Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
ഒരാഴ്ച മുടിയില്‍ ഉലുവ ഇങ്ങനെ: നിങ്ങളാഗ്രഹിക്കും പോലെ മുടി വരും, കൈയ്യിലൊതുങ്ങില്ല
മുടിയുടെ ആരോഗ്യം എന്നത് എപ്പോഴും എല്ലാവരും അല്പം ആശങ്കയുണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ പലരും മുടി വളര്‍ത്താന്‍ വേണ്ടിയും ഉള്ള മുടി കൊഴിയാതിരിക്കുന്നതിന് വേണ്ടിയും കഷ്ടപ്പെടുകയാണ്. വിപണിയില്‍ ഇന്ന് ലഭിക്കുന്ന എല്ലാ വിധത്തിലുള്ള മരുന്നുകളും മറ്റും ഉപയോഗിക്കുകയും എണ്ണയും താളിയും ഷാമ്പൂവും ഉപയോഗിക്കുകയും ചെയ്യുന്നവര്‍ നമുക്ക് ചുറ്റും തന്നെ ധാരാളമുണ്ട്. എന്നാല്‍ ഇവയൊക്കെ എത്രത്തോളം പ്രശ്ന പരിഹാരം നല്‍കും എന്നത് ഒരു ചോദ്യ ചിഹ്നം തന്നെയാണ്. പലപ്പോഴും ഉള്ള മുടി കൊഴിയുന്ന അവസ്ഥ വരെ പലര്‍ക്കും ഉണ്ടായിരിക്കും.
എന്നാല്‍ എപ്പോഴും മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് പ്രകൃതിദത്ത പരിഹാരങ്ങള്‍ തന്നെയാണ് ഉത്തമം. അതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിച്ച് നിങ്ങള്‍ കൂടുതല്‍ തല പുകക്കേണ്ട. മുടിയുടെ ആരോഗ്യത്തിന് വേണ്ടി കാലാകാലങ്ങളായി നമ്മള് ഉപയോഗിക്കുന്നതാണ് ഉലുവ. ഉലുവ ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ മുടിയുടെ കാര്യത്തില്‍ വരുത്തുന്നു. എന്നാല്‍ ഒരാഴ്ച തുടര്‍ച്ചയായി എപ്രകാരം ഉപയോഗിക്കണം എന്നുള്ളത് നമുക്ക് നോക്കാം.

മുടി കൊഴിച്ചില്‍ പരിഹരിക്കാന്‍
നമ്മുടെയെല്ലാം അടുക്കളയില്‍ സാധാരണ കാണുന്ന ഒന്നാണ് ഉലുവ. ഇതിന്റെ ഔഷധ ഗുണങ്ങളാകട്ടെ പറഞ്ഞാലൊട്ട് തീരുകയും ഇല്ല. എന്നാല്‍ മുടി വളര്‍ത്തുന്ന കാര്യത്തില്‍ എപ്രകാരം ഉലുവ ഉപയോഗിക്കാം എന്ന് പലര്‍ക്കും അറിയില്ല. യഥാര്‍ത്ഥത്തില്‍ ഉലുവ നമ്മുടെ മുടിയുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കും എന്നതില്‍ തര്‍ക്കമില്ല. ഇതില്‍ മുടി വളര്‍ച്ചക്ക് ഉത്തേജനം നല്കുന്ന തരത്തിലുള്ള ചില ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഏഴ് ദിവസം എപ്രകാരം തുടര്‍ച്ചയായി ഉലുവ ഉപയോഗിക്കണം എന്ന് നമുക്ക് നോക്കാം.
ദിവസം 1: ഉലുവ ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക.
ദിവസം 2: കുതിര്‍ത്ത ഉലുവ് നല്ലതുപോലെ പേസ്റ്റ് പരുവത്തില്‍ അരച്ചെടുക്കുക. ഇത് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടി 30 മിനിറ്റ് നേരം വയ്ക്കുക, തുടര്‍ന്ന് വെള്ളത്തില്‍ കഴുകിക്കളയാം.
ദിവസം 3: അടുത്ത ദിവസം നിങ്ങള്‍ക്ക് ഉലുവപ്പൊടി വെളിച്ചെണ്ണയില്‍ കലര്‍ത്തി തലയോട്ടിയിലും മുടിയിലും നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. അതിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് മുടി നല്ലതുപോലെ വൃത്തിയാക്കുക.

ദിവസം 4: എന്നാല്‍ നാലാമത്തെ ദിവസം മറ്റൊരു തരത്തിലാണ് ഉലുവ ഉപയോഗിക്കേണ്ടത്. അതിന് വേണ്ടി ഉലുവ ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ക്കുക.
ദിവസം 5: കുതിര്‍ത്ത വിത്തുകള്‍ കുറച്ച് മിനിറ്റ് വെള്ളത്തില്‍ തിളപ്പിച്ച ശേഷം ഈ വെള്ളം കൊണ്ട് മുടി നല്ലതുപോലെ കഴുകുക. വെള്ളം നല്ലതുപോലെ തണുത്തതിന് ശേഷം മാത്രമേ മുടി കഴുകാന്‍ ഉപയോഗിക്കാവൂ.
ദിവസം 6: എന്നാല്‍ ആറാമത്തെ ദിവസം ഉലുവപ്പൊടി തൈരില്‍ കലര്‍ത്തി തലയോട്ടിയിലും മുടിയിലും പുരട്ടുക. 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.
ദിവസം 7: ഉലുവ ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ക്കുക. ഏഴാമത്തെ ദിവസം മുതല്‍ മുകളില്‍ പറഞ്ഞതുപോലെ തന്നെ വീണ്ടും നാല് ആഴ്ചയോളം ആവര്‍ത്തിക്കുക. ഏകദേശം ഒരു മാസത്തിനുള്ളില്‍ മുടിയിലുണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തും എന്നതില്‍ സംശയിക്കേണ്ടതില്ല. ഉലുവ ഉപയോഗിക്കുന്നതോടൊപ്പം തന്നെ മുടി കൊഴിച്ചില്‍ പ്രതിരോധിച്ച് ആരോഗ്യമുള്ള മുടി വളരുന്നതിന് വേണ്ടി ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക. കൂടാതെ സമ്മര്‍ദ്ദം കുറയ്ക്കുകയും ആരോഗ്യത്തൊടെ മുന്നോട്ട് പോവുകയും ചെയ്യുക.

ശ്രദ്ധിക്കേണ്ടത്
ഓരോരുത്തരുടേയും ശരീരത്തിന്റെ അവസ്ഥകളും മുടിയുടെ ആരോഗ്യവും എല്ലാം വ്യത്യസ്തമായിരിക്കും. മുകളില്‍ പറഞ്ഞ പ്രകാരം ചെയ്തിട്ടും മുടി കൊഴിച്ചിലില്‍ മാറ്റം വരുന്നില്ല മുടിയുടെ ആരോഗ്യം നശിക്കുന്നു എന്നാണെങ്കില്‍ നല്ലൊരു ഡോക്ടറെ കണ്ട് മുടി കൊഴിച്ചിലിന്റെ യഥാര്‍ത്ഥ കാരണം മനസ്സിലാക്കേണ്ടതാണ്. അല്ലാത്ത പക്ഷം നിങ്ങള്‍ നടത്തുന്ന സ്വയം ചികിത്സ അല്പം അപകടകരമാണെന്ന് സ്വയം തോന്നലുണ്ടാവുന്നത് നല്ലതാണ്.



Click it and Unblock the Notifications

