Latest Updates
-
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ!
പേന്‍ പോയ വഴി കാണില്ല, അത്ര ഗുണപ്രദം ഈ ഷാമ്പൂ: ഒറ്റ ഉപയോഗത്തില്‍ മാറ്റമറിയാം
പേന്‍ എന്നത് എപ്പോഴും കൈകാര്യം ചെയ്യുന്നതിന് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് എന്നതില്‍ തര്‍ക്കമില്ല. പക്ഷേ ചില അവസരങ്ങളില്‍ എങ്കിലും ഇത് നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. എന്നാല്‍ അതിനെ എപ്രകാരം ഇല്ലാതാക്കാം എന്നത് പലരേയും വിഷമിപ്പിക്കുന്നതാണ്. പേന്‍ കൈകാര്യം ചെയ്യുന്നതിന് വേണ്ടി വിപണിയില്‍ ഇന്ന് ലഭ്യമാവുന്ന പല മാര്‍ഗ്ഗങ്ങളും തേടുന്നവരാണെങ്കില്‍ പോലും അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ നിസ്സാരമല്ല. ഇത്തരം അവസ്ഥയില്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടി പ്രകൃതിദത്തമായ ചില മാര്‍ഗ്ഗങ്ങള്‍ നമുക്ക് ചെയ്യാം.
വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു കിടിലന്‍ ആയുര്‍വ്വേദ ഷാമ്പൂ ആണ് പേനിനെ വേരോടെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്. ഇത് എപ്രകാരമാണ് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. പേന്‍ നീക്കം ചെയ്യുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി ഈ ഷാമ്പൂ ഉപയോഗിക്കാവുന്നതാണ്. വീട്ടില്‍ തന്നെ ചെയ്യുന്നതായത് കൊണ്ട് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുന്നുമില്ല. എങ്ങന ഈ കിടിലന്‍ ഷാമ്പൂ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.

ആര്യവേപ്പും തുളസിയും
മുടിയുടെ പല പ്രശ്നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ആര്യവേപ്പും തുളസിയും മികച്ചതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ പ്രതിസന്ധികളില്‍ നിന്ന് പ്രതിരോധിക്കുന്നതിനൊപ്പം തന്നെ പലപ്പോഴും പേന്‍ എന്ന ശത്രുവിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതിലുള്ള ആന്റിബാക്ടീരിയല്‍ ഗുണങ്ങളാണ് പേനിനെ പൂര്‍ണമായും ഇല്ലാതാക്കുന്നത്. ഒരു പിടി വേപ്പിലയും തുളസിയിലയും വെള്ളത്തില്‍ തിളപ്പിച്ചെടുക്കുക. വെള്ളം പകുതിയാവുന്നത് വരെ തിളപ്പിച്ച് എടുക്കണം. ശേഷം ഇത് മുടിയില്‍ ഷാമ്പൂ ഉപയോഗിക്കുന്നത് പോലെ ഉപയോഗിക്കാവുന്നതാണ്. ഇത് വഴി നിങ്ങള്‍ക്ക് പേനിനെ തുരത്താം. ഇത് സ്ഥിരമായി ഉപയോഗിക്കുന്നതും നല്ലതാണ്.
ഉലുവ, നാരങ്ങനീര്
മുടിയുടെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു ഉലുവയുടെ ഉപയോഗം. ഇത് മുടി വളരുന്നതിനും മുടിയുടെ ആരോഗ്യത്തിനും മികച്ചത് തന്നെയാണ്. ഉലുവയിലുള്ള ആന്റി ഫംഗല്‍ ഗുണങ്ങളാണ് മുടിക്ക് മുതല്‍ക്കൂട്ടാവുന്നത്. പേന്‍ പ്രതിരോധത്തിന് വേണ്ടി നമുക്ക് സ്ഥിരമായി ഈ മിശ്രിതം ഉപയോഗിക്കാം. അതിനായി രണ്ട് ടേബിള്‍സ്പൂണ്‍ ഉലുവ രാത്രി മുഴുവന്‍ കുതിര്‍ത്തതിന് ശേഷം അരച്ച് പേസ്റ്റ ്പരുവത്തിലാക്കി നാരങ്ങാനീരുമായി കലര്‍ത്തുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.
സോപ്പിന്കായയും ഷിക്കാക്കായയും
പണ്ട് കാലം മുതല്‍ തന്നെ മുടി സംരക്ഷണത്തില്‍ സോപ്പിന് കായയും ഷിക്കാക്കായയും ഉപയോഗിക്കുന്നു. മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതോടൊപ്പം തന്നെ മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ഈ മിശ്രിതം. സോപ്പിന്കായയും ഷിക്കാക്കായും തുല്യ ഭാഗങ്ങളില്‍ രാത്രി മുഴുവന്‍ കുതിര്‍ത്തതിന് ശേഷം ഇത് അടുത്ത ദിവസം രാവിലെ നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. തിളപ്പിച്ച ശേഷം ഇത് മുടിയില്‍ തേച്ച് പിടിപ്പിച്ച് അല്പ സമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് നല്ലൊരു പരിഹാരമാണ് പേന്‍ ഇല്ലാതാക്കുന്നതിന്.
നെല്ലിക്ക, വെളിച്ചെണ്ണ ഷാംപൂ
നെല്ലിക്ക വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് എന്ന് നമുക്കറിയാം. ഇത് ഉപയോഗിക്കുന്നത് വഴി മുടിയുടെ ആരോഗ്യം പലപ്പോഴും മെച്ചപ്പെടുന്നു എന്ന് മാത്രമല്ല തലയോട്ടിയുടെ ആരോഗ്യത്തിനും മികച്ചതാണ്. പേന്‍ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ നെല്ലിക്കയും വെളിച്ചെണ്ണയും മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. നെല്ലിക്ക പൊടി വെളിച്ചെണ്ണയില്‍ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി ഇത് മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ശേഷം അര മണിക്കൂര്‍ കഴിഞ്ഞ് മുടിയില്‍ ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയണം. ഇത് മുടിയില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതോടൊപ്പം തന്നെ മുടിക്ക് നല്ല തിളക്കവും പേനിന് പരിഹാരവും കാണുന്നു.
ഗുണങ്ങള്‍
മുകളില്‍ പറഞ്ഞ വസ്തുക്കള്‍ ഉപയോഗിക്കുന്നത് വഴി മുടിക്ക് പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും മുടിയുടെ ആരോഗ്യത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് പേനിന് സാധിക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി മുകളില്‍ പറഞ്ഞ വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ അത് മുടിയില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാക്കുന്നു എന്നത് പലപ്പോഴും പലരിലും ആശങ്കയുയര്‍ത്തുന്നതാണ്. എന്നാല്‍ മുടിക്ക് അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളാണ് ഇവ നല്‍കുന്നത്. മുടി വളര്‍ച്ചക്ക് സഹായിക്കുന്നതോടൊപ്പം തന്നെ താരനും പേനിനും പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു.
മുടിയുടെ ആരോഗ്യം
ആരോഗ്യമുള്ള മുടിയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിന് ഏറ്റവും അധികം സഹായിക്കുന്ന മാറ്റങ്ങളില്‍ ഒന്നാണ് മുകളില്‍ പറഞ്ഞവ. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പലരും പാര്‍ശ്വഫലങ്ങളെ പ്രതീക്ഷിക്കുന്നു. എന്നാല്‍ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാതെ തന്നെ മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നതാണ് നെല്ലിക്കയും, വെളിച്ചെണ്ണയും ആര്യവേപ്പും ഉള്‍പ്പടെയുള്ള മാര്‍ഗ്ഗങ്ങള്‍. ഇനി പേന്‍ ശല്യത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇവയെല്ലാം ധാരാളം ഉപയോഗിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications