Latest Updates
-
സെപ്റ്റംബർ 23: കേരളത്തിലെ ഇന്നത്തെ രാഹുകാലം, ഗുളികകാലം സമയങ്ങൾ; ശുഭകാര്യങ്ങൾക്ക് മുൻപ് ശ്രദ്ധിക്കുക -
സെപ്റ്റംബർ 28 മുതൽ ബാങ്ക് പണിമുടക്ക്: ഞായറാഴ്ച ബാങ്കുകൾ തുറക്കുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ -
2026 സെപ്റ്റംബർ 23: സുകർമ്മ യോഗത്തിൽ കാര്യങ്ങൾ തുടങ്ങാം, വിടാൽ യോഗം ഒഴിവാക്കുക - അറിയേണ്ടതെല്ലാം -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ വഴികൾ മതി -
പിതൃപക്ഷം 2026: ശ്രാദ്ധ ചടങ്ങുകൾക്ക് ഒരുങ്ങുമ്പോൾ വീടിന്റെ വാസ്തുവിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം? -
ഇന്ന് വിഷുവദിനം; വീടിന്റെ വാസ്തുവും ദിശകളും കൃത്യമായി പരിശോധിക്കാൻ ഇതാ ഒരു എളുപ്പവഴി -
2026 സെപ്റ്റംബർ 24 ഗുരു പ്രദോഷം: പൂജാ സമയവും വീട്ടിൽ ചെയ്യേണ്ട ലളിതമായ വ്രതാനുഷ്ഠാനങ്ങളും -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? സെപ്റ്റംബർ 23-ലെ കേരളത്തിലെ സ്വർണവിലയും വിപണി വിശേഷങ്ങളും അറിയാം -
ഗണേശ വിസർജനം 2026: മുംബൈ-പുനെ യാത്രകൾക്ക് തയ്യാറെടുക്കാം; മെട്രോ സമയവും ഗതാഗത നിയന്ത്രണങ്ങളും അറിയാം -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? അണുബാധയൊഴിവാക്കാൻ ഈ മുൻകരുതലുകൾ മതി
അകാലനര വരാതിരിക്കാന്‍ ഷാംപൂകളിലും ഡൈകളിലും ശ്രദ്ധവേണം
ഇന്നത്തെ കാലത്ത് അകാലനര മിക്കവരുടെയും പ്രശ്നങ്ങളിലൊന്നാണ്. പല കാരണങ്ങളും അതിന് പിന്നിലുണ്ട്. മലിനീകരണം, മാനസിക പിരിമുറുക്കം, പാരമ്പര്യം, പുകവലി, ആരോഗ്യപ്രശ്നങ്ങള്‍, ഓക്സിഡേറ്റീവ് സ്ട്രെസ്സ്, പോഷകാഹാരക്കുറവ് എന്നിങ്ങനെ പല ഘടകങ്ങളും അകാലനരയ്ക്ക് കാരണമാകുന്നു.

അകാലനര മുടിയുടെ നിറം മാറ്റുന്നു എന്നത് മാത്രമല്ല പ്രശ്നം, മുടിയുടെ ആരോഗ്യം സംബന്ധിച്ച ചില അശുഭ സൂചനകളും അകാലനര നല്‍കുന്നുണ്ട്. നരച്ച മുടികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ മുടി വരണ്ടതും എണ്ണമയമില്ലാത്തതും ആകുന്നു. നരച്ച മുടി കൂടുമ്പോള്‍ മുടിയിഴകളുടെ സ്വാഭാവിക ഘടനയില്‍ തന്നെ മാറ്റം വരും. മുടി നരയ്ക്കുമ്പോള്‍ ക്യൂട്ടിക്കിളുകള്‍ തുറക്കുകയും അങ്ങനെ പോഷകങ്ങളും സ്വാഭാവിക എണ്ണയും വളരെ എളുപ്പത്തില്‍ നഷ്ടമാകുകയും ചെയ്യുന്നത് കൊണ്ടാണിത്. അങ്ങനെ മുടി വരണ്ട്, ജട കെട്ടിയത് പോലെയാകുന്നു. സ്ട്രെയ്റ്റനിംഗ്, കളറിംഗ്, കേളിംഗ് പോലുള്ള കാര്യങ്ങളും മുടിയിഴകളുടെ സ്വാഭാവികതയും ആരോഗ്യവും നഷ്ടമാകാന്‍ കാരണമാകാറുണ്ട്.
അകാലനര വരാതിരിക്കാന്‍ പല ഉപായങ്ങളുണ്ട്. അതില്‍ മുടിക്ക് വേണ്ടിയുള്ള ഉല്‍പ്പന്നങ്ങളില്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് നോക്കാം.
അകാലനര കുറയ്ക്കുന്ന ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുക
നരയെ ചെറുക്കാന്‍ പലരും ആദ്യം ചെന്നെത്തുന്നത് ഹെയര്‍ ഡൈകളില്‍ ആയിരിക്കും. കടുത്ത കെമിക്കലുകള്‍ അടങ്ങിയ ഹെയര്‍ഡൈകള്‍ അടക്കം മുടി കറുപ്പിക്കാന്‍ നിറം നല്‍കാനും അനവധി ഉല്‍പ്പന്നങ്ങള്‍ ഇന്ന് ലഭ്യമാണ്. പക്ഷേ അവ ഗുണത്തേക്കാളെറെ മുടിക്ക് ദോഷം ചെയ്യുന്നു.
ഡൈകള്‍ വാങ്ങുമ്പോള്‍ ലേബല്‍ പരിശോധിക്കുക. ടിഇഎ, ഡിഇഎ, സള്‍ഫേറ്റ്, പിപിഡി, റീസോര്കിനോള്, ഹൈഡ്രജന്‍ പെറോക്സൈഡ് എന്നിവ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാതിരികകാന് പ്രത്യേകം ശ്രദ്ധിക്കുക. വീഗന്‍, ഓര്‍ഗാനിക്, നാച്ചുറല്‍ ഡൈകള്‍ വാങ്ങിക്കുക.
ഷാംപൂ വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
അകാലനരയുള്ളവരും അല്ലാത്തവരും അകാലനരയെ ചെറുക്കുന്നതിനായി ഷാംപൂ തിരഞ്ഞെടുക്കുമ്പോഴും വളരെ ശ്രദ്ധിക്കണം. ഷാംപൂ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ലേബല്‍ നോക്കി അതില്‍ സള്‍ഫേറ്റ് ഇല്ലെന്ന് ഉറപ്പാക്കുക. സള്‍ഫേറ്റ് മുടി കേടുവരുത്തുകയും മുടിയുടെ നിറം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. മാത്രമല്ല സള്‍ഫേറ്റുകള്‍ എന്‍ഡോക്രൈന്‍ ഗ്രന്ഥിയുടെ സന്തുലിതാവസ്ഥ തകരാറിലാക്കുകയും ചിലയാളുകളില്‍ തൈറോയിഡിന് കാരണമാകുകയും ചെയ്യും. മാത്രമല്ല ഷാപൂംകളില് പാരബെന്‍ ഇല്ലെന്നും ഉറപ്പാക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
