Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
എത്ര എണ്ണ വെച്ചിട്ടും മുടി വളരുന്നില്ലേ, തെറ്റുകള് തുടക്കത്തിലറിയണം
മുടിയുടെ ആരോഗ്യത്തിന് എണ്ണ വളരെധികം അത്യാവശ്യമാണ്. എന്നാല് എണ്ണയുടെ ആരോഗ്യഗുണങ്ങളേക്കാള് എണ്ണ വെക്കുമ്പോള് നാം വരുത്തുന്ന തെറ്റുകളാണ് മുടിക്ക് ദോഷം ചെയ്യുന്നത്. മുടിക്ക് ആരോഗ്യം വര്ദ്ധിപ്പിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള് നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള് ഉണ്ട്. എപ്പോഴും എണ്ണ വെക്കുമ്പോള് നാം വരുത്തുന്ന തെറ്റുകള് തന്നെയാണ് മുടിയുടെ അനാരോഗ്യത്തിന് കാരണമാകുന്നത്. എത്രയൊക്കെ എണ്ണ വെച്ചാലും പലപ്പോഴും മുടിയുടെ ആരോഗ്യം നാം വിചാരിച്ചത് പോലെ സംഭവിക്കണം എന്നില്ല.
പലപ്പോഴും മുടിക്കുണ്ടാവുന്ന അനാരോഗ്യത്തിന് എണ്ണ തേക്കുമ്പോഴുള്ള ചില തെറ്റുകളും കാരണമാകുന്നുണ്ട്. പതിവായി എണ്ണ പുരട്ടുന്നത് നല്ലതാണ് എന്ന് നമുക്ക് തോന്നുമെങ്കിലും അല്പം ശ്രദ്ധ ഏത് കാര്യത്തിനും അത്യാവശ്യമാണ്. കാരണം എണ്ണ പുരട്ടേണ്ട രീതിയില് അല്ല എന്നുണ്ടെങ്കില് അത് എത്രത്തോളം പ്രശ്നമുണ്ടാക്കുന്നു എന്നത് ആദ്യം തിരിച്ചറിയണം.

വെളിച്ചെണ്ണ, ബദാം ഓയില്, ആവണക്കെണ്ണ, ഉള്ളി എണ്ണ, അംല ഓയില് എന്നിവ നിങ്ങളുടെ മുടിക്കും തലയോട്ടിക്കും മികച്ച എണ്ണകളാണ് എന്ന കാര്യത്തില് സംശയം വേണ്ട. മുടിയില് എണ്ണ തേയ്ക്കുന്നത് നിര്ജീവമായ മുടിയെ മുതല് മുടിക്കുണ്ടാവുന്ന അടിമുടി പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാനസികാരോഗ്യത്തിന് വരെ ഇത്തരം എണ്ണതേക്കല് ഗുണം നല്കുന്നു. എന്നാല് നിങ്ങള് മുടിക്ക് എണ്ണ തേക്കുന്നത് ശരിയായ രീതിയിലാണോ എന്ന് നിങ്ങള്ക്ക് എങ്ങനെ അറിയാം?
താരനുള്ളവര് ശ്രദ്ധിക്കണം
എപ്പോഴും താരനുള്ളവര് എണ്ണ തേക്കുമ്പോള് അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം താരന് കൂടുതലുള്ളപ്പോള് ഒരിക്കലും നിങ്ങള് എണ്ണ തേക്കരുത്. ഇത് താരന് വര്ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പകരം, നിങ്ങളുടെ തലയോട്ടി വൃത്തിയാക്കാന് കറ്റാര് വാഴ ജെല്, വേപ്പില ചതച്ചത്, അല്ലെങ്കില് വേപ്പെണ്ണ എന്നിവ ഉപയോഗിക്കുക. ഇത് മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം തന്നെ താരനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

എണ്ണ തലയില് കൂടുതല് നേരം വെക്കരുത്
എണ്ണ കൂടുതല് നേരം തലയില് തേക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. കാരണം ഇത്തരത്തില് തലയില് കൂടുതല് സമയം എണ്ണ വെച്ച് ഇരിക്കുന്നത് മുടി വളരുന്നതിന് നിങ്ങളെ സഹായിക്കുകയില്ല. പലപ്പോഴും എണ്ണ തേച്ച് മാക്സിമം ഇരുപത് മിനിറ്റിനുള്ളില് തന്നെ എണ്ണ കഴുകിക്കളയുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാരണം മുടിക്ക് ഉണ്ടാവുന്ന എല്ലാ ഗുണങ്ങളും എണ്ണയില് നിന്ന് ഇരുപത് മിനിറ്റില് ലഭിക്കുന്നു.
എണ്ണ തേക്കുന്ന സമയം
മുടിയില് എണ്ണ തേക്കുന്നസമയം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഭക്ഷണത്തിന് ശേഷമോ അല്ലെങ്കില് സൂര്യാസ്തമയത്തിന് ശേഷമോ എണ്ണ പുരട്ടുന്നത് പരമാവധി ഒഴിവാക്കണം. കാരണം ഇത് നിങ്ങള്ക്ക് അലര്ജി, ജലദോഷം, ചുമ, ആസ്ത്മ, സൈനസൈറ്റിസ്, കഴുത്ത് വേദന എന്നിവ ഉണ്ടാക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് രാത്രി മുഴുവന് തലയില് എണ്ണ തേച്ചിരിക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം.

അമിതമായി എണ്ണ ഉപയോഗിക്കുന്നത്
നിങ്ങള് അമിതമായി എണ്ണ ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില് അല്പം ശ്രദ്ധിക്കണം. കാരണം ഹെയര് ഓയിലിനൊപ്പം അല്പം എണ്ണയും കൂടി ഉപയോഗിക്കുമ്പോള് അല്പം ശ്രദ്ധിക്കണം. എണ്ണ ഉപയോഗിക്കുമ്പോള് എപ്പോഴും ആഴത്തില് മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കാം. നിങ്ങള് കൂടുതല് എണ്ണ ഉപയോഗിക്കുമ്പോള്, അത് കഴുകുന്നത് ബുദ്ധിമുട്ടായിരിക്കും. അതിനാല് പലരും കൂടുതല് ഷാമ്പൂ ഉപയോഗിക്കുന്നു. എന്നാല് അത് മുടി കൂടുതല് വരണ്ടതാക്കുന്നതിന് കാരണമാകുന്നു.
എണ്ണമയമുള്ള തലയോട്ടി
എണ്ണമയമുള്ള തലയോട്ടിയാണ് നിങ്ങള്ക്കുള്ളത് എന്നുണ്ടെങ്കില് മുടിയില് എണ്ണ തേക്കരുത്. കാരണം ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും മുടിയില് അമിതമായി എണ്ണമയം ഉള്ളത് കൂടുതല് പ്രശ്നങ്ങള് ഉണ്ടാക്കുന്നു. എണ്ണക്ക് പകരം, കറ്റാര് വാഴ ജെല് ഉപയോഗിച്ച് നിങ്ങളുടെ തലയോട്ടിയില് സ്ഥിരമായി മസ്സാജ് ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം വര്ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
മുടി കൊഴിച്ചിലും എണ്ണ തേക്കുന്നതും
നിങ്ങള്ക്ക് മുടി കൊഴിച്ചില് ഉണ്ടെങ്കില് പരമാവധി എണ്ണ തേക്കുന്നത് ഒഴിവാക്കുക. പകരം നല്ല പോഷകാഹാരവും വ്യക്തിശുചിത്വവും പാലിക്കുന്നതിന് ശ്രദ്ധിക്കുക. എണ്ണക്ക് പകരം തൈര്, കുതിര്ത്ത ഉലുവ, നീലയമരി വിത്തുകള് എന്നിവ മിക്സ് ചെയ്ത് ഹെയര്മാസ്ക് തയ്യആറാക്കി ഉപയോഗിക്കാവുന്നതാണ്. ഇതല്ലെങ്കില് ഒരു മുട്ടയുടെ വെള്ള മുടിയില് മസ്സാജ് ചെയ്യാവുന്നതാണ്. അതല്ലെങ്കില് വാഴപ്പഴവും ആവോക്കാഡോയും ഉപയോഗിക്കാവുന്നതാണ്. കൂടാതെ നല്ലതുപോലെ വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications

