Latest Updates
-
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്! -
ഇന്നത്തെ നക്ഷത്രഫലം: സെപ്റ്റംബർ 13 ഞായറാഴ്ച, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 12 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? നിങ്ങളുടെ രാശിയുടെ പ്രത്യേകതകൾ അറിയാം -
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ
ഒതുക്കമില്ലാതെ പാറിനടക്കുന്ന മുടിക്ക് വീട്ടില്‍ തന്നെയുണ്ട് പരിഹാരം, ഹെയര്‍ സെറം വീട്ടിലുണ്ടാക്കാം
ഒതുക്കമില്ലാതെ, തെറിച്ച് നില്ക്കുന്ന മുടി മിക്കവര്‍ക്കും തലവേദനയാണ്. പ്രത്യേകിച്ച് ഷാംപൂ ഉപയോഗത്തിന് ശേഷം. മിക്കവരും കണ്ടീഷണര്‍ ഉപോഗിച്ച് മുടി ഒതുക്കിവെക്കാന്‍ ശ്രമിക്കാറുണ്ട്. ചിലര്‍ ആന്റി-ഫ്രിസ് സെറം വാങ്ങി തലയില്‍ പുരട്ടും. പക്ഷേ ഇവയില്‍ എല്ലാം മുടിക്ക് ദോഷം ചെയ്യുന്ന രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകും. അത് മുടിയുടെ ആരോഗ്യം പാടേ നശിപ്പിക്കും. അപ്പോള്‍പ്പിന്നെ ആരോഗ്യം കളയാതെ മുടി ഒതുക്കാന്‍ എന്താണ് വഴി. വീട്ടില്‍ തന്നെ ആന്റി-ഫ്രിസ് സെറം തയ്യാറാക്കുക. വീട്ടില്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കുന്ന ചില സെറങ്ങളുടെ റെസിപ്പി നോക്കാം.

എന്തുകൊണ്ടാണ് DIY സെറം
ചേരുവകള്‍ പ്രകൃതിദത്തവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കാം എന്നതാണ് അവയുടെ ഏറ്റവും വലിയ ഗുണം. വീട്ടില്‍ തന്നെ ലഭ്യമായ ചേരുവളാണ് ഇതിനായി ഉപയോഗിക്കുന്നത്. മുടിക്ക് മാര്‍ദ്ദവവും മിനുസവും നല്‍കുന്നതിനൊപ്പം പോഷകങ്ങള്‍ നല്‍കുകയും മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നത് അവയുടെ ഗുണങ്ങളാണ്. ക കടയില്‍ നിന്ന് വാങ്ങുന്ന സെറങ്ങള്‍ പലതും കെമിക്കലുകള്‍ അടങ്ങിയവയാണ്. ഇത് മുടിക്ക് പല ദോഷങ്ങളും ചെയ്യും.
വീട്ടിലുണ്ടാക്കാവുന്ന സെറങ്ങള്‍
വെളിച്ചെണ്ണയും കറ്റാര്‍ വാഴ ജെല്ലും ഉപയോഗിച്ച് വീട്ടില്‍ ഹെയര്‍ സെറം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. രണ്ട് ചേരുവകളും തുല്യ ഭാഗങ്ങളില്‍ കലര്‍ത്തി നനഞ്ഞ മുടിയില്‍ ചെറിയ അളവില്‍ പുരട്ടുക. അല്‍പ്പസമയത്തിന് ശേഷം മുടി കഴുകുക.
ലാവെന്‍ഡര്‍ അല്ലെങ്കില്‍ റോസ്മേരി പോലുള്ള എസന്‍ഷ്യല്‍ ഓയിലും ഏതാനും തുള്ളി അര്‍ഗന്‍ ഓയിലും മിശ്രിതമാക്കി ഉപയോഗിക്കുക എന്നതാണ് മറ്റൊരു ഓപ്ഷന്. ഈ മിശ്രിതം മുടി ഒതുങ്ങാന്‍ സഹായിക്കുക മാത്രമല്ല നിങ്ങളുടെ മുടിക്ക് മനോഹരമായ മണവും മറ്റ് ഗുണങ്ങളും നല്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വീട്ടിലുണ്ടാക്കിയ സെറങ്ങള്‍ ഉപയോഗിക്കുമ്പോള്‍, ആദ്യം കുറച്ച് അളവില്‍ മുടിയുടെ അറ്റത്ത് തേക്കുക. മുടിയുടെ അറ്റങ്ങളിലാണ് ഫ്രിസ് ഏറ്റവും കൂടുതല്‍ ഉണ്ടാകുക. തലയോട്ടിയോട് ചേര്‍ന്ന് അധികം പുരട്ടുന്നത് ഒഴിവാക്കുക.
പ്രകൃതിദത്ത ചേരുവകളുടെ പ്രയോജനങ്ങള്‍
കടയില്‍ നിന്ന് വാങ്ങുന്ന സെറങ്ങള്ക്ക് പകരം വീട്ടില്‍ തന്നെ മുടി ഒതുക്കാനുള്ള സെറങ്ങള്‍ തയ്യാറാക്കിയാല്‍ അവ മുടിയെ പോഷിപ്പിക്കുകയും ജലാംശം നല്‍കുകയും ചെയ്യും. പ്രത്യേകിച്ച് ഫാറ്റി ആസിഡുകളാല്‍ സമ്പന്നമാണ് വെളിച്ചെണ്ണ. കറ്റാര്‍ വാഴ ഈര്‍പ്പം പ്രദാനം ചെയ്യുന്നു, ഒപ്പം മുടിയെ കണ്ടീഷന്‍ ചെയ്യുകയും ചെയ്യും. അര്‍ഗന്‍ ഓയിലില്‍ വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് മുടിയിഴകളെ ശക്തിപ്പെടുത്തുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
