Latest Updates
-
പരിവർത്തിനി ഏകാദശി 2026: വ്രതമെടുക്കുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ, പാരണ സമയം ഇങ്ങനെ -
സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ -
2026 സെപ്റ്റംബർ 21: ഇന്ന് രവിയോഗം, ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026: ഒക്ടോബർ 8 മുതൽ വമ്പൻ ഓഫറുകൾ; ബ്യൂട്ടി പ്രോഡക്ടുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ ഇതാ ചില ടിപ്സ്! -
ഗണേശ വിസർജനത്തിന് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
7,000 mAh ബാറ്ററിയുമായി വൺപ്ലസ് N6 ലൈറ്റ് നാളെ എത്തുന്നു; വിലയും പ്രത്യേകതകളും അറിയാം -
ഷവോമി 18 പ്രോ മാക്സ് വരുന്നു; റിയർ ഡിസ്പ്ലേയും വമ്പൻ ക്യാമറയും, ഇന്ത്യയിലെ വിലയും ഫീച്ചറുകളും ഞെട്ടിക്കും! -
ഹാരി പോട്ടർ മാജിക് ഇനി ഫോണിലും! റിയൽമി 16 പ്രോ സ്പെഷ്യൽ എഡിഷൻ ഇന്ന് ഇന്ത്യയിൽ; വിലയും ഓഫറുകളും അറിയാം -
ഡൽഹിയിലെ വായുമലിനീകരണം: ചർമ്മം കേടാകാതിരിക്കാൻ ഈ 3 കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
കേരളത്തിൽ മഴക്കെടുതി രൂക്ഷം: 6 മരണം, ഉരുൾപൊട്ടൽ ഭീഷണി; ജാഗ്രത പാലിക്കാൻ നിർദ്ദേശം
മുടിയുടെ അറ്റം പിളരുന്നതിന് രണ്ട് ദിവസത്തില്‍ പരിഹാരം
മുടിയുടെ അറ്റം പിളരുന്നത് പലപ്പോഴും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ പൂര്‍ണമായും നശിപ്പിക്കുന്നു. പലപ്പോഴും മുടിക്കുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അല്പം ശ്രദ്ധിക്കാവുന്നതാണ്. നമ്മുടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്. വരണ്ടതും കേടായതുമായ മുടി നമ്മുടെ ആത്മവിശ്വാസത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു. എന്നാല്‍ മുടി പൊട്ടുന്നതിനും പിളരുന്നതിനും പ്രധാന കാരണം പലപ്പോഴും പ്രോട്ടീന്‍ നഷ്ടപ്പെടുന്നത് തന്നെയാണ്.
എന്തുകൊണ്ടാണ് മുടിയുടെ ആരോഗ്യം നഷ്ടപ്പെടുന്നത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. നിങ്ങളുടെ മുടിയുടെ ആരോഗ്യം ശരിയല്ലെങ്കില്‍ അതിന്റെ അടിസ്ഥാന കാരണം മനസ്സിലാക്കുന്നതും അതിന് പരിഹാരം കാണുന്നതിനും വേണ്ടി നമുക്ക് വീട്ടില്‍ തന്നെ അല്പ സമയം ചിലവാക്കാവുന്നതാണ്. ദിവസവും അഞ്ച് മിനിറ്റ് മുടിയുടെ ആരോഗ്യത്തിന് വേണ്ടി മാറ്റി വെക്കൂ. എപ്രകാരം ഇത് മുടിക്ക് സഹായിക്കുന്നു എന്ന് നോക്കാം.

മുടിയില്‍ ചെയ്യരുത് ഇവയൊന്നും
മുടിയില്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. ചൂടുള്ള കൌളറുകള്, ബ്ലോ ഡ്രയര്‍, അല്ലെങ്കില്‍ സ്ട്രെയിറ്റനിംഗ് അല്ലെങ്കില്‍ കേളിംഗ് അയണുകള്‍ എന്നിവ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക.. ഇത് മാത്രമല്ല അമിതമായ സൂര്യപ്രകാശം പോലും പലപ്പോഴും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാക്കുന്നു. കൂടാതെ പെര്‍മിംഗ്, കളറിംഗ്, റിലാക്സിംഗ്, സ്റ്റൈലിംഗ് ഉല്‍പ്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന കഠിനമായ രാസവസ്തുക്കള്‍ മുടി പെട്ടെന്ന് പൊട്ടിപ്പോവുന്നതിന് കാരണമാകുന്നു.
നനഞ്ഞ മുടി ചീകരുത്
ഒരിക്കലും നനഞ്ഞ മുടി ചീകരുത്. ഇത് മുടി എളുപ്പത്തില്‍ പൊട്ടുന്നതിന് കാരണമാകുന്നു. കാരണം മുടി നനഞ്ഞാല്‍ അത് പലപ്പോഴും ഇലാസ്റ്റിസിറ്റി കൂടുതലുള്ളതായി മാറുന്നു. അതുകൊണ്ട് സ്വാഭാവികമായി മുടി ഉണങ്ങിയതിന് ശേഷം മാത്രം ചീകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല മുടി ചീകുമ്പോള്‍ വലിയ പല്ലുകള്‍ ഉള്ള ചീപ്പ് ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. എപ്പോഴും ഇത്തരത്തിലുള്ള ചീപ്പുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ.

നിങ്ങളുടെ മുടി വളരെ മുറുകെ കെട്ടരുത്
മുടി കെട്ടുന്ന കാര്യത്തിലും അല്പം ശ്രദ്ധിക്കണം. കാരണം മുടി മുറുക്കെ കെട്ടുന്നത് പലപ്പോഴും നിങ്ങളില്‍ മുടി പെട്ടെന്ന് പൊട്ടിപ്പോവുന്നതിന് കാരണമാകുന്നു. പ്രത്യേകിച്ച് പോണി ടെയ്ല് കെട്ടുന്നവര്‍ അല്പം ശ്രദ്ധിക്കണം. ഇത് പെട്ടെന്ന് മുടി പൊട്ടുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ അയഞ്ഞ രീതിയില്‍ മുടി കെട്ടുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
അര്‍ഗന്‍ ഓയില്‍ ഉപയോഗിക്കാം
മുടിയുടെ ആരോഗ്യത്തിനും മുടി പൊട്ടുന്നതിനും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അര്‍ഗന്‍ ഓയില്‍ ഉപയോഗിക്കാവുന്നതാണ.് കാരണം മുടിക്ക് ആകൃതിയും ഇലാസ്തികതയും ശക്തിയും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന അര്‍ഗന്‍ ഓയില്‍ ഉപയോഗിക്കാം. ഇത് പ്രോട്ടീന്‍ നഷ്ടം കുറക്കുന്നതോടൊപ്പം തന്നെ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ദിവസവും അല്പം അര്‍ഗന്‍ ഓയില്‍ തേക്കുന്നതിലൂടെ മുടി പൊട്ടിപ്പോവുന്നതിന് പരിഹാരം കാണാം.

വെളിച്ചെണ്ണ പുരട്ടാം
വെളിച്ചെണ്ണയില്‍ ലോറിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ ഇത് മുടിയുടെ എല്ലാ കേടുപാടുകളും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ദിനവും മുടിയില്‍ നല്ലതുപോലെ വെളിച്ചെണ്ണ മസ്സാജ് ചെയ്യുന്നതിലൂടെ അത മുടിയില്‍ നിന്നുള്ള പ്രോട്ടീന്‍ നഷ്ടത്തെ പ്രതിരോധിക്കുന്നു. പലപ്പോഴും അള്‍ട്രാവയലറ്റ് രശ്മികള്‍ ബാധിച്ച അവസ്ഥയില്‍ നിന്നും മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണുന്ന അവസ്ഥയിലേക്കും വെളിച്ചെണ്ണ വളരെയധികം സഹായിക്കുന്നു. ഷാംപൂ ചെയ്യുന്നതിന് മുമ്പ് വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്.
ഒരു മുട്ട മാസ്ക് പ്രയോഗിക്കുക
മുടിയുടെ ആരോഗ്യത്തിന് വേണ്ടി മുട്ട മാസ്ക് ഉപയോഗിക്കാവുന്നതാണ്. ഇത് നല്ല മികച്ച ഒരു മാസ്ക് ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ മുടിയില്‍ ആഴത്തില്‍ ഇറങ്ങിച്ചെന്ന് വരള്‍ച്ചയും പ്രശ്നങ്ങളും ഇല്ലാതാക്കുന്നു. മുട്ട ഹെയര്‍മാസ്ക് ഉപയോഗിക്കുന്നതിലൂടെ അത് മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല മുടിയില്‍ പ്രോട്ടീന്‍ വര്‍ദ്ധിപ്പിക്കുന്നതിനും മുടിയുടെ ആരോഗ്യത്തിനും മുടിയുടെ പിളര്‍പ്പിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.



Click it and Unblock the Notifications

