Latest Updates
-
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം!
മുടി തിളങ്ങും, കെമിക്കല്‍ ഇല്ലാതെ, തീര്‍ത്തും പ്രകൃതിദത്തമായ 3 തരം കണ്ടീഷ്ണറുകള്‍
മുടിയിലെ അഴുക്ക് കളയുന്നതിനായി ഷാംപൂ ഉപയോഗിക്കുന്ന പതിവ് കാലങ്ങളായി ഉണ്ടായിരുന്നുവെങ്കിലും നമ്മള് കണ്ടീഷ്ണര്‍ ഉപയോഗിച്ച് തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. പക്ഷേ ഇന്ന് കണ്ടീഷ്ണര്‍ കേശസംരക്ഷണത്തിന്റെ ഭാഗമായിക്കഴിഞ്ഞു. പലതരം അവകാശവാദങ്ങളുമായി നൂറുകണക്കിന് കണ്ടീഷ്ണറുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. പക്ഷേ മുടിക്ക് തിളക്കും സ്മൂത്ത്നസ്സും നല്കാന് അവയൊന്നും പറയുന്നത്ര ഫലപ്രദമല്ല. മാത്രമല്ല കണ്ടീഷ്ണറുകളില് ഉള്ള കെമിക്കലുകള്‍ മുടിക്ക് സാരമായ കേടുപാടുകള്‍ വരുത്തുകയും ചെയ്യുന്നു. എന്താണ് ഇതിന് പരിഹാരം? പ്രകൃതിദത്തമായ, വീട്ടില്‍ തന്നെയുണ്ടാക്കുന്ന കണ്ടീഷ്ണറുകള്‍ തന്നെ.

കണ്ടീഷ്ണര്‍ വീട്ടിലുണ്ടാക്കിയാലുള്ള ഗുണം
ഹോംമെയ്ഡ് കണ്ടീഷ്ണറിന്റെ ഗുണങ്ങള്‍ നിരവധിയാണ്. നമ്മുടെ മുടിക്ക് ആവശ്യമുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുത്തി കസ്റ്റമൈസ് ചെയ്തെടുക്കാമെന്നതാണ് ഒരു വലിയ നേട്ടം. നമ്മുടെ മുടിക്ക് ഇണങ്ങിയ രീതിയില്‍ കണ്ടീഷ്ണര്‍ ഉണ്ടാക്കാന്‍ കഴിയും. കെമിക്കലുകളോ കേടുകൂടാതിരിക്കാന്‍ ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവുകളോ ചേര്‍ക്കാത്ത ഉല്‍പ്പന്നം സ്വന്തമായി ഉണ്ടാക്കാമെന്നതാണ് മറ്റൊരു മേന്മ. ചിലവ് വളരെ കുറവാണെന്നതാണ് അടുത്തൊരു ഗുണം. ഇങ്ങനെ വീട്ടിലുണ്ടാക്കുന്ന കണ്ടീഷ്ണറിന് ഗുണങ്ങള്‍ മാത്രമേയുള്ളു.
എങ്ങനെ ഉണ്ടാക്കാം
മുടിയെ മോയ്സ്ചുറൈസ് ചെയ്യുന്ന, മുടിയിലെ പ്രോട്ടീന്‍ നഷ്ടപ്പെടുന്നത് തടയുന്ന വെളിച്ചെണ്ണ, മുടിക്ക് ആഴത്തിലുള്ള കണ്ടീഷനിംഗും തിളക്കവും നല്കുന്ന ഷിയ ബട്ടര്‍, മുടിക്ക് തണുപ്പും ജലാംശവും നല്കുന്ന കറ്റാര്‍വാഴ ജെല്‍, രോഗാണുക്കളെ തടയുന്ന തേന്‍ എന്നിവയെല്ലാം ഉണ്ടെങ്കില്‍ കണ്ടീഷ്ണര്‍ ഉണ്ടാക്കാം. ഇവ കൂടാതെ ലഭ്യത അനുസരിച്ച് ലാവെന്‍ഡര്‍, റോസ്മേരി, പെപ്പര്മെന്റ് എന്നിവയുടെ എസെന്‍ഷ്യല്‍ ഓയിലുകളും അപ്പിള് സിഡര്‍ വിനാഗിരി, വൈറ്റമിന്‍ ഇ ഓയില്‍ എന്നിവയും കണ്ടീഷ്ണറില്‍ ചേര്‍ക്കാം.
മൂന്ന് വ്യത്യസ്ത ഹോംമെയ്ഡ് കണ്ടീഷ്ണറുകള്‍
വെളിച്ചെണ്ണ, തേന്‍ കണ്ടീഷ്ണര്‍ - രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, ഒരു ടേബിള്‍സ്പൂണ്‍ തേന്‍, ഒരു ടേബിള്‍സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ എന്നിവ നല്ലവണ്ണം മിക്സ് ചെയ്യുക. ഈ മിശ്രിതം മുടിയില്‍ പുരട്ടുക. അറ്റങ്ങളില്‍ പ്രത്യേകിച്ചും. 15-20 മിനിറ്റിന് ശേഷം ചെറുചൂട് വെള്ളത്തില്‍ കഴുകിക്കളയുക.
ഷിയ ബട്ടര്‍, കറ്റാര്‍വാഴ ജെല്‍ കണ്ടീഷ്ണര്‍ - രണ്ട് ടേബിള്‍സ്പൂണ്‍ ഷിയ ബട്ടര്‍ ഡബിള്‍ ബോയിലറില്‍ ഉരുക്കി ദ്രാവകമാക്കുക. ചൂടില്‍ നിന്ന് മാറ്റി അതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ഇടുക. വേണമെങ്കില്‍ 5-10 തുള്ളി ലാവെന്‍ഡര്‍ ഓയില്‍ ചേര്‍ക്കാം. ഇത് തണുത്തതിന് ശേഷം തലയില്‍ തേക്കുക. 20-30 മിനിറ്റിന് ശേഷം ഇളം ചൂട് വെള്ളത്തില്‍ കഴുകിക്കളയുക.
ആപ്പിള്‍ സിഡര്‍ വിനാഗിരി കണ്ടീഷ്ണര്‍ - രണ്ട് ടേബിള്‍സ്പൂണ്‍ അപ്പിള് സിഡര്‍ വിനാഗിരി ഒരുകപ്പ് വെള്ളത്തില്‍ മിക്സ് ചെയ്ത് സ്േ്രപ ബോട്ടിലില്‍ ആക്കുക. ആവശ്യമെങ്കില്‍ റോസ്മേരി എസെന്‍ഷ്യല്‍ ഓയില്‍ 5 തുള്ളി ചേര്‍ക്കാം. ഷാംപൂ ഇട്ട ശേഷം ഈ ലായനി തലയോട്ടിയിലും മുടിയിലും സ്േ്രപ ചെയ്യുക. 5-10 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ തല കഴുകുക.
ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇവ ഉപയോഗിച്ചാല്‍ മികച്ച ഫലങ്ങള്‍ ഉണ്ടാകും. മുടിയുടെ ആവശ്യം അനുസരിച്ച് ചേരുവകളുടെ അളവുകള്‍ മാറ്റാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications