Latest Updates
-
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മൂന്നോ നാലോ തുള്ളി എണ്ണ മതി: മുടിവളര്‍ത്തുന്ന രഹസ്യക്കൂട്ട്
മുടിയുടെ ആരോഗ്യം എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാല്‍ ആഗ്രഹിക്കുന്നത് പോലെ മുടി വളരണം എന്നില്ല. അതുകൊണ്ട് തന്നെ പലപ്പോഴും വിപണയില്‍ ലഭ്യമായ വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് പലര്‍ക്കും താല്‍പ്പര്യം കൂടുതലായിരിക്കും. എന്നാല്‍ ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ പിന്നീടാണ് മനസ്സിലാവുന്നത്. ഇത്തരം അവസ്ഥയില്‍ പ്രകൃതിദത്തമായി മുടി വളര്‍ത്തുന്നതിന് വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ട കാര്യങ്ങള്‍ എന്ന് പലര്‍ക്കും അറിയില്ല.
ഇഞ്ചി എണ്ണ ഇത്തരത്തില്‍ മുടി വളര്‍ത്തുന്നതാണ്. ഇതിനെ എപ്രകാരം ഉപയോഗിക്കണം എന്നുള്ളതാണ് പലര്‍ക്കും അറിയാത്തത്. മുടിയുടെ ആരോഗ്യം എപ്പോഴും ശ്രദ്ധിക്കേണ്ടത് ആയതിനാല്‍ അതിന് വേണ്ടിയാണ് നാം ശ്രമിക്കേണ്ടതും. ഇഞ്ചി ഓയില്‍ ഇത്തരത്തില്‍ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതാണ്. അത് എപ്രകാരമെന്ന് നോക്കാം.

എന്താണ് ഇഞ്ചി എണ്ണ
നമ്മുടെ അടുക്കളയില്‍ സാധാരണ ലഭിക്കുന്നതാണ് ഇഞ്ചി. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കും എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. എന്നാല്‍ ഇഞ്ചി എണ്ണ മുടിയുടെ ആരോഗ്യത്തെ എത്രത്തോളം സഹായിക്കുന്നു എന്നത് പലര്‍ക്കും അറിയില്ല. മുടിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഇഞ്ചി എണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മുടിയുടെ ആരോഗ്യത്തെ എത്രത്തോളം സഹായിക്കും എന്ന് നോക്കാം.
ഗുണങ്ങള്‍
താരനേയും മുടി കൊഴിച്ചിലിനേയും ഇല്ലാതാക്കുന്നു. മുടി സ്വാഭാവികമായും കണ്ടീഷന്‍ ചെയ്യുന്നു. മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കും എന്നത് തന്നെയാണ് പ്രധാനപ്പെട്ട കാര്യം. പലപ്പോഴും പലരും നിസ്സാരമായി കണക്കാക്കുന്ന ഇത്തരം പൊടിക്കൈകളാണ് നമ്മള് ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ മുടിയില്‍ കൊണ്ട് വരുന്നത്. ഇഞ്ചി എണ്ണ എപ്രകാരം മുടിയില്‍ ഉപയോഗിക്കുന്നു എന്ന് നമുക്ക് നോക്കാം.
ഉപയോഗിക്കുന്നത് ഇപ്രകാരം
അരോമാതെറാപ്പിയില്‍ ഇഞ്ചി എണ്ണ ഉപയോഗിക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ഇത് വഴി മുടി കൊഴിച്ചില്‍ നില്‍ക്കുകയും ഇത് മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുകയും ചെയ്യും. അതിനായി ഒരു ഡിഫ്യൂസറില്‍ ഈ എണ്ണയുടെ ഏതാനും തുള്ളി മിക്സ് ചെയ്ത് വെച്ചാല്‍ അത് മികച്ച ഉറക്കവും സമ്മര്‍ദ്ദ രഹിതമായ ജീവിതവും നല്കുന്നു.
മുടിയില്‍ പ്രയോഗിക്കുമ്പോള്‍
ഈ എണ്ണ മുടിയില്‍ പ്രയോഗിക്കുമ്പോള്‍ അത് വഴി താരന് കുറയുകയും മുടിയുടെ വളര്‍ച്ചയും കനവും വര്‍ദ്ധിക്കുകയും ചെയ്യുന്നു. മുടിക്കുണ്ടാവുന്ന സ്വാഭാവിക ഗുണങ്ങള്‍ക്കെല്ലാം തന്നെ അല്പം ഇഞ്ചി എണ്ണ ധാരാളമാണ്. മുടിയുടെ സ്വാഭാവിക തിളക്കം നിലനിര്‍ത്തുന്നതിനും ഈ എണ്ണ സഹായിക്കുന്നു. ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ക്ക് പെട്ടെന്നാണ് ഫലം ലഭിക്കുന്നത്.
ഫലം ഇപ്രകാരം
മുടി കൊഴിച്ചില്‍ എന്ന വില്ലനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് ഇഞ്ചി എണ്ണ ഉപയോഗിക്കുന്നു. കാരണം ഇഞ്ചിയില്‍ ജിഞ്ചറോള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടികൊഴിച്ചിലിലേക്ക് നയിക്കുന്ന ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന മുടിയുടെ പ്രശ്നങ്ങള്‍ക്ക് എതിരെ പോരാടുന്നു. നിങ്ങളുടെ ഫോളിക്കിളുകള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതിനും ഇഞ്ചി എണ്ണ സഹായിക്കുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ ഇത് ഉപയോഗിക്കാം.
തലയോട്ടിയില്‍ പുരട്ടുന്നത്
ഇഞ്ചി എണ്ണ തലയോട്ടിയില്‍ പുരട്ടുന്നത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു. ഇത് വഴി മുടിയുടെ വേരുകളിലേക്കുള്ള രക്തയോട്ടം കൂടും. ഇത് കട്ടിയുള്ളതും ഇടതൂര്‍ന്നതുമായ മുടിക്ക് സഹായിക്കുന്നു. കൂടാതെ മുടിയുടെ അറ്റം പിളരുന്നത് പോലുള്ള കേശ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. മുടിയുടെ വേരുകള്‍ക്ക് ശക്തി പകരാന്‍ സാധിക്കും എന്നത് തന്നെയാണ് പ്രധാന കാര്യം.
താരനെ പ്രതിരോധിക്കാം
താരന് പോലുള്ള പ്രശ്നങ്ങള്‍ ഇന്നത്തെ കാലത്ത് സര്‍വ്വ സാധാരണമാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇഞ്ചി എണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് താരനെ പൂര്‍ണമായും ഇല്ലാതാക്കുകയും താരന് പോലുള്ള പ്രതിസന്ധികളെ പൂര്‍ണമായും അകറ്റി ചൊറിച്ചിലും അസ്വസ്ഥതയും പ്രതിരോധിക്കുകയും ചെയ്യുന്നു. ഇതിലുള്ള ആന്റി ബാക്ടീരിയല്‍, ആന്റി സെപ്റ്റിക്, ആന്റി ഫംഗല്‍ ഗുണങ്ങളാണ് താരനെ പ്രതിരോധിക്കുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
