Latest Updates
-
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സിദ്ധി യോഗം അവസാനിക്കുന്നു: സെപ്റ്റംബർ 6-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ -
വീട്ടിലെ ദുർഗന്ധം മാറ്റാൻ 'സാൾട്ട് വാസ്തു' പരീക്ഷിക്കൂ; ഈ ചെറിയ മാറ്റം വീടിന് നൽകും വലിയ ഉന്മേഷം -
ശുക്രൻ തുലാം രാശിയിൽ: പണവും പ്രണയവും മെച്ചപ്പെടുത്താൻ ഈ മാറ്റങ്ങൾ സഹായിക്കും -
മഴയുള്ള ഞായറാഴ്ച വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാം; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തൂ -
പൂജാമുറിയിലെ തീപിടുത്തം: ഈ തെറ്റുകൾ വരുത്തരുത്, കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാം -
ഗ്ലാസ് സ്കിൻ മോഹം വേണ്ട, ഇന്ത്യൻ കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ ലളിത വഴികൾ മതി -
ഗജകേസരി യോഗം: സെപ്റ്റംബർ 8-ന് ചന്ദ്രനും വ്യാഴവും ഒന്നിക്കുമ്പോൾ നിങ്ങളുടെ രാശിക്ക് എന്ത് സംഭവിക്കും?
വിയര്‍പ്പും ചൂടും തലചൊറിച്ചിലും; വേനല്‍ക്കാലത്ത് മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഇതാ വഴികള്‍
വേനല്‍ക്കാലം ഒരു ദാക്ഷണ്യവുമില്ലാതെ ചൂട് വാരിക്കോരി ചൊരിയുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ പൊള്ളുന്ന താപനിലയില്‍ ശരീരം മാത്രമല്ല തലയും വിയര്‍ത്തൊഴുകുകയാണ്. ഈ ചൂടും വിയര്‍പ്പും അന്തരീക്ഷ ആര്‍ദ്രതയും മുടിയുടെ ആരോഗ്യത്തിന് ഒട്ടും നന്നല്ല. ഈ അവസ്ഥയില്‍ വേനല്‍ക്കാല കേശസംരക്ഷണം എന്നത് വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്.

വേനല്‍ക്കാല കേശസംരക്ഷണം
ഉയര്‍ന്ന താപനിലയും ആര്‍ദ്രതയും മൂലം ശിരോചര്‍മ്മം പതിവിലും കവിഞ്ഞ് എണ്ണമയമാകാന് സാധ്യതയുണ്ട്. അതുകൊണ്ടാണ് വേനല്‍ക്കാല കേശസംരക്ഷണം ഇത്രയധികം പ്രധാനമാകുന്നത്. ഈ വേനല്‍ക്കാലത്ത് മുടിയൊടൊപ്പം ശിരോചര്‍മ്മത്തിന്റെ ആരോഗ്യവും സംരക്ഷണവും ഉറപ്പുവരുത്താനുള്ള ചില മാര്‍ഗ്ഗങ്ങളാണ് ഇനിപ്പറയുന്നത്.
എണ്ണ തേക്കല്‍: വേനല്‍ക്കാലത്ത് മുടി ജട പിടിക്കുന്നത് ഒഴിവാക്കുന്നതിനായി കുറച്ച് വെളിച്ചെണ്ണയോ മറ്റ് നാച്ചുറല്‍ എണ്ണകളോ കൊണ്ട് തലയോട്ടി നന്നായി മസാജ് ചെയ്യുക. നമ്മള് തേക്കുന്ന എണ്ണ കൂടാതെ ശിരോചര്‍മ്മത്തില്‍ സ്വാഭാവികമായും എണ്ണ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. അത് മുടിക്ക് വളരെ നല്ലതാണ്.
വീര്യം കുറഞ്ഞ ഷാംപൂ മതി : തലയിലെ അധിക എണ്ണമയവും മൃതമായ ചര്‍മ്മകോശങ്ങളും കളയുന്നതിന് വളരെ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. കെമിക്കലുകള്‍ കൂടുതലായി അടങ്ങിയ ഷാംപൂ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. മാത്രമല്ല നിങ്ങളുടെ മുടിക്ക് അനുയോജ്യമായ ഷാംപൂ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ശരീരത്തിലെ ജലാംശം ഉറപ്പുവരുത്തുക : വേനല്‍ക്കാലത്ത് ഏറ്റവുമധികം പേടിക്കേണ്ട പ്രശ്നങ്ങളിലൊന്നാണ് നിര്‍ജലീകരണം. അതിനാല്‍ വേനല്‍ക്കാലം മുഴുവനും നേരത്തേ കുടിച്ചിരുന്നതിനേക്കാള് വളരെയധികം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ഇത് ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും വളരെ പ്രധാനമാണ്.
കണ്ടീഷണര്‍ ഉപയോഗിക്കുക : ഷാംപൂ ഉപയോഗിച്ച് മുടി കഴുകിയതിന് ശേഷം മുടിയുടെ തിളക്കും ഭംഗിയും നിലനിര്‍ത്തുന്നതിന് കണ്ടീഷണര്‍ ഉപയോഗിക്കുക. കണ്ടീഷണര്‍ ഉപയോഗിക്കുന്നതിലൂടെ മുടി ജട പിടിക്കുന്നതും ഒഴിവാക്കാം. ഷാംപൂവിന്റെ കാര്യത്തിലെന്ന പോലെ വീര്യം കുറഞ്ഞ, കെമിക്കലുകള്‍ അധികമില്ലാത്ത നിങ്ങളുടെ മുടിക്ക് അനുയോജ്യമായ കണ്ടീഷണര്‍ തിരഞ്ഞെടുക്കുക.
മുടി ഉണക്കുക : തല നനച്ചതിന് ശേഷം നിങ്ങളുടെ മുടിയിലെ വെള്ളമയം പരമാവധി പോയെന്ന് ഉറപ്പാക്കുക. ഇതിനായി മുടി കഴുകി, അധികവെള്ളം പോയതിന് ശേഷം ഒരു ടവ്വലില്‍ പൊതിഞ്ഞ് മുടിയിലെ നനവ് കളഞ്ഞ് മുടി സ്വാഭാവികമായി ഉണങ്ങാന്‍ അനുവദിക്കുക. അന്തരീക്ഷ താപനില വളരെ കൂടിയിരിക്കുന്ന ഈ അവസ്ഥയില്‍ ഹെയര്‍ ഡ്രയറുകള്‍ ഉപയോഗിച്ച്് ചൂടാക്കി മുടി ഉണക്കുന്ന രീതി പരമാവധി വേണ്ടെന്നുവെക്കുക.
സിറം ഉപയോഗിക്കുക : മുടിയുടെ ജട കെട്ടിയ അവസ്ഥ ഒഴിവാക്കുന്നതിനും മയമില്ലാതാവുന്നത് തടയുന്നതിനും ഒന്നോ രണ്ടോ തുള്ളി ഹെയര്‍ സിറം കയ്യിലെടുത്ത് തലയില്‍ മസാജ് ചെയ്ത് പിടിപ്പിക്കുക.
ആരോഗ്യദായകമായ ഭക്ഷണം പ്രധാനം : പഴങ്ങള്‍, ഇലക്കറികള്‍, ജലാംശം ധാരളാമായുള്ള ഭക്ഷണങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ശിരോചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യം സംരക്ഷിക്കാം. മുടിയുടെ മാത്രമല്ല. വേനല്‍ക്കാലത്ത് ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കണം.



Click it and Unblock the Notifications