Latest Updates
-
ഒക്ടോബർ 19-ന് അപൂർവ്വ യോഗങ്ങൾ: സർവാർത്ഥ സിദ്ധി, ഗജകേസരി യോഗത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വായുമലിനീകരണം ചർമ്മത്തെയും കണ്ണുകളെയും ബാധിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ് -
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ -
വിജയദശമി നാളിൽ വീട്ടിൽ ഐശ്വര്യം നിറയണോ? ഈ വാസ്തു മാറ്റങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ -
വിദ്യാരംഭം 2026: കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വെടിവെയ്പ്പിനിടയിലും ടൈഗർ ഷ്രോഫിന്റെ ഫിറ്റ്നസ് രഹസ്യം; 6 സെക്കൻഡ് ട്രാൻസ്ഫോർമേഷന് പിന്നിലെ കഠിനാധ്വാനം ഇതാണ് -
ദുർഗ്ഗാഷ്ടമി അവധി: കേരളത്തിൽ കനത്ത മഴയും യെല്ലോ അലർട്ടും; ഇന്ന് എന്തൊക്കെ പ്രവർത്തിക്കും?
മുടി സംരക്ഷണം നിസ്സാരമല്ല, അഴുക്കും പൊടിയും ഏറ്റവും വലിയ വെല്ലുവിളി
പലപ്പോഴും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതാണ് അഴുക്കും പൊടിയും. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. എന്നാല്‍ പലപ്പോഴും പലരും അതില്‍ നിന്ന് പിന്മാറുന്നു. കാരണം എങ്ങനെ ഇതിനെ പരിഹരിക്കണം എന്നതില്‍ തോറ്റു പോവുന്നതിനാല്‍ പലരും ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്കായി മിനക്കെടാറില്ല. പലപ്പോഴും നഗര പ്രദേശങ്ങളില്‍ താമസിക്കുന്നവരിലാണ് ഈ പ്രശ്നങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നത്. അഴുക്കും പൊടിയും മുടിയുടെ ആരോഗ്യത്തെ പൂര്‍ണമായും നശിപ്പിക്കുന്നു.
ഇത് പലപ്പോഴും മുടിയില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കുന്നു. രൂക്ഷമായ മുടി കൊഴിച്ചില്‍ വരെ ഇത് കാരണം ഉണ്ടാവാം. ഇവയില്‍ നിന്ന് നിങ്ങളുടെ മുടി സംരക്ഷിക്കുന്നത് അതിന്റെ ആരോഗ്യവും തിളക്കവും നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്. പരിസ്ഥിതി നാശത്തില്‍ നിന്ന് നിങ്ങളുടെ മുടി സംരക്ഷിക്കാന്‍ സഹായിക്കുന്ന ചില എളുപ്പവഴികളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

പതിവ് മുടി കഴുകല്‍
സ്ഥിരമായി മുടി കഴുകുന്നതിന് ശ്രദ്ധിക്കുക. ഇത് ചെയ്യുന്നത് വഴി പൊടിയും നീക്കം ചെയ്യാന്‍ സാധിക്കുന്നു. എന്നാല്‍ മുടി കഴുകുമ്പോള്‍ നിങ്ങളുടെ മുടിയുടെ തരത്തിന് അനുയോജ്യമായ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുക. ഇത് തലയോട്ടി വൃത്തിയായി സൂക്ഷിക്കാനും ദോഷകരമായ കണങ്ങള്‍ അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്നു. ഇടയ്ക്കിടെ കഴുകുന്നതിനായി ഷാമ്പൂ ഉപയോഗിക്കേണ്ടതില്ല. കാരണം ഇത് മുടി വരണ്ടതാക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം.
കണ്ടീഷനിംഗ്
ഓരോ കഴുകലിനു ശേഷവും കണ്ടീഷനിംഗ് അത്യാവശ്യമാണ്. ഈര്‍പ്പം തടയുന്നതിനും മലിനീകരണത്തിനെതിരെ പ്രതിരോധിക്കുന്നതിനും വേണ്ടി ഇത് ചെയ്യാവുന്നതാണ്. അല്ലാത്ത പക്ഷം അത് മുടി പെട്ടെന്ന് നശിച്ച് പോവുന്നതിലേക്ക് എത്തിക്കും. കൂടാതെ ആഴത്തിലുള്ള പോഷണം നല്‍കുന്നതും നിങ്ങളുടെ മുടിയുടെ ഘടനയ്ക്ക് അനുയോജ്യവുമായ ഒരു കണ്ടീഷണര്‍ തിരഞ്ഞെടുക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ സൃഷ്ടിക്കും.
നിങ്ങളുടെ മുടി മൂടുക
പുറത്തിറങ്ങുമ്പോള്‍, ഒരു സ്കാര്‍ഫ് അല്ലെങ്കില്‍ തൊപ്പി ഉപയോഗിച്ച് നിങ്ങളുടെ മുടി പൂര്‍ണമായും മൂടുക. എന്നാല്‍ ഈ ലളിതമായ ഘട്ടം പൊടിയുടെയും മലിനീകരണത്തിന്റെയും സമ്പര്‍ക്കം ഗണ്യമായി കുറയ്ക്കുന്നതിന് സഹായിക്കുന്നു. അത് കൂടുതല്‍ അഴുക്ക് ഇല്ലാതാക്കുന്നതിനും വിയര്‍പ്പ് കുറക്കുന്നതിനും സഹായിക്കുമെങ്കിലും എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യം വിയര്‍പ്പ് ഒഴിവാക്കാന്‍ ശ്വസിക്കാന്‍ കഴിയുന്ന തുണിത്തരങ്ങള്‍ തിരഞ്ഞെടുക്കുക എന്നതാണ്.
ഹെയര്‍ സെറം ഉപയോഗിക്കുക
ഹെയര്‍ സെറം മുടിയുടെ നാശത്തിനെതിരായ ഒരു തടസ്സമായി പ്രവര്‍ത്തിക്കുന്നു. സ്റ്റൈല്‍ ചെയ്യുന്നതിനോ പുറത്തേക്ക് പോകുന്നതിന് മുമ്പോ നനഞ്ഞ മുടിയില്‍ ചെറിയ അളവില്‍ ഹെയര്‍ സെറം പുരട്ടാവുന്നതാണ്. ഇത് നിങ്ങളില്‍ കൂടുതല്‍ സംരക്ഷണത്തിനായി അര്‍ഗന്‍ ഓയില്‍ അല്ലെങ്കില്‍ സിലിക്കണ്‍ പോലുള്ള ചേരുവകളുള്ള സെറങ്ങള്‍ നോക്കുക. ഇത് മുടിക്ക് നല്‍കുന്നത് അനുകൂലമായ മാറ്റങ്ങളാണ് എന്നതില്‍ സംശയം വേണ്ട.
ഹീറ്റ് സ്റ്റൈലിംഗ് ഒഴിവാക്കുക
സ്ട്രൈറ്റനറുകളും ബ്ലോ ഡ്രയറുകളും പോലുള്ള ഹീറ്റ് സ്റ്റൈലിംഗ് ടൂളുകളുടെ ഉപയോഗം കുറയ്ക്കുക. ഇവ മുടിയെ ദുര്‍ബ്ബലമാക്കും, മലിനീകരണ നാശത്തിന് കൂടുതല്‍ ഇരയാകുന്നു. ആവശ്യമെങ്കില്‍, കുറഞ്ഞ ചൂട് ക്രമീകരണങ്ങളില്‍ അവ ഉപയോഗിക്കുക, ചൂട് സംരക്ഷണ സ്പ്രേകള്‍ പ്രയോഗിക്കുന്നതിന് സാധിക്കുന്നു. എന്നാല്‍ ഇവ അമിതമായി ഉപയോഗിക്കുന്നത് വളരെയധികം ശ്രദ്ധിക്കണം.
ആരോഗ്യകരമായ ഭക്ഷണക്രമം
വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ സമീകൃതാഹാരം ആരോഗ്യകരമായ മുടി വളര്‍ച്ചയെ സഹായിക്കുന്നു. ഒമേഗ-3 ഫാറ്റി ആസിഡുകള്‍, വിറ്റാമിനുകള്‍ എ, സി, ഇ, സിങ്ക് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. ജലാംശം നിലനിര്‍ത്തുന്നതും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
പതിവ് ട്രിംസ്
നിങ്ങളുടെ മുടിയുടെ പിളര്‍ന്ന അറ്റങ്ങളും കേടായ ഭാഗങ്ങളും നീക്കംചെയ്യാന്‍ പതിവ് ട്രിം ചെയ്യുക. ഇത് നിങ്ങളുടെ മുടി പുതുമയുള്ളതാക്കുകയും കാലക്രമേണ മലിനീകരണത്തിന്റെ ആഘാതം കുറയ്ക്കുകയും ചെയ്യുന്നു. ഇവയെല്ലാം തന്നെ മുടിക്ക് അനുകൂലമായ പല മാറ്റങ്ങളും നല്‍കും.



Click it and Unblock the Notifications
