Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മുടിയിഴ വേര് മുതല്‍ കറുപ്പിക്കും കറിവേപ്പില, ഉപയോഗം ഇപ്രകാരം
നരച്ച മുടി പലരിലും അസ്വസ്ഥതയും പ്രതിസന്ധികളും ഉണ്ടാക്കുന്നതാണ്. പലരുടേയും ആത്മവിശ്വാസത്തെ പോലും ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. അത് മാത്രമല്ല പ്രായമായി എന്ന് ഭയപ്പെടുത്തുന്ന അവസ്ഥയിലേക്ക ്എത്തുന്നത് പലപ്പോഴും മുടി നരക്കുന്നത് വഴിയാണ്. എന്നാല്‍ ഇതിന് പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടി പലരും മുടിയില്‍ കറുപ്പ് നിറം നല്‍കുകയും മറ്റും ചെയ്യുന്നു. എന്നാല്‍ ഇതിലെല്ലാം അടങ്ങിയിട്ടുള്ള രാസവസ്തുക്കള്‍ പലപ്പോഴും മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.
എന്നാല്‍ മുടിയുടെ ആരോഗ്യം നിലനിര്‍ത്തികൊണ്ട് തന്നെ കറുപ്പ് നിറത്തിനായി കറിവേപ്പില നമുക്ക് ഉപയോഗിക്കാം. കറിവേപ്പിലയുടെ ഉപയോഗത്തിലൂടെ നിങ്ങളുടെ മുടിയുടെ കറുപ്പ് നിറത്തെ നമുക്ക് പ്രതിരോധിക്കാം. അതിനായി എപ്രകാരം കറിവേപ്പില ഉപയോഗിക്കാം എന്ന് നോക്കാം. ഇത് കൂടാതെ മുടിയുടെ ആരോഗ്യത്തിന് കറിവേപ്പില എന്തൊക്കെ ഗുണങ്ങള്‍ നല്കുന്നു എന്നും നോക്കാം.

അകാല നരയെ പ്രതിരോധിക്കാന്‍
മുടിയുടെ അകാല നരയെ പരിഹരിക്കാനുള്ള കഴിവ് കൊണ്ട് ശ്രദ്ധ നേടുന്നതാണ് കറിവേപ്പില. ആന്റിഓക്സിഡന്റുകളാലും അവശ്യ പോഷകങ്ങളാലും സമ്പന്നമായ കറിവേപ്പില മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്താന്‍ സഹായിക്കും. ഇത് ഏത് നരയേയും ചെറുക്കുകയും നല്ല കരുത്തും ഉള്ളുള്ള മുടിയും പ്രദാനം ചെയ്യുകയും ചെയ്യുന്നു. സ്ഥിരമായി കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്.
കറിവേപ്പിലയുടെ ഗുണങ്ങള്‍
കറിവേപ്പിലയില്‍ വിറ്റാമിനുകള്‍ ബി, സി, ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ മുടി വളര്‍ച്ചയ്ക്കും പിഗ്മെന്റേഷനും ഈ പോഷകങ്ങള്‍ അത്യന്താപേക്ഷിതമാണ്. കറിവേപ്പില പതിവായി ഉപയോഗിക്കുന്നത് തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടിയുടെ വേരുകള്‍ ശക്തിപ്പെടുത്തുകയും ചെയ്യും. മുടിക്ക് കേടുപാടുകള്‍ വരുത്തുന്ന ഫ്രീ റാഡിക്കലുകളെ അവര്‍ ചെറുക്കുന്നതിനും കറിവേപ്പില സഹായിക്കുന്നു.
കറിവേപ്പില എങ്ങനെ ഉപയോഗിക്കാം
നിങ്ങളുടെ ഭക്ഷണത്തില്‍ കറിവേപ്പില ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കാം. ഇത് കറികളോ ചട്ണികളോ പോലുള്ള വിഭവങ്ങളിലേക്ക് എണ്ണയില്‍ വറുത്തും അല്ലാതേയും ചേര്‍ക്കാവുന്നതാണ്. കൂടാതെ മുടിയില്‍ ഉപയോഗിക്കുന്നതിന് വേണ്ടി കറിവേപ്പില ഇലകള്‍ വെള്ളത്തില്‍ കഴുകി ഉണക്കി പൊടിച്ച് വെക്കുക. ഇതിലേക്ക് അല്പം വെള്ളം ചേര്‍ത്ത് മിക്സ് ചെയ്ത് ഈ മിശ്രിതം തലയോട്ടിയില്‍ പുരട്ടി 30 മിനിറ്റ് ശേഷം കഴുകുക. ഇത് മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കും എന്നതില്‍ സംശയം വേണ്ട.
എന്തുകൊണ്ട് കറിവേപ്പില
കറിവേപ്പില മുടിയുടെ നിറത്തിന് കാരണമാകുന്ന പിഗ്മെന്റായ മെലാനിന്‍ ഉല്പാദനത്തെ ഉത്തേജിപ്പിക്കുമെന്ന് പല പഠനങ്ങളും പറയുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ ഗവേഷണം ആവശ്യമാണെങ്കിലും, പ്രാഥമിക കണ്ടെത്തലുകള്‍ പ്രകാരം ഇതാണ് ഫലം. ഈ ഇലകളുടെ സ്വാഭാവിക ഗുണങ്ങള്‍ രാസപദാര്‍ത്ഥം അടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്ക് മികച്ച മാര്‍ഗ്ഗം തന്നെയാണ്.
പൊതുഫലങ്ങള്‍
കറിവേപ്പില അകാല നരയെ നിയന്ത്രിക്കുന്നതിനുള്ള ഒരു സ്വാഭാവിക ഫലം നല്‍കുന്നതോടൊപ്പം തന്നെ അവ മുടിയുടെ ആരോഗ്യത്തേയും സഹായിക്കുന്നു. പോഷക സമ്പുഷ്ടമായ മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് കറിവേപ്പില മികച്ചത് തന്നെയാണ്. വെളിച്ചെണ്ണ കാച്ചിയും ഈ ഇല ഉപയോഗിക്കാവുന്നതാണ്. ഉപയോഗം വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് ഫലവും വര്‍ദ്ധിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
