Latest Updates
-
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ!
എണ്ണ തേച്ചിട്ടും ഷാമ്പൂ തേച്ചിട്ടും താരന് അടങ്ങുന്നില്ലേ: പരിഹാരം ഇനി ഭക്ഷണത്തിലാണ്
താരന് എന്നത് മുടിയുടെ ഏറ്റവും വലിയ ശത്രുവാണ്. അതിനെ എങ്ങനെയെങ്കിലും ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനോടൊപ്പം മുടി കൂടി നശിപ്പിക്കപ്പെടുന്നു എന്നതാണ് സത്യം. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്നവരെങ്കില് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചിലത് ഉണ്ട്. മുടിയുടെ സാധാരണ പ്രശ്നമായി താരനെ കണക്കാക്കാമെങ്കിലും ഇത് തലയോട്ടിയില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതയും പ്രശ്നങ്ങളും നിസ്സാരമല്ല. അതിനെ എങ്ങനെയെങ്കിലും ഇല്ലാതാക്കുന്നതിനാണ് നാം ശ്രദ്ധിക്കേണ്ടതും.
താരന് വരണ്ടതോ എണ്ണമയമുള്ളതോ ആയ ചര്‍മ്മം കൊണ്ട് മാത്രമല്ല ഉണ്ടാവുന്നത്. പലപ്പോഴും നിങ്ങളുടെ മോശം ഭക്ഷണക്രമവും താരനും മുടി കൊഴിച്ചിലും വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. പലപ്പോഴും തലയോട്ടിയുടെ ആരോഗ്യം നിര്‍ണയിക്കുന്നതിന് ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മുടിക്ക് ആരോഗ്യത്തിനും താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും വേണ്ടി എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എങ്ങനെയെല്ലാം ഇതിന് പരിഹാരം കാണണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. താരന് നിയന്ത്രിക്കുന്നതിനോ തടയുന്നതിനോ ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ആരോഗ്യകരമായ കൊഴുപ്പുകള്‍
ശരീരത്തിന് ആരോഗ്യകരമായ കൊഴുപ്പുകള്‍ അത്യാവശ്യമാണ്. ശരീരത്തില്‍ ചീത്ത കൊഴുപ്പ് കൂടുതലാണെങ്കില്‍ അത് പലപ്പോഴും തലയോട്ടിയില്‍ എണ്ണ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ താരന് എന്ന പ്രശ്നത്തെ വര്‍ദ്ധിപ്പിക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകള്‍ പോലുള്ള അവശ്യ ഫാറ്റി ആസിഡുകള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇത് മുടിയുടെ ആരോഗ്യത്തേയും സഹായിക്കുന്നു. സാല്‍മണ്‍, ട്യൂണ മത്സ്യം, നിലക്കടല വെണ്ണ, ഫ്ളാക്സ് സീഡുകള്‍, ഒലീവ് ഓയില്‍, അവോക്കാഡോ, വാല്‍നട്ട്, മുട്ടകള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുക.
സിങ്ക്, ബയോട്ടിന്‍ ഉള്‍പ്പെടുത്താം
നമ്മുടെ തലയോട്ടി തലയോട്ടിയെ സംരക്ഷിക്കാന്‍ സെബം ഉത്പാദിപ്പിക്കപ്പെടുന്നെന്ന് നമുക്കറിയാ. എന്നാല്‍ ഇതിന്‍െ അമിത ഉത്പാദനം പലപ്പോഴും തലയോട്ടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. ഇത് താരനിലേക്കും എത്തിക്കുന്നു. എന്നാല്‍ മുടി ടിഷ്യു വളര്‍ച്ചയിലും അതിനെ നന്നാക്കുന്നതിലും സിങ്ക് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് നിങ്ങളുടെ തലയോട്ടിയിലെ സെബത്തിന്റെ അളവ് നിയന്ത്രിക്കുന്നു. ഇതിലൂടെ തലയോട്ടിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കുന്നതിനും താരനെ പ്രതിരോധിക്കാനും സാധിക്കുന്നു. ശരിയായ ദഹനത്തിനും താരന് ഇല്ലാതാക്കുന്നതിനും സിങ്കിനോടൊപ്പം തന്നെ ബയോട്ടിന്‍, ബി വിറ്റാമിന്‍ ആവശ്യമാണ്.

പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങള്‍
ആരോഗ്യത്തിന്റെ കാര്യത്തില്‍ എപ്പോഴും പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് താരന്റെ വളര്‍ച്ച നിയന്ത്രിക്കുന്നതിനും ആരോഗ്യത്തോടെയുള്ള തലയോട്ടി സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ താരനെതിരേ പ്രതിരോധിക്കുന്നതിനും ശരീരത്തെ സഹായിക്കുന്ന രോഗപ്രതിരോധ പ്രവര്‍ത്തനത്തിനും ഇത്തരം ഭക്ഷണങ്ങള്‍ ശീലമാക്കുന്നു. കൂടാതെ, പ്രോബയോട്ടിക്സ് തലയോട്ടിയിലെ ചൊറിച്ചില്‍, കൊഴുപ്പ് എന്നിവ കുറയ്ക്കുന്നു.
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം
എപ്പോഴും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് ശരീരത്തിന് അത്യാവശ്യമാണ്. ഭക്ഷണത്തിലെ പ്രോട്ടീന്റെ അഭാവം പലപ്പോഴും മുടി കൊഴിച്ചിലിലേക്കും താരന് പോലുള്ള പ്രശ്നത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം നിങ്ങളുടെ മുടിയുടെ ഈര്‍പ്പം വര്‍ദ്ധിപ്പിക്കുകയും ശരീരത്തിനും ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു. മുട്ട, മാംസം, മത്സ്യം, പാലുല്‍പ്പന്നങ്ങള്‍ എന്നിവ ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെ മികച്ച ഫലങ്ങള്‍ നല്‍കുമെന്നത് ഉറപ്പാണ്. ഇത് കൂടാതെ ചില കാര്യങ്ങളും ശ്രദ്ധിക്കണം.

പഞ്ചസാര ഉപഭോഗം നിയന്ത്രിക്കുക
പഞ്ചസാരയുടെ ഉപയോഗം അല്പം നിയന്ത്രിക്കേണ്ടതാണ്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നു. പലപ്പോഴും താരനെ പ്രശ്നത്തിലാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ തലയോട്ടി കൂടുതല്‍ എണ്ണമയമുള്ളതാക്കുന്നതിന് ഇതിലൂടെ സാധിക്കുന്നു. ഇത് താരന് വര്‍ദ്ധിപ്പിക്കും എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് പഞ്ചസാരയുടെ അളവ് ഒന്ന് കുറക്കുന്നത് നല്ലതാണ്.
ദഹനാരോഗ്യം ശ്രദ്ധിക്കുക
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളെ വളരെയധികം വെല്ലുവിളിയില്‍ എത്തിക്കുന്നു. പലപ്പോഴും ഇത് ശിരോചര്‍മ്മത്തെ പോലും പ്രതിസന്ധിയില്‍ ആക്കുന്നു. അത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ദഹനം കൃത്യമായി നടക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഉള്ളി, ചക്ക, വെളുത്തുള്ളി, ഇഞ്ചി എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതെല്ലാം ആരോഗ്യത്തിനും മുടിക്കും താരനെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.



Click it and Unblock the Notifications