Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മുടി കൊഴിച്ചിലില്ല, താരനില്ല; ഈ ഹെര്‍ബല്‍ ചായയിലുണ്ട് പ്രതിവിധി
Hair Care Tips: മഴക്കാലത്ത് നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നതായി കണ്ടുവരുന്നുണ്ട്. കൂടാതെ, നിങ്ങളുടെ മുടി കൂടുതല്‍ വരണ്ടതും നിര്‍ജീവവുമായി കാണപ്പെടും. അത്തരമൊരു സാഹചര്യത്തില്‍, ഈ സീസണില്‍ മുടിയുടെ കാര്യത്തില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അമിതമായ മുടി കൊഴിച്ചില്‍ തടയാന്‍ നിങ്ങള്‍ക്ക് പല തരത്തിലുള്ള ഹെര്‍ബല്‍ പാനീയങ്ങളോ ചായകളോ ഉപയോഗിക്കാം.
ഇത് നിങ്ങളുടെ മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ മാത്രമല്ല, നിങ്ങളുടെ മുടി മനോഹരവും ശക്തവുമാക്കാനും സഹായിക്കും. പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാക്കുന്നില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഹെര്‍ബല്‍ ടീ കഴിക്കുന്നത് മഴക്കാലത്ത് നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തും. മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ ഒരു അത്ഭുത പ്രതിവിധിയാണ് ഈ ഹെര്‍ബല്‍ ചായ.

ആയുര്‍വേദ ചായക്ക് വേണ്ട ചേരുവകള്‍
10 ഉണങ്ങിയ കറിവേപ്പില
10 ഉണങ്ങിയ മുരിങ്ങയില
1 ഗ്ലാസ് വെള്ളം
10-15 ഉണങ്ങിയ റോസ് ദളങ്ങള്‍
3 ഉണങ്ങിയ ചെമ്പരത്തി ദളങ്ങള്‍
തയാറാക്കുന്ന വിധം
എല്ലാ ചേരുവകളും ഒരു പാത്രത്തില്‍ എടുത്ത് ചെറിയ തീയില്‍ തിളപ്പിക്കുക. വെള്ളം തിളച്ചു തുടങ്ങിയാല്‍ തീ ഓഫ് ചെയ്യുക. ഇത് അരിച്ചെടുത്ത് ഒരു പാത്രത്തിലാക്കുക. രാവിലെയും വൈകുന്നേരവും നിങ്ങളുടെ സാധാരണ ചായയ്ക്ക് പകരം ഈ ഹെര്‍ബല്‍ ചായ കുടിക്കാവുന്നതാണ്.
മുടി കൊഴിച്ചില്‍, കഷണ്ടി എന്നിവയെ ചെറുക്കാന്‍ ഹെര്‍ബല്‍ ചേരുവകള്‍ എങ്ങനെ സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം.
മുരിങ്ങ
വാതം, കഫം എന്നിവ സന്തുലിതമാക്കാന്‍ മുരിങ്ങ സഹായിക്കും. മുരിങ്ങ ഇലയില്‍ കാല്‍സ്യം, ഇരുമ്പ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, സിങ്ക് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ ധാതുക്കള്‍ നിങ്ങളുടെ മുടിയിഴകള്‍ക്ക് പോഷണം നല്കുന്നു.
കറിവേപ്പില
കറിവേപ്പില ശരീരത്തിന് തണുപ്പ് നല്കുന്ന ഒന്നാണ്. അകാല നര തടയാനും മുടി കൊഴിച്ചില്‍ ചെറുക്കാനും മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന പ്രകൃതിദത്ത ചേരുവകള്‍ കറിവേപ്പിലയില്‍ അടങ്ങിയിട്ടുണ്ട്. കറിവേപ്പില ഹോര്‍മോണ്‍ ബാലന്‍സ് പ്രോത്സാഹിപ്പിക്കുകയും ഇന്‍സുലിനോടുള്ള ശരീരത്തിന്റെ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
കറിവേപ്പിലയില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്, തലയോട്ടിയിലെ ജലാംശം നിലനിര്‍ത്തിക്കൊണ്ട് മൃത ഫോളിക്കിളുകള്‍ നീക്കം ചെയ്യാന്‍ ഇത് സഹായിക്കുന്നു. മുടി വളരാന്‍ നിങ്ങള്‍ തയാറാക്കുന്ന ഹെര്‍ബല്‍ ടീയില്‍ പ്രോട്ടീനും ബീറ്റാ കരോട്ടിനും അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചില്‍ തടയുന്നതിന് ഉപകരിക്കുന്നു.
ചെമ്പരത്തി
കഫത്തിനും പിത്തത്തിനും ഇടയില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കാന്‍ ചെമ്പരത്തി ഇലകള്‍ സഹായിക്കും. ആയുര്‍വേദം ഈ പുഷ്പത്തെ കേശ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് നിങ്ങളുടെ മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. ഫ്ളേവനോയ്ഡുകള്‍, മ്യൂസിലേജ് ഫൈബര്‍, വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റുകള്‍, അമിനോ ആസിഡുകള്‍, ജലാംശം എന്നിവയാല്‍ സമ്പുഷ്ടമാണ് ചെമ്പരത്തി. ഇത് നിങ്ങളുടെ മുടിയിഴകള്‍ക്ക് പോഷണം നല്‍കുകയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടിക്ക് സ്വാഭാവിക തിളക്കം നല്‍കുകയും ചെയ്യുന്നു.
റോസ്
മുടിയ സന്തുലിതമാക്കാന്‍ റോസ് ദളങ്ങള്‍ സഹായിക്കുന്നു. തലയോട്ടിയിലെ അധിക എണ്ണ ഉല്പാദനം നിയന്ത്രിക്കാനും താരന് നിയന്ത്രിക്കാനും ഇവ ഗുണകരമാണ്. എക്സിമയും സോറിയാസിസും ഉള്ളവര്‍ക്ക് റോസാപ്പൂവിന്റെ ഇതളുകള്‍ ഗുണം ചെയ്യും. കാരണം അവയില്‍ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ട്.
മഴക്കാലത്ത് മുടി സംരക്ഷണത്തിന് ടിപ്സ്
* ദിവസവും മുടി കഴുകുക
* കണ്ടീഷണര്‍ ഒഴിവാക്കി പ്രീകണ്ടീഷനിംഗ് ചെയ്യുക, ഓരോ തവണയും മുടി കഴുകുന്നതിന് മുമ്പ് 5 മിനിറ്റ് മുടിയില്‍ എണ്ണ പുരട്ടുക. ഇത് മുടിയെ മൃദുവും ആരോഗ്യകരവുമാക്കും.
* നിങ്ങളുടെ മുടി സ്വാഭാവികമായി ഉണങ്ങാന്‍ കാത്തിരിക്കരുത്, കഴുകിയ ഉടന്‍ തന്നെ നിങ്ങളുടെ മുടി ഉണക്കാന്‍ കുറഞ്ഞ ചൂടില്‍ ഒരു ഡ്രയര്‍ ഉപയോഗിക്കുക. ഇത് താരന്, ഫ്ളാറ്റ്നെസ് എന്നിവ അകറ്റും.
* മഴക്കാലത്ത് എല്ലാ സമയത്തും മുടി കെട്ടിയിടരുത്. ഇത് മുടിയും തലയോട്ടിയും വിയര്‍ക്കുകയും മുടക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
* കൃത്യമായ ഇടവേളകളില്‍ മുടി ട്രിം ചെയ്യാന്‍ പോകുക. ഇത് മുടിയുടെ അറ്റം ആരോഗ്യമുള്ളതാക്കുകയും മുടിക്ക് നല്ല ആകൃതി നല്‍കുകയും ചെയ്യും.
* നനഞ്ഞ മുടിയോടെ പുറത്തിറങ്ങരുത്. ഈര്‍പ്പം, പൊടി, മലിനീകരണം എന്നിവ മുടിയെ മോശമായി ബാധിക്കുകയും വേഗത്തില്‍ മുടികൊഴിച്ചിലിന് കാരണമാകുകയും ചെയ്യുന്നു.
* നിങ്ങളുടെ മുടി കഴുകാന്‍ ആഴ്ചയില്‍ ഒരിക്കല്‍ ഷാംപൂ ഉപയോഗിക്കുക. നിങ്ങളുടെ മുടിയുടെ ഘടന വരണ്ടതാണെങ്കിലും ഇത് ചെയ്യുക. മഴക്കാല സീസണില്‍ തലയോട്ടിയും മുടിയും വൃത്തിയായി സൂക്ഷിക്കാന്‍ ഇത് നല്ലതാണ്.
* മഴക്കാല സീസണില്‍ സ്റ്റൈലിംഗ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
* നിങ്ങളുടെ മുടി മഴയില്‍ നനഞ്ഞാല്‍ ഉടന്‍ ഷാംപൂ ഉപയോഗിച്ച് കഴുകുക. ഇത് മുടി ഫ്രഷ് ആയി നിലനിര്‍ത്തുകയും ചൊറിച്ചില്‍ ഒഴിവാക്കുകയും ചെയ്യും.



Click it and Unblock the Notifications
