Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
നെറ്റികേറി മുടി കൊഴിഞ്ഞോ: ആണ്‍പെണ്‍വ്യത്യാസമില്ലാതെ രണ്ടാഴ്ച ഉപയോഗിക്കൂ: സവാള സെറം
മുടി കൊഴിച്ചില്‍ എന്നത് എല്ലാവരേയും അലട്ടുന്ന പ്രശ്നമാണ്. പലപ്പോഴും ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി കൈയ്യില്‍ കിട്ടുന്നതെല്ലാം ഉപയോഗിക്കുന്നവരാണ് പലരും. എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥകള്‍ പലപ്പോഴും മുടി കൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് എന്നത് പലരും മനസ്സിലാക്കുന്നില്ല. സ്ത്രീകളും പുരുഷന്മാരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം തന്നെയാണ് മുടി കൊഴിച്ചില്‍. മുടി കൊഴിച്ചില്‍ എന്ന അവസ്ഥയില്‍ നിന്ന് മോചനം നേടുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചിലതുണ്ട്. അതില്‍ വരുന്നതാണ് സവാള കൊണ്ട് തയ്യാറാക്കുന്ന സിറം.
ഇന്നത്തെ കാലത്ത് മുടി കൊഴിച്ചിലിന് കാരണമാകുന്ന പല പ്രശ്നങ്ങളും ഉണ്ട്. ഇതില്‍ പരിസര മലിനീകരണവും സമ്മര്‍ദ്ദവും ജീവിതശൈലിയും എല്ലാംം ഉള്‍പ്പെടുന്നു. മുടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധികക്ാവുന്നതാണ്. എപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുന്നവര്‍ക്ക് ഉപയോഗിക്കാവുന്നതാണ് ഹെയര്‍ സെറം. എന്നാല്‍ ഇത് സവാള കൊണ്ട് തയ്യാറാക്കി നോക്കൂ. മുടി മുട്ടറ്റം വളരും എന്ന കാര്യത്തില്‍ സംശയം വേണ്ട.

Image courtesy: Unsplash/ Nishant Kumar
ഉള്ളി സെറം എപ്രകാരം ഗുണം നല്കുന്നു?
സവാള കൊണ്ട് തയ്യാറാക്കുന്ന ഈ സെറം എപ്രകാരം ഗുണം നല്കുന്നു എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. എന്നാല്‍ സവാളയില്‍ ധാരാളം പോഷകങ്ങള്‍ മുടി വളര്‍ച്ചയെ സഹായിക്കുന്നുണ്ട്. സള്‍ഫര്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് സവാള. ഇതാണ് മുടി വളര്‍ച്ചക്ക് മുതല്‍ക്കൂട്ടാവുന്നത്. മുടിയുടെ ആരോഗ്യത്തിനും മൊത്തത്തിലുള്ള മാറ്റങ്ങള്‍ക്കും ഇത് സഹായിക്കുന്നു. കൂടാതെ രോമകൂപങ്ങളെ പോഷിപ്പിക്കാനും മുടി വളര്‍ച്ച ശക്തിപ്പെടുത്താനും തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും ഈ സെറം സഹായിക്കുന്നു.
മുടികൊഴിച്ചില്‍ കുറയ്ക്കുന്നു
മുടി കൊഴിച്ചില്‍ ആത്യന്തികമായി കുറക്കുക എന്നത് തന്നെയാണ് ആദ്യത്തെ ഗുണം. അതിന് വേണ്ടി ഇനി നിങ്ങള്‍ അധികം കഷ്ടപ്പെടേണ്ടതില്ല. എത്ര വലിയ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ആന്റിമൈക്രോബയല്‍, ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളാല്‍ സമ്പുഷ്ടമായ ഉള്ളി സെറം അണുബാധ തടയാനും മുടി കൊഴിച്ചില്‍ കുറയ്ക്കാനും സഹായിക്കുന്നതില്‍ എപ്പോഴും മുന്നില്‍ തന്നെയാണ്. ഇത് കൂടാതെ താരന് അല്ലെങ്കില്‍ തലയോട്ടിയിലെ അണുബാധ പോലുള്ള പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സവാള സെറം സഹായിക്കുന്നു. ഇത് മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചില്‍ എന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.

നിങ്ങളുടെ മുടിക്ക് തിളക്കം നല്കുന്നു
മുടിയുടെ വളര്‍ച്ച മാത്രമല്ല മുടിക്ക് നല്ലതുപോലെ തിളക്കം നല്‍കുന്നതിനും സഹായിക്കുന്നുണ്ട്.ഇത് പതിവായി ഉപയോഗിക്കുന്നവരില്‍ വളരെ പെട്ടെന്ന് തന്നെ മാറ്റം കാണാന്‍ സാധിക്കുന്നു. കൂടാതെ മുടി നല്ല തിളക്കമുള്ളതുമായി മാറുന്നതിനുള്ള സാധ്യതയും ഉണ്ട്. കൂടാതെ മുടിയുടെ സ്ട്രക്ച്ചര്‍ തന്നെ മാറ്റുന്ന തരത്തിലുള്ള പല വിധത്തിലുള്ള ഗുണങ്ങളും നിങ്ങള്‍ക്ക് ഇതില്‍ നിന്ന് ലഭിക്കുന്നു. മുടി കൂടുതല്‍ സോഫ്റ്റ് ആക്കുകയും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതെല്ലാം നിങ്ങളില്‍ ആരോഗ്യവും മികച്ച മാറ്റങ്ങളുമുള്ള മുടി സമ്മാനിക്കുന്നു.
ആരോഗ്യകരമായ തലയോട്ടി
നല്ല ആരോഗ്യമുള്ള മുടി വേണമെങ്കില്‍ ആരോഗ്യമുള്ള തലയോട്ടി വേണം. എന്നാല്‍ മാത്രമേ ഇത് കൃത്യമായി മുടി വളരുന്നതിലേക്ക് നിങ്ങളെ എത്തിക്കുകയുള്ളൂ. അതിനും നിങ്ങളെ സഹായിക്കുന്നതാണ് ഉള്ളി സെറം. ഇതിലുള്ള ആന്റി മൈക്രോബയല്‍ ഗുണങ്ങളാണ് ആരോഗ്യമുള്ള തലയോട്ടി പ്രദാനം ചെയ്യുന്നത്. ഇതിലുള്ള ഗുണങ്ങള്‍ തലയോട്ടിയില്‍ ഉള്ള ബാക്ടീരിയ, ഫംഗസ് എന്നിവയില്‍ നിന്ന് മോചനം നല്കുന്നു. കൂടാതെ താരന്, ചൊറിച്ചില്‍ തുടങ്ങിയ തലയോട്ടിയിലെ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
മുടി വളര്‍ച്ചയെ സഹായിക്കുന്നു
മുകളില്‍ പറഞ്ഞത് പോലെ തന്നെ മുടി വളര്‍ച്ചയില്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ ആണ് ഉണ്ടാവുന്നത്. ഇതിലൂടെ മുടിയുടെ ആരോഗ്യം മികച്ചതാക്കി മാറ്റാം എന്നതില്‍ സംശയം വേണ്ട. മുടി വളര്‍ച്ചക്കും മുടിയുടെ ആരോഗ്യത്തിനും വേണ്ടി നല്കുന്ന ഗുണങ്ങളില്‍ എപ്പോഴും മുന്നില്‍ തന്നെയാണ് ഉള്ളി സെറം. മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കാന്‍ ആവശ്യമായ പ്രോട്ടീന്‍ ഉത്പാദിപ്പിക്കുന്നതിലൂടേയും ഇത് രോമകൂപങ്ങളെ പോഷിപ്പിക്കുന്നതിനും തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇത് വഴി മുടി വളര്‍ച്ച സൂപ്പറാവുന്നു.

വീട്ടില്‍ മുടിക്ക് ഉള്ളി സെറം എങ്ങനെ തയ്യാറാക്കാം?
വീട്ടില്‍ നിങ്ങള്‍ക്ക് എപ്രകാരം ഈ സെറം തയ്യാറാക്കാം എന്ന് നോക്കാവുന്നതാണ്. അതിന് വേണ്ടി ഒരു സവാള എടുക്കുക. പിന്നീട് 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, 1 ടീസ്പൂണ്‍ ആവണക്കെണ്ണ, നിങ്ങള്‍ക്ക് ഇഷ്ടമുള്ള അവശ്യ എണ്ണ എന്നിവയാണ് ആവശ്യമായ വസ്തുക്കള്‍. ഇത് തയ്യാറാക്കുന്നതിന് വേണ്ടി ആദ്യം ഉള്ളി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി മുറിക്കുക. പിന്നീട് ഇത് ഒരു ബ്ലെന്‍ഡറില്‍ നല്ലതുപോലെ അരച്ചെടുക്കുക. ഇത് ജ്യൂസ് ആക്കിയ ശേഷം അരിച്ചെടുത്ത് അതിന്റെ നീര് മാത്രം ഒരു പാത്രത്തിലേക്ക് മാറ്റം വെളിച്ചെണ്ണ, ആവണക്കെണ്ണ, സുഗന്ധത്തിനായി ഏതാനും തുള്ളി അവശ്യ എണ്ണ എന്നിവ ചേര്‍ക്കുക. ഇത് നല്ലതുപോലെ ഇളക്കി മാറ്റി വെക്കണം.
ശേഷം നിങ്ങള്‍ക്ക് ഇത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഈ മിശ്രിതം നല്ലതുപോലെ മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. വിരലുകള്‍ ഉപയോഗിച്ച് നല്ലതുപോലെ മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. അരമണിക്കൂര്‍ എങ്കിലും ഇത് മുടിയില്‍ വെക്കേണ്ടതാണ്. അതിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം. രണ്ട് തവണ ആഴ്ചയില്‍ ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. അതിലൂടെ മുകളില്‍ പറഞ്ഞ എല്ലാ ഗുണങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു. എന്തെങ്കിലും തരത്തിലുള്ള അലര്‍ജി ഉള്ളവരാണെങ്കില്‍ ഇത് ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications











