Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
നരച്ച മുടിയില്‍ ഡൈ അടിക്കേണ്ട, ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ സ്വാഭാവികമായി കറുക്കും
കറുത്ത മുടികള്‍ക്കിടയില്‍ ഒരു വെളുത്ത മുടി പ്രത്യക്ഷപ്പെട്ടാല്‍ പലരുടെയും സമാധാനം അതോടെ തകരും. കാരണം പ്രായമാകലിന്റെ സൂചന ആയാണല്ലോ പലരും മുടി നരയ്ക്കലിനെ കരുതുന്നത്. പക്ഷേ ഇപ്പോള്‍ ഇരുപതുകളിലും മുപ്പതുകളിലും ചിലപ്പോള്‍ കുട്ടികളില്‍ വരെ മുടി നരയ്ക്കുന്നതായി കാണാം. അപ്പോള്‍ മുടി നരയ്ക്കല്‍ പ്രായമാകലിന്റെ സൂചന മാത്രമല്ല.

മുടി നരയ്ക്കുന്നത് ശരീരത്തിലെ മെലാനിന്റെ ഉല്‍പ്പാദനം കുറയുന്നത് കൊണ്ടാണ്. യഥാര്‍ത്ഥത്തില്‍ മുടിയുടെ നിറം വെളുപ്പാണ്. മെലാനിനാണ് മുടിക്ക് കറുപ്പ് നിറം നല്‍കുന്നത്. മെലാനിന്‍ കുറയുമ്പോള്‍ മുടിക്ക് നിറം നഷ്ടപ്പെടുന്നു. അപ്പോള്‍ മുടി നരയ്ക്കലിനുള്ള ശാശ്വത പരിഹാരം ശരീരത്തിലെ മെലാനിന്‍ ഉല്‍പ്പാദനം കൂട്ടുക എന്നതാണ്.
മുടിയുടെ ആരോഗ്യവും മെലാനിനും
ആരോഗ്യമുള്ള മുടിക്കായി മെലാനിന്‍ ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന ഭക്ഷണം കഴിക്കേണ്ടതുണ്ട്. മുടിക്ക് മാത്രമല്ല, ചര്‍മ്മത്തിനും കണ്ണിനും അവയുടേതായ നിറം നല്‍കുന്നതും മെലാനിന്‍ ആണ്. കൂടാതെ മെലാനിന്‍ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് നമുക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്നു. ധാതുക്കളും വൈറ്റമിനുകളും ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ മെലാനിന്‍ ഉല്‍പ്പാദനത്തെ പരിപോഷിപ്പിക്കുന്നു. അതിലൂടെ മുടിയുടെ ആരോഗ്യവും ബലവും വര്‍ദ്ധിക്കുന്നു. വൈറ്റമിന്‍ എ, സി, ഇ എന്നിവ ധാരാളമായി അടങ്ങിയ അണ്ടിപ്പരിപ്പുകള്‍, പുളിയുള്ള പഴങ്ങള്‍, ക്യാരറ്റ്, മധുരക്കിഴങ്ങ് എന്നിവ മെലാനിന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കും.
മെലാനിന്‍ ഉല്‍പ്പാദനത്തില്‍ കോപ്പറും വലിയ പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ട് കോപ്പര്‍ ധാരാളമായി അടങ്ങിയ വിത്തുകള്‍, കൂണ്, അണ്ടിപ്പരിപ്പുകള്‍ എന്നിവയും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ഇവ കൂടാതെ ആന്റിഒാക്സിഡന്റുകള്‍ അടങ്ങിയ ഇലക്കറികളും പഴങ്ങളും ഡാര്‍ക് ചോക്ലേറഅറ് പോലുള്ളവയും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുകയും കേടുപാടില്‍ നിന്ന് മുടിവേരുകളെ സംരക്ഷിക്കുകയും ചെയ്യുന്നു.
ശരീരത്തിലെ മെലാനിന്‍ ഉല്‍പ്പാദനം കൂട്ടാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച അഞ്ച് ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.
കോപ്പര്‍ അടങ്ങിയ ഭക്ഷണങ്ങള്‍
ക്യാരറ്റ്, ബദാം, പരിപ്പുകള്‍, നിലക്കടല, ബീഫ് ലിവര്‍, വെള്ളക്കൂണ് എന്നിവയില്‍ കോപ്പര്‍ ധാരാളമുണ്ട്. ഇവ കഴിച്ചാല്‍ മെലാനിന്‍ ഉല്‍പ്പാദനം മെച്ചപ്പെടും.
ക്യാരറ്റ്
ക്യാരറ്റില്‍ ബീറ്റ-കരോട്ടിന്‍ എന്ന ആന്റിഓക്സിഡന്റ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് മൈലിനിന് ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും മുടി നരയ്ക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.
ഡാര്‍ക് ചോക്ലേറ്റ്
ഡാര്‍ക് ചോക്ലേറ്റില്‍ ആന്റി ഓക്സിഡന്റുകളും വൈറ്റമിന്‍ എ,ബി, സി, ഡി, ഇ എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ മെലാനിന്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചുകൊണ്ട് മുടിയുടെ നര പ്രതിരോധിക്കും.
അവക്കാഡോ
ബട്ടര്‍ഫ്രൂട്ട് എന്നും അറിയപ്പെടുന്ന അവക്കാഡോയില്‍ വൈറ്റമിന്‍ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം നല്കാന് വൈറ്റമിന്‍ ഇ ആവശ്യമാണ്. മെലാനിന്‍ ഉല്‍പ്പാദനം ത്വരിതപ്പെടുത്തിക്കൊണ്ട് മുടി നരയ്ക്കലും വൈറ്റമിന്‍ ഇ പ്രതിരോധിക്കുന്നു.
വൈറ്റമിന്‍ ബി12
വൈറ്റമിന്‍ ബി12 സപ്ലിമെന്റുകള്‍ കഴിക്കുന്നതും അവ അടങ്ങിയ ഭക്ഷണസാധനങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതും നരയെ പ്രതിരോധിക്കാന്‍ സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications