Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
സോപ്പിന്‍കായ: തിളങ്ങുന്ന മുടിയുടെ ഇന്ത്യൻ രഹസ്യം; ഇനി ഷാംപൂവിനോട് പറയാം ഗുഡ്ബൈ
നമ്മള് ഉപയോഗിക്കുന്ന മിക്ക ഷാംപൂകളിലും കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ടെന്ന് നമുക്കറിയാം. കെമിക്കലുകള്‍ മുടിക്ക് ഒട്ടും നല്ലതല്ലെന്നും പോകെപ്പോകെ മുടിക്ക് കേടുപാടുകള്‍ വരുത്തുമെന്നും അറിയാമെങ്കിലും മറ്റ് വഴികളൊന്നും ഇല്ലാത്തത് കൊണ്ട് മുടിയിലെ അഴുക്ക് കളയാന്‍ പലരും ഷാംപൂ ഉപയോഗിക്കുന്നു. എന്നാല്‍ നമ്മുടെ പഴമക്കാര്‍ ഷാംപൂവിന് പകരം താളി പോലുള്ള പ്രകൃദിതത്ത ക്ലെന്‍സറുകളാണ് മുടിയിലെ അഴുക്കും എണ്ണയും കളയാന്‍ ഉപയോഗിച്ചിരുന്നത്. അത്തരത്തിലുള്ള പ്രകൃതിദത്ത ക്ലെന്‍സറുകളില്‍ ഒന്നാണ് സോപ്പിന്‍കായ.

സോപ്പ്നട്ട് എന്നും റീത്ത എന്നും സോപ്പിന്‍കായ എന്നും സാബൂന് കായ എന്നും അറിയപ്പെടുന്ന ഈ കുരു നൂറ്റാണ്ടുകളായി ഇന്ത്യയില്‍ കേശസംരക്ഷണത്തിനായി ഉപയോഗിച്ചുവരുന്നു. പ്രകൃതിദത്തമായ ഈ ക്ലെന്‍സറിന് നിരവധി ഗുണങ്ങള്‍ ഉണ്ട്. അക്കാരണത്താല്‍ പണ്ടുകാലത്ത് ആളുകള്‍ സോപ്പിന്‍കായ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇന്നും നിരവധി പേര് ഷാംപൂവിന് പകരം സോപ്പിന്‍കായ ഉപയോഗിക്കുന്നുണ്ട്. തലയോട്ടിയിലെ അഴുക്കും എണ്ണയും നീക്കം ചെയ്യാന്‍ സഹായിക്കുന്ന പ്രകൃതിദത്ത ക്ലെന്‍സറായ സാപ്പോണിനുകളാല് സമ്പന്നമാണ് സോപ്പിന്‍കായ.
പ്രകൃതിദത്ത ശുദ്ധീകരണം
സോപ്പിന്കായയിലെ സാപ്പോണിനുകള്‍ വെള്ളവുമായി കലരുമ്പോള്‍ മൃദുവായ ഒരു പത ഉണ്ടാകുന്നു. ഇത് കെമിക്കല്‍ ഷാംപൂകള്‍ക്ക് ഒരു മികച്ച ബദലാണ്. ഇത് തലയോട്ടിയിലെ സ്വാഭാവിക എണ്ണമയം നീക്കം ചെയ്യാതെ തലയോട്ടി വൃത്തിയാക്കുന്നു, ഒപ്പം മുടിക്ക് മൃദുതയും തിളക്കവും നല്കുന്നു.
മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു
സോപ്പിന്കായയുടെ സ്ഥിരമായ ഉപയോഗം മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കും. ഇതിലെ പോഷകങ്ങള്‍ തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യുന്നു. സോപ്പിന്‍കായ തുടര്‍ച്ചയായി ഉപയോഗിച്ചതിന് ശേഷം മുടി കട്ടിയുള്ളതും ആരോഗ്യകരവുമാണെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
താരന് തടയുന്നു
ഇന്ന് മിക്കവരും നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നമാണ് താരന്. സോപ്പിന്കായിലെ ആന്റിഫംഗല്‍ ഗുണങ്ങള്‍ താരനെ ഫലപ്രദമായി നേരിടാന്‍ സഹായിക്കുന്നു. ഇത് ശിരോചര്‍മ്മത്തെ ആരോഗ്യമുള്ളതാക്കുന്നുു, ചൊറിച്ചിലും തൊലി പൊളിയുന്നതും കുറയ്ക്കുന്നു.
പ്രകൃതിദത്ത കണ്ടീഷണര്‍
പ്രകൃതിദത്ത കണ്ടീഷണറായും സോപ്പിന്‍കായ പ്രവര്‍ത്തിക്കുന്നു. ഇത് മുടിയെ ഒതുക്കമുള്ളതാക്കുകയും എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്നതാക്കുകയും ചെയ്യുന്നു. അതിനാല്‍ കെമിക്കല്‍ അടങ്ങിയ കണ്ടീഷണറുകളുടെ ആവശ്യമില്ലാതെ തന്നെ മുടി മിനുസമാര്ന്നതാകും.
പരിസ്ഥിതി സൗഹൃദം
സോപ്പിന്‍കായ ഉപയോഗിക്കുന്നത് മുടിക്ക് മാത്രമല്ല പരിസ്ഥിതിക്കും നല്ലതാണ്. ഇത് ജൈവവിഘടനത്തിന് വിധേയമായതിനാല്‍ മാലിന്യങ്ങളൊന്നും അവശേഷിപ്പിക്കുന്നില്ല. കൂടാതെ പല സിന്തറ്റിക് ഷാംപൂകളും ചെയ്യുന്നതുപോലെ മലിനീകരണത്തിന് കാരണമാകില്ല.
സോപ്പിന്‍കായ എങ്ങനെ ഉപയോഗിക്കാം
സോപ്പിന്‍കായ ഉപയോഗിക്കുന്നതിന്, കുറച്ച് സോപ്പിന്‍കായ രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ക്കുക. രാവിലെ, അവ മൃദുവാകുന്നതുവരെ തിളപ്പിക്കുക. ദ്രാവകം അരിച്ചെടുത്ത് ഷാംപൂ ആയി ഉപയോഗിക്കുക. കൂടുതല്‍ ഗുണത്തിനായയി നിങ്ങള്‍ക്ക് ഇത് മറ്റ് പ്രകൃതിദത്ത ചേരുവകളായ നെല്ലിക്ക, അല്ലെങ്കില്‍ ഷിക്കാക്കായ് എന്നിവയുമായി കലര്‍ത്താം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
