Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
പുരുഷന്മാരില് എത്ര ശ്രദ്ധിച്ചാലും മുടിയില്‍ എണ്ണമയമോ: പൊടിക്കൈകള്‍ ഇതാ
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ എപ്പോഴും ആശങ്കയുണ്ടാവുന്നവരാണ് സ്ത്രീകളും പുരുഷന്മാരും. കാരണം പല വിധത്തിലുള്ള മാറ്റങ്ങള്‍ കാരണം മുടിയുടെ ആരോഗ്യം പലപ്പോഴും നശിച്ച് പോവുന്നു. എന്നാല്‍ സാധാരണ ആശങ്കയാണ് പലപ്പോഴും മുടിയിലെ എണ്ണമയം. എങ്ങനെയെങ്കിലും അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് പലരും ശ്രമിക്കുന്നത്, പ്രത്യേകിച്ച് പുരുഷന്മാരില് ഇത് ആത്മവിശ്വാസത്തിന് വരെ മങ്ങലേല്‍പ്പിക്കുന്നു. പലപ്പോഴും ചൂട്, ഈര്‍പ്പം, വിയര്‍പ്പ് എന്നിവ തുടര്‍ച്ചയായി ഉണ്ടാവുന്നതിന്റെ ഫലമായി പലരിലും ഇത്തരം ഗ്രീസ് പോലുള്ള എണ്ണമയത്തോടെയുള്ള മുടികള്‍ ഉണ്ടാവുന്നു.
എണ്ണമയമുള്ള മുടിയെ ഇല്ലാതാക്കുന്നതിന് വേണ്ടി അമിത എണ്ണമയം ഉള്ള ഉത്പ്പന്നങ്ങള്‍ ഒഴിവാക്കുന്നതിനാണ് പല പുരുഷന്മാരും ശ്രദ്ധിക്കുന്നത്. എന്നാല്‍ ഇത്തരം മുടിയെ ഇനി കൈകാര്യം ചെയ്യുന്നതിന് അധികം കഷ്ടപ്പെടേണ്ടി വരുന്നില്ല എന്നതാണ് സത്യം. വീട്ടില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പുരുഷന്മാര്ക്ക് ഈ പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കാം. അവ എങ്ങനെയെല്ലാം എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

നിങ്ങളുടെ മുടി പതിവായി കഴുകുക
മുടി ദിനവും കഴുകാത്തവരാണോ നിങ്ങള്‍? എന്നാല്‍ ഇന്ന് മുതല്‍ ആ ശീലം മാറ്റാം. കാരണം എണ്ണമയമുള്ള തലയോട്ടി കൈകാര്യം ചെയ്യുന്നതിന് പതിവായി മുടി കഴുകേണ്ടത് അത്യാവശ്യമാണ്. ഓയിലി ഹെയറിന് വേണ്ടി തയ്യാറാക്കിയ ഷാമ്പൂ മാത്രം ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇത് കൂടാതെ ടീ ട്രീ ഓയില്‍ അല്ലെങ്കില്‍ സാലിസിലിക് ആസിഡ് പോലുള്ള ചേരുവകള്‍ അടങ്ങിയവയെങ്കില് ഗുണം ഇരട്ടിയാവുന്നു.
ചൂടുവെള്ളം ഒഴിവാക്കുക
മുടിയുടെ എണ്ണമയം വര്‍ദ്ധിപ്പിക്കുന്നതിനും മുടി കൊഴിഞ്ഞ് പോവുന്നതിനും പലപ്പോഴും ചൂടുവെള്ളം ഒരു വെല്ലുവിളിയായി മാറുന്നു. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് കുളിക്കുമ്പോള്‍ മുടിയില്‍ ചൂടുവെള്ളം ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ചൂടൂവെള്ളത്തിന്റെ ഉപയോഗം പലപ്പോഴും തലയോട്ടിയിലെ സെബാസിയസ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും എണ്ണ ഉല്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇനി നിങ്ങള്‍ക്ക് നിര്‍ബന്ധമെങ്കില്‍ ചെറുചൂടുള്ള വെള്ളത്തില്‍ മുടി കഴുകുന്നതിന് ശ്രദ്ധിക്കണം.
ഒരു ലൈറ്റ് കണ്ടീഷണര്‍ ഉപയോഗിക്കുക
മുടിയുടെ ആരോഗ്യത്തിന് വേണ്ടി എപ്പോഴും കണ്ടീഷണര്‍ ഉപയോഗിക്കേണ്ടതാണ്. ഇത് തലയോട്ടി വൃത്തിയായി സൂക്ഷിക്കുന്നതിന് കാരണമാകുന്നു. ഇത് മാത്രമല്ല തലമുടി ഈര്‍പ്പമുള്ളതാക്കുന്നതിനും എണ്ണയില്ലാത്തതാക്കുന്നതിനും ഇത്തരം കണ്ടീഷണറുകള്‍ സഹായിക്കുന്നു. കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍ എണ്ണ അടങ്ങിയിട്ടില്ലാത്തത് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇത് തലയോട്ടി ഭാഗം ഒഴിവാക്കി മുടിയുടെ അറ്റത്ത് മാത്രം പുരട്ടുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ ഇത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ.

സ്റ്റൈലിംഗ് ഉല്‍പ്പന്നങ്ങള്‍ അമിതമായി ഉപയോഗിക്കരുത്
പലരും മുടിയില്‍ അതിന്റെ സൗന്ദര്യം നിലനിര്‍ത്തുന്നതിന് വേണ്ടി പല വിധത്തിലുള്ള ജെല്‍, മെഴുക് തുടങ്ങിയ സ്റ്റൈലിംഗ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് പലപ്പോഴും എണ്ണമയമുള്ള തലയോട്ടിക്ക് കാരണമാകും. അതുകൊണ്ട് തന്നെ ഇവയുടെ ഉപയോഗം പരിമിതപ്പെടുത്താന്‍ ശ്രമിക്കുക. ഇനി ഉപയോഗിക്കുകയാണെങ്കില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം എന്നതാണ് ശ്രദ്ധേയമായ കാര്യം.
നിങ്ങളുടെ തലയോട്ടിയില്‍ തൊടുന്നത് ഒഴിവാക്കുക
പലരും ഇടക്കിടെ മുടി കൈകൊണ്ട് തൊടുന്നു. ഇത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഇതിലൂടെ തലയോട്ടിയിലെ എണ്ണമയം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ഈ പ്രശ്നം വഷളാവാതിരിക്കുന്നതിന്ന വേണ്ടി ഇടക്കിടെ മുടിയില്‍ തൊടുന്നത് പൂര്‍ണമായും ഒഴിവാക്കുക. ഇത് ചെയ്യുന്നതിലൂടെ തലയോട്ടിയിലെ ചൊറിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുകയും കൂടി ചെയ്യുന്നു.
ഡ്രൈ ഷാംപൂ ഉപയോഗിക്കുക
പുരുഷന്മാരും സ്ത്രീകളും മുടിയുടെ ആരോഗ്യത്തിന് ഒരുപോലെ ഉപയോഗിക്കുന്നതാണ് ഷാമ്പൂ. എന്നാല്‍ ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ അത് മുടിയില്‍ എണ്ണമയം ഉണ്ടാക്കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇത് അധിക എണ്ണ ആഗിരണം ചെയ്യാനും മുടിയില്‍ ഫ്രഷ്നസ് നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ അല്പം കൂടുതല്‍ ശ്രദ്ധ നല്‍കണം. കൂടാതെ ഭക്ഷണത്തിന്റെ കാര്യത്തിലും നിയന്ത്രണം കൊണ്ട് വരുക. കൊഴുപ്പുള്ളതോ വറുത്തതോ ആയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക.



Click it and Unblock the Notifications











