Latest Updates
-
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല!
വെറും മൂന്നേ മൂന്ന് ചേരുവകൾ മതി, എത്ര ഉള്ളില്ലാത്ത മുടിയും കരുത്തോടെ, മുട്ടോളം വളരും!
നമ്മുടെ മുത്തശ്ശിമാർക്കും അതുപോലെ, നമ്മുടെ അമ്മമാർക്കും മുട്ടോളം മുടി ഉണ്ടായിരുന്ന ഒരു കാലമുണ്ട്. എന്നാൽ, കാലഘട്ടം കഴിയുംതോറും മാറി വരുന്ന കാലാവസ്ഥയും ജീവിതരീതികളും ഇന്നത്തെ യുവതീ യുവാക്കളിൽ മുടി കൊഴിച്ചിൽ വർദ്ധിപ്പിക്കുകയാണ്. ഇത് അകറ്റി, മുടി മുട്ടോളം വളരാൻ വീട്ടിൽ തന്നെ നല്ലൊരു നാച്വറൽ സിറം നിങ്ങൾക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്.

മുടി കൊഴിച്ചിലിന്റെ കാരണങ്ങൾ
മുടി കൊഴിയുന്നതിനു പിന്നിലെ കാരണങ്ങൾ പലതാണ്. ചിലർക്ക് പാരമ്പര്യമായി മുടി കൊഴിച്ചിൽ വരാൻ സാധ്യത കൂടുതലാണ്. വീട്ടിൽ അമ്മ, അച്ഛൻ എന്നിവരുടെ കുടുംബത്തിൽ കഷണ്ടി പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് നിങ്ങൾക്കും പാരമ്പര്യമായി ലഭിക്കാം. കൃത്യമായി മുടിയുടെ ആരോഗ്യം പരിപാലിക്കാതിരിക്കുന്നതും, അമിതമായിട്ടുള്ള അന്തരീക്ഷ മലിനീകരണം, നമ്മൾ കഴിക്കുന്ന ആഹാരം, ആരോഗ്യ പ്രശ്നങ്ങൾ എന്നിവയെല്ലാം മുടി കൊഴിച്ചിലിന് ഒരു കാരണമാണ്.
നാച്വറൽ സിറം
മുടി നല്ല ഉള്ളോടെ പരിപാലിച്ച് നിർത്താനും മുടിയ്ക്ക് നല്ല കട്ടിയും ബലവും ലഭിക്കാനും ഏറ്റവും ഉത്തമം നാച്വറൽ സിറം ഉപയോഗിക്കുന്നതാണ്. ഇന്ന് മാർക്കറ്റിൽ നാച്വറൽ സിറം എന്ന പേരിൽ ഇറങ്ങുന്ന പലതിലും കെമിക്കൽ കണ്ടന്റുകൾ കണ്ടുവരുന്നുണ്ട്. അതിനാൽ, ഇവ മുടിയുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നു. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കണമെെങ്കിൽ നമ്മൾ വീട്ടിൽ തന്നെ ഒരു നാച്വറൽ സിറം തയ്യാറാക്കി എടുക്കണം. ഇത് തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
മൂന്ന് ടീസ്പൂൺ കറ്റാർവാഴ ജെൽ
അര കപ്പ് റോസ് മേരി വാട്ടർ ( ഒരു കപ്പ് വെള്ളത്തിൽ രണ്ട് ടീസ്പൂൺ റോസ്മേരി ഇട്ട് തിളപ്പിച്ച് ഇത് അര കപ്പാക്കുക. തണുത്തതിന് ശേഷം അരിച്ച് കുപ്പിയിലാക്കി റോസ്മേരി വാട്ടർ തയ്യാറാക്കാവുന്നതാണ്.)
1 ടീസ്പൂൺ ഫ്ലാക്സ് സീഡ്സ് ജെൽ( ഇത് തയ്യാറാക്കാാൻ ഒരു ഗ്ലാസ്സ് വെള്ളത്തിൽ രണ്ട് ടീസ്പൂൺ ഫ്ലാക്സ് സീഡ്സ് ഇട്ട് നന്നായി തിളപ്പിക്കുക. വെള്ളം പകുതിയായി, നല്ല കൊഴുപ്പ് നിറഞ്ഞ ദ്രാവകമാകുമ്പോൾ തീ അണയ്ക്കുക. അതിനുശേഷം അരിച്ച് മാറ്റി വെയ്ക്കുക. ഫ്ലാക്സ് സീഡ്സ് ജെൽ തയ്യാറായി.)
തയ്യാറാക്കേണ്ട വിധം
എടുത്തുവെച്ചിരിക്കുന്ന കറ്റാർവാഴ ജെൽ, റോസ്മേരി വാട്ടർ, ഫ്ലാക്സ് സീഡ്സ് ജെൽ എന്നിവ നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കണം. അതിനുശേഷം ഒരു സ്പ്രേ ബോട്ടിലിലാക്കി ഇടയ്ക്ക് മുടികളുടെ വേരിൽ സ്പ്രേ ചെയ്ത് കൊടുക്കുക. ഇത്തരത്തിൽ പതിവായി ചെെയ്യുന്നത് മുടി വളരാനും മുടിയ്ക്ക് നല്ല ഉള്ള് ലഭിക്കാനും സഹായിക്കും.
ഗുണങ്ങൾ
ഇതിൽ ഉപയോഗിച്ചിരിക്കുന്ന കറ്റാർവാഴ ജെൽ മുടി വളരാൻ സഹായിക്കുന്നു. അതുപോലെ, മുടിയ്ക്ക് നല്ല കറുപ്പ് നിറം ലഭിക്കാനും, തലയിലെ താരൻ അകറ്റാനും, മുടിയ്ക്ക് നല്ല ഉള്ള് വെയ്ക്കാനും സഹായിക്കുന്നു. കൂടാതെെ, റോസ്മേരി വാട്ടറിൽ ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാൽ, ഇത് മുടിയെ വേരിൽ നിന്നും ബലമുള്ളതാക്കാൻ സഹായിക്കും. ഹോർമോൺ വ്യതിയാനം മൂലം ഉണ്ടാകുന്ന മുടി കൊഴിച്ചിൽ തടയാനും, മുടിയ്ക്ക് നല്ല ഉള്ള് നൽകാനും സഹായിക്കും. കൂടാതെ, ഇതിൽ ചേർത്തിരിക്കുന്ന ഫ്ലാക്സ് സീഡ്സും മുടിയുടെ ആരോോഗ്യത്തിന് വളരെ ഗുണപ്രദമാണ്.
ശ്രദ്ധിക്കുക
നീരിറക്കം, അല്ലെങ്കിൽ മൈഗ്രെയ്ൻ പ്രശ്നങ്ങൾ, അലർജി പ്രശ്നങ്ങൾ ഉള്ളവർ, ഇത്തരം നാച്വറൽ സിറം ഉപയോഗിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് നടത്തുന്നത് നല്ലതാണ്. കൂടാതെ, നിങ്ങളുടെ ഡോക്ടറുടെ അഭിപ്രായം തേടുന്നതും ഗുണകരമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications