Latest Updates
-
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്!
ക്ലോറിന്‍ മുടിയെ നശിപ്പിക്കുന്നത് ഇങ്ങനെയാണ്: ഇനിമുതലെങ്കിലും സൂക്ഷിക്കണം
മുടിയുടെ ആരോഗ്യം എന്നത് വളരെയധികം വെല്ലുവിളികള്‍ നിറയുന്ന ഒന്നാണ്. കാരണം ശരിയായ പരിചരണം ലഭിച്ചില്ലെങ്കില്‍ അത് പലപ്പോഴും മുടിയെ നശിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും മുടിയിലുണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ കാരണം നമ്മുടെ ശ്രദ്ധക്കുറവ് തന്നെയാണ്. പല പ്രശ്നങ്ങള്‍ക്കും പൂര്‍ണമായും പരിഹാരം കാണുന്നതിന് സാധിക്കില്ലെങ്കിലും ചില പ്രശ്നങ്ങളെ നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നു.
എന്നാല്‍ മുടി കഴുകുന്ന വെള്ളം പലപ്പോഴും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതാണെങ്കിലോ? അത്തരത്തിലുള്ളതാണ് പലപ്പോഴും ക്ലോറിന്‍ വെള്ളം. കാരണം മുടി കഴുകുന്ന വെള്ളം നമ്മുടെ മുടിയുടെ ആരോഗ്യം നശിപ്പിക്കുന്ന തരത്തിലുള്ളതാണെങ്കില്‍ അത് എന്തൊക്കെ മാറ്റങ്ങള്‍ മുടിയില്‍ വരുത്തുന്നു എന്ന് നോക്കാം.

ദുര്‍ബലമായ മുടി
ക്ലോറിന്‍ ദീര്‍ഘനേരം മുടി കഴുകുന്നത് കൊണ്ട് പലപ്പോഴും മുടിയുടെ ആരോഗ്യം നശിക്കുകയാണ് ചെയ്യുന്നത്. ഇത് മുടിയുടെ പ്രോട്ടീന്‍ ഘടനയെ ദുര്‍ബലപ്പെടുത്തും, ഇത് കൂടുതല്‍ ദുര്‍ബലവും കുറഞ്ഞ പ്രതിരോധ ശേഷിയുള്ളതുമാക്കുന്നു. ഇത്തരം അവസ്ഥയില്‍ മുടിയുടെ ആരോഗ്യം പതിയെ പതിയെ നശിച്ച് പോവുന്നു.
സ്വാഭാവികത നഷ്ടപ്പെടുന്നു
പലപ്പോഴും മുടിയുടെ സ്വാഭാവികത നഷ്ടപ്പെടുന്നു. കാരണം മുടി ക്ലോറിന്‍ വെള്ളത്തില്‍ കഴുകുന്നത് വഴി പലപ്പോഴും മുടിയിലെ സ്വാഭാവിക എണ്ണ മയം നീക്കം ചെയ്യപ്പെടുന്നു. ഇത് മുടിയുട തിളക്കവും ആരോഗ്യവും നശിപ്പിക്കുന്നു. ഇതെല്ലാം ക്ലോറിന്‍ വെള്ളം ഉപയോഗിക്കുന്നത് വഴി സംഭവിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.
മുടി കെട്ടുപിണയുന്നു
മുടി കെട്ടുപിണയുന്നത് നമ്മുടെ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. പലപ്പോഴും ക്ലോറിന്‍ വെള്ളം മുടിയെ കെട്ട് വീഴുന്നതിലേക്ക് എത്തിക്കുന്നു. പ്രത്യേകിച്ച് നിങ്ങളുടെ മുടി നീളമുള്ളതാണെങ്കില്‍ അത് പലപ്പോഴും മുടി പൊട്ടിപ്പോവുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്.
തലയോട്ടിയില്‍ ചൊറിച്ചില്‍
തലയോട്ടിയില്‍ ചൊറിച്ചിലുണ്ടാവുന്നത് ഇത്തരത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും ഇത് താരന് പോലുള്ള പ്രശ്നങ്ങളിലേക്കും നിങ്ങളെ എത്തിക്കാം. അതുകൊണ്ട് തന്നെ പലപ്പോഴും നിങ്ങള്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം.
മുടി കൊഴിച്ചില്‍
ക്ലോറിന്‍ വെള്ളം ഉപയോഗിക്കുന്നത് വഴി അത് പലപ്പോഴും മുടി കൊഴിച്ചിലിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും നിര്‍വ്വചിക്കാനാവാത്ത തരത്തില്‍ നിങ്ങളുടെ മുടി കൊഴിയുന്നു. അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ക്ലോറിന്‍ വെള്ളത്തിന്റെ ഉപയോഗം നിങ്ങളെ കൂടുതല്‍ പ്രതിസന്ധിയില്‍ ആക്കുന്നു. മുടി നിര്‍ജ്ജീവമാക്കുന്നതിനും ഇത് വഴി കാരണമാകുന്നു.
മുടിയുടെ ഗന്ധം
മുടിയുടെ ഗന്ധവും പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പലപ്പോഴും മുടിയില്‍ അസുഖകരമായ ദുര്‍ഗന്ധത്തിന് ക്ലോറിന്‍ വെള്ളത്തിന്റെ ഉപയോഗം കാരണമാകുന്നു. അതെല്ലാം തന്െന നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
