Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ഒരോ പ്രായത്തിലും മുടി ഇപ്രകാരം സൂക്ഷിച്ചാല്‍ 60-ലും ദു:ഖിക്കേണ്ട
മുടിയുടെ ആരോഗ്യം എന്നത് പലര്‍ക്കും ആത്മവിശ്വാസം നല്കുന്ന ഒന്ന് കൂടിയാണ്. പലപ്പോഴും ആരോഗ്യമില്ലാത്ത മുടിയുള്ളവര്‍ക്ക് ആത്മവിശ്വാസവും കുറവായിരിക്കും. കാരണം സൗന്ദര്യം എന്നത് പലരിലും പല ഘടകങ്ങള്‍ ഒത്തു ചേര്‍ന്നതാണ്. പലപ്പോഴും ആരോഗ്യമുള്ള മുടി നിലനിര്‍ത്തുക എന്നത് അല്പം വെല്ലുവിളി ഉയര്‍ത്തുന്നത് തന്നെയാണ്. എന്നാല്‍ ആരോഗ്യമുള്ള മുടി നിലനിര്‍ത്തുന്നത് വിവിധ പ്രായത്തിലുള്ള വ്യക്തികള്‍ക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
ഓരോരുത്തര്‍ക്കും മുടി സംരക്ഷണത്തിന് തനതായ സമീപനം ആവശ്യമാണ്. ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവര്‍ വരെ മുടിയുടെ കാര്യത്തില്‍ വ്യത്യസ്തരാണ്. അതുകൊണ്ട് തന്നെ പ്രായത്തിന് അനുസരിച്ച് വേണം മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്. എന്തൊക്കെയാണ് ഇതില്‍ ശ്രദ്ധിക്കേണ്ടത് മുടിയുടെ ആരോഗ്യത്തിനായി എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം.

കൗമാരത്തില്‍ ശ്രദ്ധിക്കാന്‍
കൗമാരക്കാരെ സംബന്ധിച്ചിടത്തോളം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കൈകാര്യം ചെയ്യുന്നത് പലപ്പോഴും മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു. ഹോര്‍മോണുകളുടെ കുതിച്ചുചാട്ടം പലപ്പോഴും തലയില്‍ എണ്ണ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഇടയാക്കും, ഇത് തലയോട്ടിയില്‍ കൊഴുപ്പും താരനും കൂടുതലായി അടിയുന്നതിലേക്കും അത് വഴി മുടിയുടെ അനാരോഗ്യത്തിലേക്കും എത്തിക്കും. അതിനായി വീര്യം കുറഞ്ഞ ഷാംപൂകളും കണ്ടീഷണറുകളും ഉപയോഗിക്കുന്നതില്‍ ശ്രദ്ധിക്കണം. കൂടാതെ, ഹീറ്റ് സ്റ്റൈലിംഗ് ടൂളുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനും ശ്രദ്ധ നല്‍കണം.
ഇരുപതുകള്‍ക്ക് ശേഷം
നിങ്ങള്‍ ഇരുപതുകളിലേക്കും മുപ്പതുകളിലേക്കും കടക്കുമ്പോള്‍, മുടിയുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന സമ്മര്‍ദ്ദത്തെയും പാരിസ്ഥിതിക ഘടകങ്ങളെയും പ്രതിരോധിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. മലിനീകരണം, സൂര്യപ്രകാശം എന്നിവയില്‍ നിന്നുള്ള കേടുപാടുകള്‍ തടയാന്‍ വേണ്ട മാര്‍ഗ്ഗങ്ങള്‍ ചെയ്യണം. കൂടാതെ പലരും ഇന്നത്തെ കാലത്ത് വ്യത്യസ്ത ഹെയര്‍സ്റ്റൈലുകളും നിറങ്ങളും ഉപയോഗിച്ച് പലരും പരീക്ഷണങ്ങളും നടത്തുന്നുണ്ട്. എന്നാല്‍ ഇത് മുടിയെ പ്രതികൂലമായി ബാധിക്കുന്നതാണ് എന്ന തിരിച്ചറിവുണ്ടായിരിക്കണം. കൂടാതെ കളര്‍-പ്രൊട്ടക്റ്റന്റ് ഉല്‍പ്പന്നങ്ങളും ഡീപ് കണ്ടീഷനിംഗ് ട്രീറ്റ്മെന്റുകളും പതിവായി ഉപയോഗിക്കുന്നതും നല്ലതല്ല.
നാല്‍പ്പതുകള്‍ക്ക് ശേഷം
നാല്‍പ്പതുകളിലേക്കും അന്പതുകളിലേക്കും പ്രവേശിക്കുമ്പോള്‍, മുടി കനംകുറഞ്ഞതും നരച്ചതും ആയി മാറുന്നു. പലപ്പോഴും ഇത് പ്രായമാകുന്നതിന്റെ ലക്ഷണങ്ങളില്‍ പെടുന്നതാണ്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി അതിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കണം. മുടി കട്ടിയാക്കാനുള്ള ഷാംപൂകളും കണ്ടീഷണറുകളും ഉപയോഗിക്കുന്നത് നല്ലതാണ്. കൂടാതെ മുടി വളര്‍ച്ചയും കനവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള കാര്യങ്ങളും ചെയ്യാം. സ്വാഭാവിക മുടിയുടെ നിറവും ഘടനയും നിലനിര്‍ത്തുന്നതിന് വേണ്ടി കെമിക്കല്‍ ഉത്പ്പന്നങ്ങളുടെ ഉപയോഗം കുറക്കുക.
അറുപതുകള്‍ക്ക് ശേഷം
അറുപതുകളിലും അതിനുമുകളിലും പ്രായമുള്ളവര്‍ക്ക്, പ്രായത്തിനനുസരിച്ച് മുടി വരണ്ടതാവുന്നതിനാല്‍ ഈര്‍പ്പത്തിന്റെ അളവ് നിലനിര്‍ത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. അതിനായി ഹൈഡ്രേറ്റിംഗ് ഷാംപൂകളും കണ്ടീഷണറുകളും ഉപയോഗിക്കാവുന്നതാണ്. മുടിയുടെ ആരോഗ്യവും തിളക്കവും നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമായ പ്രകൃതിദത്ത എണ്ണകള്‍ ഇല്ലാതാക്കുന്ന തരത്തിലുള്ള കാര്യങ്ങളൊന്നും തന്നെ ചെയ്യേണ്ടതില്ല.
ശ്രദ്ധിക്കേണ്ടത്
നിങ്ങളുടെ പ്രായത്തിനനുസരിച്ച് നിങ്ങളുടെ മുടിയുടെ ആരോഗ്യവും മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ അതിനനുസരിച്ചുള്ള ആരോഗ്യവും രൂപവും നിലനിര്‍ത്തുന്നതിന് വളരെയധികം ശ്രദ്ധിക്കണം. നിങ്ങളുടെ മുടി ജീവിതത്തിലുടനീളം ഊര്‍ജ്ജസ്വലവും ശക്തവുമാണെന്ന് ഉറപ്പാക്കുന്നതിന് മുകളില്‍ പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും.



Click it and Unblock the Notifications
