Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
കളര് ചെയ്ത ശേഷം മുടി കൊഴിച്ചില് കൂടിയോ? കാരണം കളറിന്റെ അല്ല
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില് എപ്പോഴും വെല്ലുവിളി ഉയര്ത്തുന്ന ഒന്നാണ് മുടി കൊഴിച്ചില്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഹെയര്സ്റ്റൈലിസ്റ്റ് അഥവാ ഹെയര് ട്രെന്ഡിംങ് മാറി വരുന്നതോടെ മുടിയുടെ മേലുള്ള പരീക്ഷണങ്ങളും നിരവധിയാണ്. ട്രെന്ഡിന് അനുസരിച്ച് മുടിയില് പരീക്ഷണങ്ങള് നടത്തുന്നതോടെ ഇത് പലപ്പോഴും മുടി കൊഴിച്ചില് പോലുള്ള പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. മുടിക്ക് നിറം നല്കുക എന്നതാണ് ഇന്നത്തെ കാലത്ത് പലരും സ്ഥിരമായി ചെയ്യുന്ന ഒരു കാര്യം. എന്നാല് മുടിക്ക് നിറം നല്കിയതിന് ശേഷം മുടിയുടെ ആരോഗ്യം ഇല്ലാതാവുകയും മുടി കൊഴിച്ചില് വര്ദ്ധിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാവുമ്പോള് അതും അല്പം ശ്രദ്ധിക്കണം.
മുടിക്ക് നിറം നല്കിയതിന് ശേഷം മുടി കൊഴിയുമ്പോള് പലരും ഉപയോഗിച്ച പ്രോഡക്റ്റിനെ കുറ്റം പറയുന്നു. എന്നാല് ഇത് പലപ്പോഴും ഒരു പരിധി വരെ ശരി തന്നെയാണ്. എങ്കിലും ആരും മുടി കളര് ചെയ്യാതിരിക്കുന്നില്ല എന്നതാണ് സത്യം. എന്നാല് ചില കാര്യങ്ങള് ശ്രദ്ധിച്ചാല് നമുക്ക് മുടി കൊഴിച്ചിലിനെ പൂര്ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുകയും മുടിയുടെ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു. എപ്രകാരം എന്ന് നമുക്ക് നോക്കാം.

എന്തുകൊണ്ട് മുടി കൊഴിച്ചില്?
എന്തുകൊണ്ടാണ് മുടി കളര് ചെയ്തതിന് ശേഷം മുടി കൊഴിച്ചില് അനുഭവപ്പെടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? പല ഹെയര് കളറുകളിലും അമോണിയ, ഹൈഡ്രജന് പെറോക്സൈഡ് പോലുള്ള ഹാനികരമായ രാസവസ്തുക്കളില് ഒന്നെങ്കിലും അടങ്ങിയിട്ടുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ മുടിയില് ആഴത്തില് എത്തപ്പെടുകയും ഇത് മുടിയിലെ പ്രോട്ടീനുകളും പോഷകങ്ങളും ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതോടൊപ്പം മുടി പൊട്ടുന്നതിനും മുടി കൊഴിച്ചില് വര്ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.
പെര്മനന്റ് ഹെയര് കളര്
പെര്മനന്റ് ഹെയര് കളറുകള് പലപ്പോഴും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ വളരെയധികം പ്രശ്നത്തിലാക്കുന്നു. പലപ്പോഴും ബ്ലീച്ചിംങ് ഏജന്റ് ആയി ഇവ പ്രവര്ത്തിക്കുമ്പോള് ഇത് മുടിയുടെ ഇഴകളെ ആഴത്തില് നശിപ്പിക്കുന്നു. പലരും ഇത്തരം നിറങ്ങള് അല്ലെങ്കില് ഹെയര് ഡൈ പലപ്പോഴും ആഴ്ചയില് ഒരു തവണയെങ്കിലും ഉപയോഗിക്കുന്നവരാണ് എങ്കില് മുടിയുടെ ആരോഗ്യം നശിപ്പിക്കുകയാണ് ചെയ്യുന്നത്.
സ്ഥിരമല്ലാത്ത ഹെയര് കളര്
സ്ഥിരമല്ലാതെ ഇടക്കിടെ മാറ്റിക്കൊണ്ടിരിക്കുന്ന ഹെയര് കളറുകള് പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്ത്തുന്നത് തന്നെയാണ്. ഇത് മുടിക്ക് സാധാരണ നിറം നല്കുന്നുവെങ്കിലും ഇടക്കിടെ ചെയ്യുന്നത് പലപ്പോഴും മുടിയുടെ ആരോഗ്യത്തെ ആഴത്തില് നശിപ്പിക്കുന്നു. ഇത് പക്ഷേ ഒരു പരിധി വരെ വളരെ വലിയ പാര്ശ്വഫലങ്ങള് നല്കുന്നില്ല. എങ്കിലും മുടി കൊഴിച്ചില് ഉണ്ടാക്കും എന്നതില് സംശയം വേണ്ട.
മുടി കൊഴിച്ചില് പരിഹരിക്കാം
മുടി കൊഴിച്ചില് പരിഹരിക്കുന്നതിന് നമുക്ക് ചില കാര്യങ്ങള് ശ്രദ്ധിക്കാവുന്നതാണ്. അതിന് വേണ്ടി മുടി നിറം കൊടുക്കുന്നത് അല്പം നിര്ത്തി വെക്കുക. നിങ്ങളില് ഉള്ള നിറത്തിന്റെ കാഠിന്യം കുറയുന്നത് വരെ അല്പം ഇടവേള എടുക്കാവുന്നതാണ്. ഇത് ചെയ്യുന്നതിലൂടെ മുടിയുടെ ആരോഗ്യം തിരിച്ച് പിടിക്കാന് സാധിക്കും.
പ്രകൃതിദത്ത ഹെയര് ഡൈ
രാസവസ്തുക്കള് ചേര്ക്കാതെ സസ്യങ്ങളില് നിന്നാണ് പ്രകൃതിദത്ത ഹെയര് ഡൈകള് നിര്മ്മിക്കുന്നത്. ഇവ ഉപയോഗിക്കുന്നതിലൂടെ നിങ്ങള്ക്ക് മുടിയുടെ ആരോഗ്യത്തെ പിടിച്ച് നിര്ത്താം. അത് മാത്രമല്ല ഇതില് ഏറ്റവും മികച്ചതാണ് ഹെന്ന. മുടിയുടെ സ്വാഭാവിക നിറം നിലനിര്ത്തുന്നതോടൊപ്പം തന്നെ മുടിക്ക് തിളക്കം വര്ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ചുവപ്പ്, തവിട്ട് നിറങ്ങള് മുടിക്ക് നല്കുന്നതിനും ഏറ്റവും മികച്ചതാണ് ഹെന്ന. നിങ്ങളുടെ തലയോട്ടിയെ അപകടത്തിലാക്കാതെ, മിക്ക മുടികളിലും ഇത് ഉപയോഗിക്കാവുന്നതാണ്.
എണ്ണയും പോഷകങ്ങളും
എണ്ണയും മുടിയുടെ ആരോഗ്യത്തിന് ഹായിക്കുന്ന തരത്തിലുള്ള പോഷകങ്ങളും മുടിക്ക് നല്കേണ്ടത് അത്യാവശ്യമാണ്. ആവശ്യമുള്ളതെല്ലാം നല്കി മുടിയുടെ ആരോഗ്യത്തെ പരിപോഷിക്കേണ്ടത് അത്യാവശ്യമാണ്. എണ്ണയും ആഴത്തിലുള്ള കണ്ടീഷനിംഗും നിര്ബന്ധമായും ചെയ്യുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ഓര്ഗാനിക് ചേരുവകള് ചേര്ത്ത് ഹെയര്പാക്ക് തയ്യാറാക്കാവുന്നതാണ്. ഇതോടൊപ്പം തന്നെ പ്രോട്ടീന് അടങ്ങിയ ഭക്ഷണങ്ങള് കഴിക്കുന്നതിനും ശ്രദ്ധിക്കാം.
സുരക്ഷിതമായ ഉല്പ്പന്നങ്ങള് ഉപയോഗിക്കുക
മുടിയില് പ്രയോഗിക്കുന്ന വസ്തുക്കള് ആരോഗ്യത്തോടെ ഉള്ളതാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇത് മാത്രമല്ല ഇവ ഉപയോഗിക്കുമ്പോള് കൂടുതല് ശ്രദ്ധ പതിപ്പിക്കുകയും ചെയ്യുക. സള്ഫേറ്റ് രഹിത ഷാമ്പൂ ഉപയോഗിക്കുന്നതോടൊപ്പം തന്നെ ഹെയര്ഡ്രൈയര് പോലുള്ളവയെ ഒഴിവാക്കുന്നതിനും ശ്രദ്ധിക്കണം. മുടി അറ്റം പിളരുന്നതിനെ പ്രതിരോധിക്കുകയും ഇടക്കിടെ അറ്റം മുറിക്കുകയും വേണം. ഇത് കൂടാതെ തണുത്ത വെള്ളത്തില് ഇടക്കിടെ മുടി കഴുകുകയും വേണം.



Click it and Unblock the Notifications
