതും പലപ്പോഴും പരിസ്ഥിതി സംബന്ധമായ പ്രശ്നങ്ങളും അതോടൊപ്പം തന്നെ പാരമ്പര്യവും ജനിതകപരമായ ചില കാര്യങ്ങളും മുടിയുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നുണ്ട്. വാര്‍ദ്ധക്യത്തിന്റെ ഭാഗമാണ് മുടി നകക്കുന്നത് എന്ന് നമുക്കറിയാം. എന്നാല്‍ ചിലരെങ്കിലും അതിനേക്കുറിച്ച് ആലോചിച്ച് ടെന്‍ഷനടിക്കുമ്പോള്‍ ചിലരെങ്കിലും നരച്ച മുടിയെ ഒരു സ്റ്റൈല്‍ ആക്കി മാറ്റാറുണ്ട്.
വാര്‍ദ്ധക്യത്തിന്റെ പടിവാതിലില്‍ എത്തുമ്പോള്‍ ചിലര്‍ക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ മുടിയുടെ നരയും ഒരു ഘടകം തന്നെയാണ്. എന്നാല്‍ നരച്ച മുടി പ്രായത്തെ എടുത്ത് കാണിക്കാതിരിക്കുന്നതിനും മുടിയുടെ ആരോഗ്യം എപ്പോഴത്തേയും പോലെ സംരക്ഷിക്കുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആത്മവിശ്വാസത്തേയും ഉയര്‍ത്തുന്നു.

ഈര്‍പ്പം നിലനിര്‍ത്തുക
പലപ്പോഴും നരച്ച മുടി നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നു. നരച്ച മുടിയുടെ വരള്‍ച്ച തന്നെയാണ് നിങ്ങളില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതും. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും മുടി നല്ല ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനും വേണ്ടി നമുക്ക് ഹൈഡ്രേറ്റിംഗ് ഷ്ാമ്പൂ ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ ആര്‍ഗന്‍ ഓയില്‍ അല്ലെങ്കില്‍ ഷിയ ബട്ടര്‍ പോലുള്ള ചേരുവകളുള്ള കേശസംരക്ഷണ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്യാം. അവയെല്ലാം തന്നെ മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.
പതിവായി മുടി വെട്ടുക
മുടി നരച്ചതാണെങ്കിലും അല്ലെങ്കിലും പതിവായി മുടി വെട്ടുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ മുടിയുടെ അറ്റം പിളരുന്നതില്‍ നിന്ന് പരിഹാരം കാണുന്നതിനും കൃത്യമായ മുടി വളര്‍ച്ചക്കും സഹായിക്കുന്നു. സ്ഥിരമായി മുടി ട്രിം ചെയ്യുന്നതിനായി സമയം കണ്ടെത്തുക. കൂടാതെ മുടിയുടെ അറ്റം പിളരുന്നതിന് തടയുന്നതോടൊപ്പം ആരോഗ്യമുള്ള മുടിക്ക് സഹായിക്കുകയും ചെയ്യുന്നു. ഇത് സ്ഥിരമായി ചെയ്യുന്നത് വഴി അത് മുടിക്കുണ്ടാവുന്ന പല പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ സാധിക്കുന്നു.
ചൂടില്‍ നിന്ന് സംരക്ഷിക്കുക
നരച്ച മുടിയെ എപ്പോഴും പ്രതിസന്ധിയിലാക്കുന്നതാണ് അമിത ചൂട്. പ്രത്യേകിച്ച് നിങ്ങള്‍ സ്റ്റൈലിംഗ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവരെങ്കില്‍ ഇവര്‍ക്ക് പലപ്പോഴും മുടിയുടെ ആരോഗ്യം കൃത്യമായി പാലിക്കാന്‍ സാധിക്കണം എന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ അത് മിതമായി ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. സ്റ്റൈലിംഗിന് മുമ്പ് എല്ലായ്പ്പോഴും ഒരു ചൂട് സംരക്ഷണ സ്പ്രേ ഉപയോഗിക്കുന്നതും നല്ലതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു.
ആരോഗ്യകരമായ ഭക്ഷണക്രമം
ഭക്ഷണവും മുടിയുടെ ആരോഗ്യവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സ്ഥിരമായി ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കുക. അതിനായി പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും പ്രോട്ടീനും എല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുക. പലപ്പോഴും ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. പ്രോട്ടീന്‍ കഴിക്കുന്നത് വഴി മുടിയുടെ ആരോഗ്യവും കരുത്തും ഏത് പ്രായത്തിലും നിലനിര്‍ത്താന്‍ സാധിക്കുന്നു.
കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ച് നരച്ച മുടിയെങ്കില്‍ അതില്‍ ബലക്കുറവുണ്ടാവുന്നു. ആരോഗ്യകരമായ ഭക്ഷണക്രമം പലപ്പോഴും മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതോടൊപ്പം തന്നെ മുടി കൈകാര്യം ചെയ്യുമ്പോളും വളരെയധികം ശ്രദ്ധിക്കണം. മൃദുവായ രീതിയില്‍ മാത്രം കൈകാര്യം ചെയ്യുന്നതിന് ശ്രദ്ദിക്കണം. കൂടാതെ പരുക്കന്‍ ബ്രഷിംഗ് അല്ലെങ്കില്‍ ടവല്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ നനഞ്ഞ മുടി ചീകുന്നതിന് വേണ്ടി വീതിയുള്ള പല്ലുള്ള ചീപ്പ് ഉപയോഗിക്കുക.
മുടിക്ക് സണ്‍സ്ക്രീന്‍
നരച്ച മുടിയെ വളരെ പെട്ടെന്നാണ് സൂര്യന് പ്രശ്നത്തിലാക്കുന്നത്. എന്നാല്‍ ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി പെട്ടെന്ന് ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ അള്‍ട്രാവയലറ്റ് രശ്മികള്‍ മുടിയില്‍ തട്ടുന്നത് വഴി അത് പലപ്പോഴും മുടിയുടെ ാരോഗ്യത്തിനെ പ്രശ്നത്തിലാക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സണ്‍സ്ക്രീന്‍ മുടിയില്‍ ഉപയോഗിക്കാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
