Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
മുടിയുടെ തരമനുസരിച്ച് തിരഞ്ഞെടുക്കാം എണ്ണ : അല്ലെങ്കില്‍ വിപരീത ഫലം
മുടിയുടെ ആരോഗ്യം എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. പലപ്പോഴും മുടിക്കുണ്ടാവുന്ന അസ്വസ്ഥതകളും കൊഴിച്ചിലും താരന് പോലുള്ള പ്രതിസന്ധികളും മുടിയുടെ ആരോഗ്യത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു. പലപ്പോഴും മുടിക്കുണ്ടാവുന്ന എല്ലാ അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നതിന് വേണ്ടി മുടിയില്‍ തേക്കുന്ന എണ്ണ തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. പലപ്പോഴും എന്തെങ്കിലും എണ്ണ വാങ്ങിത്തേക്കുന്നവര് മനസ്സിലാക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്.
മുടിയുടെ ആരോഗ്യമനുസരിച്ചാണ് നാം എണ്ണകള്‍ തേച്ച് പിടിപ്പിക്കേണ്ടത്. പലപ്പോഴും സ്ഥിരം ദിനചര്യയെന്ന നിലക്ക് പോലും ഇത്തരം എണ്ണകള്‍ നമുക്ക് ഉപയോഗിക്കാം. മുടി ഏത് തരത്തില്‍ പെട്ടതാണ് ഇത് മുടിയുടെ ആരോഗ്യത്തെ എത്രത്തോളം സ്വാധീനിക്കുന്നു, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നിവയെല്ലാം എണ്ണ തേക്കുമ്പോള്‍ അറിഞ്ഞിരിക്കണം. അതുകൊണ്ട് തന്നെ എല്ലാം മനസ്സിലാക്കി അനുയോജ്യമായ എണ്ണ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കണം.

മുടിയുടെ തരങ്ങള്‍ മനസ്സിലാക്കുന്നു
മുടി ഏത് തരത്തിലുള്ളതാണ് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. അതിനായി ചുരുണ്ട മുടിയാണോ,സില്‍ക്കി ഹെയര്‍ ആണോ മുടി നീളമുള്ളതാണോ ഓയിലി ആണോ എന്നിവയെല്ലാം ആദ്യം മനസ്സിലാക്കണം.അതിന് ശേഷം മാത്രമേ അതിന് അനുയോജ്യമായ എണ്ണ തിരഞ്ഞെടുക്കാവൂ. പലപ്പോഴും നേരായ മുടിയില്‍ എണ്ണമയം സാധാരണ പോലെ കൂടുതലാണ്. എന്നാല്‍ ചുരുണ്ട മുടിയിലാകട്ടെ പലപ്പോഴും എണ്ണമയം കുറവായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഓര്‍മ്മയില്‍ വെക്കണം.
വ്യത്യസ്ത മുടി തരങ്ങള്‍ക്കുള്ള എണ്ണകള്‍
നേരായ മുടിക്ക്, ജോജോബ അല്ലെങ്കില്‍ ഗ്രേപ്സീഡ് പോലെയുള്ള ഭാരം കുറഞ്ഞ എണ്ണകള്‍ അനുയോജ്യമാണ്. അവര്‍ മുടിക്ക് ഭാരം കൂടാതെ ഈര്‍പ്പം നല്കുന്നു. അധികം ചുരുണ്ട മുടിക്ക് ആര്‍ഗന്‍ അല്ലെങ്കില്‍ ബദാം ഓയില്‍ ഗുണം ചെയ്യും, ഇത് തിളക്കം നല്‍കുകയും ഫ്രിസ് നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത്തരം എണ്ണ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുമാണ്.
സാധാരണ ചുരുണ്ട മുടി
നിങ്ങള്‍ക്ക് സാധാരണ ചുരുണ്ട മുടിയാണങ്കില് വെളിച്ചെണ്ണയോ ഒലിവെണ്ണയോ ഉപയോഗിക്കാവുന്നതാണ്. ഇവ ഉപയോഗിക്കുന്നത് വഴി ഈ എണ്ണകള്‍ ആഴത്തിലുള്ള ജലാംശം നല്‍കുകയും മുടിയുടെ ആരോഗ്യവും കരുത്തും കറുപ്പും നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ചുരുണ്ട മുടിക്ക് ഈര്‍പ്പം നിലനിര്‍ത്താനും ഇലാസ്തികത നിലനിര്‍ത്താനും കാസ്റ്റര്‍ അല്ലെങ്കില്‍ ഷിയ ബട്ടര്‍ പോലുള്ള ഭാരമേറിയ എണ്ണകളും ഉപയോഗിക്കാവുന്നതാണ്.
തലയോട്ടിയുടെ ആരോഗ്യം
നിങ്ങളുടെ തലയോട്ടിയുടെ അവസ്ഥ നിങ്ങളുടെ എണ്ണയുടെ ഉപയോഗത്തേയും സ്വാധീനിക്കുന്നു. കൂടാതെ വരണ്ട തലയോട്ടിക്ക് പരിഹാരം കാണുന്നതിന് വേണ്ടി അവോക്കാഡോ അല്ലെങ്കില്‍ ടീ ട്രീ പോലുള്ള പോഷക എണ്ണകള്‍ ആവശ്യമായി വന്നേക്കാം. സെബം ഉല്പാദനത്തെ സന്തുലിതമാക്കുന്ന ഭാരം കുറഞ്ഞ എണ്ണകളില്‍ നിന്ന് എണ്ണമയമുള്ള തലയോട്ടിക്ക് പ്രയോജനം ലഭിക്കും. അതുകൊണ്ട് തന്നെ മുടി സംരക്ഷണം പോലെ തന്നെ തലയോട്ടിയുടെ ആരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്.
ഉപയോഗിക്കേണ്ടത്
അമിതമായ എണ്ണ മയം മുടിയില്‍ ഇല്ലാതിരിക്കുന്നതിന് വേണ്ടി എപ്പോഴും എണ്ണ മിതമായി പുരട്ടുക. കേടുപാടുകള്‍ സാധാരണമായി മുടിയുടെ അറ്റങ്ങളിലാണ് കൂടുതല്‍ കാണപ്പെടുന്നത്. എണ്ണ മുടിയുടെ അറ്റത്തും നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ആഴത്തിലുള്ള ഗുണങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി രാത്രി മുഴുവന്‍ എണ്ണ പുരട്ടി രാവിലെ കഴുകാവുന്നതാണ്. ഇത് തലയോട്ടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.



Click it and Unblock the Notifications