Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
മണം പേടിച്ച് മുട്ട മുടിയില്‍ തേക്കാതിരിക്കേണ്ട, ഇങ്ങനെ തേച്ചാല്‍ ദുര്‍ഗന്ധമുണ്ടാകില്ല
ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും മുട്ട വളരെ നല്ലതാണെന്ന് അറിയാമല്ലോ. മുട്ടയിലുള്ള പ്രോട്ടീനും മറ്റ് അവശ്യ പോഷകങ്ങളും കരുത്തുറ്റ, ദൃഢമായ മുടിയഴക് നേടാന്‍ നിങ്ങളെ സഹായിക്കും. മാത്രമല്ല, മുടി കൊഴിച്ചില്‍ തടയാനും വരണ്ട മുടി മാറ്റാനും മുട്ട മുടിയില്‍ തേക്കുന്നത് വളരെ ഫലപ്രദമാണ്. വെറുതെ മുട്ട മുടിയില്‍ തേച്ചാല്‍ പോലും മുടിയുടെ ആരോഗ്യത്തില്‍ അത് പ്രകടമായ മാറ്റം കൊണ്ടുവരും പക്ഷേ മുട്ടയുടെ ദുര്‍ഗന്ധം ഓര്‍ത്ത് ആരും അങ്ങനെ തേക്കാറില്ല.

മുട്ടയുടെ ദുര്‍ഗന്ധം അറിയാതിരിക്കാന്‍ മുട്ട മാസ്കുകളില്‍ എന്തെല്ലാം ചേര്‍ക്കാമെന്ന് നോക്കാം.
ചെറുനാരങ്ങ
പല മുട്ട മാസ്കുകള്‍ക്ക് പല ചേരുവകളാണ് ആവശ്യം. പക്ഷേ എല്ലാ മുട്ട മാസ്കുകളിലും ഒരു സ്പൂണ്‍ ചെറുനാരങ്ങ നീര് ചേര്‍ക്കുന്നത് കൊണ്ട് അതിന്റെ ഗുണത്തില്‍ ഒരു മാറ്റവും ഉണ്ടാക്കില്ല. മുട്ട കൊണ്ടുള്ള ദുര്‍ഗന്ധം മാറാന്‍ ചെറുനാരങ്ങാനീര് സഹായിക്കും.
തൈര്
തൈര് മിക്ക ഹെയര്‍ മാസ്കുകളിലും ചേര്‍ക്കുന്ന ഒരു ചേരുവയാണ്. മുട്ട കൊണ്ടുള്ള ദുര്‍ഗന്ധം മാറ്റാന്‍ മുട്ട മാസ്കില്‍ ഒരു ടേബിള്‍സ്പൂണ്‍ തൈര് ചേര്‍ക്കാം.
തേന്‍
തേനിന്റെ പോഷകഗുണങ്ങള്‍ മുടിയുടെ ആരോഗ്യത്തിനും തലയോട്ടിക്കും വളരെ നല്ലതാണ്. മുട്ട മാസ്കുകള്‍ക്കൊപ്പം രണ്ട് സ്പൂണ്‍ തേന്‍ കൂടി തേക്കുന്നത് അതിന്റെ ഗുണം വര്‍ദ്ധിപ്പിക്കുകയും മുട്ടയുടെ ദുര്‍ഗന്ധം അകലാന്‍ സഹായിക്കുകയും ചെയ്യും.
എസന്‍ഷ്യല്‍ ഓയിലുകള്‍
മുട്ട മാസ്കുകള്‍ക്കൊപ്പം അല്‍പ്പം എസന്‍ഷ്യല്‍ ഓയിലുകള്‍ ചേര്‍ത്താലും അവ കൊണ്ടുള്ള ദുര്‍ഗന്ധം ഇല്ലാതാക്കാം. ടീ, ട്രീ, കറുവപ്പട്ട, ലാവന്‍ഡര്‍, ജബോബ ഓയില്‍ എന്നിവയാണ് മുട്ട മാസ്കില്‍ മണം കുറയ്ക്കാനായി ചേര്‍ക്കാവുന്ന എസന്‍ഷ്യല്‍ ഓയിലുകള്‍.
ദുര്‍ഗന്ധം കുറഞ്ഞ മുട്ട മാസ്കുകള്‍
മുട്ട-തൈര് മാസ്ക്
ഒന്നോ രണ്ടോ മുട്ടയിലേക്ക് തൈര് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ഇത് തലയില്‍ തേച്ച് മൃദുവായി മസാജ് ചെയ്യുക. 20-30 മിനിട്ട് തലയില്‍ വെച്ചതിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. മുടി വൃത്തിയാകാനും മുടി വളര്‍ച്ച കൂടാനും ഈ മാസ്ക് നല്ലതാണ്.
മുട്ട-തേന്‍ മാസ്ക്
ഒന്നോ രണ്ടോ മുട്ട തേനുമായി മിക്സ് ചെയ്യുക. ഇത് തലയില്‍ തേച്ച് 20-30 മിനിട്ട് വെക്കുക. ശേഷം ചെറുചൂടുവെള്ളത്തില്‍ മുടി കഴുകുക. മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്താനും തിളക്കം കിട്ടാനും ഈ രീതി നല്ലതാണ്.
മുട്ട-പഴം മാസ്ക്
ഒന്നോ രണ്ടോ മുട്ട നല്ലവണ്ണം പഴുത്ത പഴം ഉടച്ചതിലേക്ക് ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇത് മുടിയില്‍ തേച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. ഈ മാസ്ക് മുടി പോഷണമേകുകയും കണ്ടീഷന്‍ ചെയ്യുകയും ചെയ്യുന്നു. മുടി സോഫ്റ്റ് ആകാനും ഈ മാസ്ക് നല്ലതാണ്.
മുട്ട-അവക്കാഡോ മാസ്ക്
പഴുത്ത അവക്കാഡോ ഉടച്ചതിലേക്ക് 1-2 മുട്ട പൊട്ടിച്ചൊഴിച്ച് നല്ലവണ്ണം മിക്സ് ചെയ്യുക. ഇത് മുടിയില്‍ തേച്ച് അരമണിക്കൂര്‍ വെക്കുക. പിന്നീട് തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ഇത് മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്താനും പോഷണങ്ങള്‍ നല്‍കാനും സഹായിക്കുന്നു.
മുട്ട-കറ്റാര്‍വാഴ മാസ്ക്
ഒന്നോ രണ്ടോ മുട്ടയും കറ്റാര്‍വാഴയുടെ ജെല്ലും നല്ലവണ്ണം മിക്സ് ചെയ്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. ഇത് അരമണിക്കൂറിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications