Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
മഴക്കാല കേശസംരക്ഷണം: മഴയത്ത് കുളിക്കുന്നവര്‍ ശ്രദ്ധിച്ചോളൂ, മഴ നനയുന്നത് മുടിക്ക് നന്നല്ല
വേനല്‍ക്കാലത്തെ പൊള്ളുന്ന ചൂടിന് ആശ്വാസമായി പെയ്യുന്ന മഴ എല്ലാവര്ക്കും ഇഷ്ടമാണ്. മഴയൊത്ത് മനം കുളിരെ നനയാന്‍ ആര്‍ക്കാണ് മോഹമില്ലാത്തത്. പക്ഷേ മഴക്കാലത്ത് മുടിക്ക് പലതരം പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന കാര്യം വിസ്മരിക്കരുത്. ഉയര്‍ന്ന ഹ്യുമിഡിറ്റി, പെട്ടെന്ന് ശക്തിയായി പെയ്യുന്ന മഴ, അന്തരീക്ഷസ്ഥിതി എന്നിവയെല്ലാം മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. മുടി പൊട്ടിപ്പോകുക, ജട കെട്ടുക, തലയോട്ടിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുക എന്നിവയെല്ലാം മഴക്കാലത്ത് ആളുകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്.

മഴക്കാലത്ത് മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ എന്തെല്ലാം ചെയ്യാമെന്ന് നോക്കാം.
മുടിയും തലയും വൃത്തിയോടെ പരിപാലിക്കുക
മഴക്കാലത്ത് മുടിയിലും ഈര്‍പ്പത്തിന്റെ അംശം കൂടുതലായിരിക്കും. ഈര്‍പ്പം സൂക്ഷ്മജീവികള്‍ക്ക് വളരെ പ്രിയപ്പെട്ട ഒന്നാണ്. സൂക്ഷ്മജീവി വളര്‍ച്ചയും അതെത്തുടര്‍ന്ന് തലയോട്ടിയില്‍ ഫംഗസ് വളര്‍ച്ചയും താരനും ഉണ്ടാകാനിടയുണ്ട്. അതിനാല്‍ മഴക്കാലത്ത് വീര്യം കുറഞ്ഞ, ശരിയായ പിച്ച്മൂല്യമുള്ള ഒരു ഷാംപൂ ഉപയോഗിച്ച് നിരന്തരമായി തല കഴുകുക. കഴുകിയതിന് ശേഷം നന്നായി മുടി ഉണക്കാനും ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ ഫംഗസ് വളര്‍ച്ചയുണ്ടാകും. മുടി ഉണക്കാന്‍ മൈക്രോഫൈബര്‍ തോര്‍ത്ത് ഉപയോഗിക്കാം. അധികം ബലം കൊടുക്കാതെ മുടി ഉണക്കുക.
കട്ടിയില്ലാത്ത കണ്ടീഷ്ണര്‍ തിരഞ്ഞെടുക്കുക
അന്തരീക്ഷത്തിലെ ഈര്‍പ്പത്തില്‍ ഒരംശം മുടി ആഗിരണം ചെയ്യും. അത് മുടിയെ കനമുള്ളതും ഒട്ടിപ്പിടിക്കുന്നതും ആക്കും. ഈ സാഹചര്യത്തില്‍ കണ്ടീഷ്ണര്‍ കൂടി ഇട്ടാല്‍ മുടിക്ക് ഭാരം വര്‍ധിക്കാം ഇത് ഒഴിവാക്കാന്‍ കട്ടി കുറഞ്ഞ കണ്ടീഷ്ണര്‍ തിരഞ്ഞെടുക്കാം.
മുറുക്കി കെട്ടാതിരിക്കുക
പോണിടെയില്‍ ആയാലും ബണ്‍ ആയാലും മുടി വലിയുന്ന രീതിയില്‍ മുറുക്കി കെട്ടാതിരിക്കുക. മുടിയില്‍ സമ്മര്‍ദ്ദം പ്രയോഗിച്ച് വലിച്ച് കെട്ടുമ്പോള്‍ ഹെയര്‍ ഫോളിക്കുകളില്‍ സമ്മര്‍ദ്ദം വരുന്നു. പ്രത്യേകിച്ച് നനഞ്ഞ മുടി വലിയുമ്പോള്‍ പൊട്ടാനുള്ള സാധ്യത കൂടുതലാണ്. തലയോട്ടിയിലും മുടിവേരുകളിലുമുള്ള സമ്മര്‍ദ്ദം കുറയ്ക്കാന്‍ അയഞ്ഞ ഹെയര്‍സ്റ്റൈലുകള്‍ തിരഞ്ഞെടുക്കുക. മുടി കെട്ടാന്‍ ഉപയോഗിക്കുന്ന ബണ്ണുകളും സ്ക്രഞ്ചീസും വളരെ സോഫ്റ്റ് ആയിരിക്കണം.
മഴവെള്ളം മുടിയില്‍ വീഴാതെ ശ്രദ്ധിക്കുക
മഴവെള്ളം അസിഡിക് ആണ്. മുടിയിലെ സ്വാഭാവിക എണ്ണകളെ നശിപ്പിക്കാന്‍ അസിഡിക് ആയ മഴവെള്ളത്തിന് കഴിയും.അതുകൊണ്ട് മുടിയില്‍ മഴവെള്ളം തട്ടാതെ പരമാവധി ശ്രദ്ധിക്കുക. ഇനി അഥവാ നനഞ്ഞാല്‍ ശുദ്ധജലത്തില്‍ തല കഴുകുക.
എണ്ണയോ, ജട പിടിക്കാതിരിക്കാനുള്ള സിറമോ ഉപയോഗിക്കുക
മഴക്കാലത്ത് ജട പിടിച്ച് മുടിയുടെ മാര്‍ദ്ദവം നഷ്ടപ്പെടുന്നത് സാധാരണയാണ്. ഉയര്‍ന്ന ആര്‍ദ്രത മുടിയിലെ ഹൈഡ്രജന്‍ ബോണ്ടുകളെ അസ്വസ്ഥമാക്കുന്നത് കൊണ്ടാണിത്. പ്രകൃതിദത്ത എണ്ണകളോ ആന്റി ഫ്രിസ് സിറമോ സിലിക്കണ്‍ അടങ്ങിയ ഹെയര്‍ ഓയിലുകളോ ഉപയോഗിക്കുന്നത് മുടി സ്മൂത്ത് ആക്കാനും ഈര്‍പ്പം വലിച്ചെടുക്കുന്നത് തടയാനും സഹായിക്കും. ഇവ കുറഞ്ഞ അളവില്‍ മുടിയിടെ അറ്റങ്ങളില്‍ തേക്കുക.
കൃത്യമായ ഇടവേളകളില്‍ മുടി വെട്ടുക
മുടിയുടെ അറ്റം പിളരുന്നതും തുടര്‍ന്ന് പൊട്ടിപ്പോകുന്നതും തടയാന്‍ കൃത്യമായ ഇടവേളകളില്‍ മുടി വെട്ടേണ്ടത് ആവശ്യമാണ്. 6-8 ആഴ്ച കൂടുമ്പോള്‍ മുടി വെട്ടിയാല്‍ മുടിയുടെ അറ്റങ്ങളിലെ കേടുപാടുകള്‍ കുറയ്ക്കാം.
പോഷകസമ്പുഷ്ടമായ ആഹാരം
ആരോഗ്യമുള്ള മുടി ആരോഗ്യമുള്ള ശരീരത്തിലാണ് ഉണ്ടാകുക. ആവശ്യത്തിന് വൈറ്റമിനുകളും ധാതുക്കളും പ്രോട്ടീനും അടങ്ങിയ ആഹാരം ശീലമാക്കുക. ബയോട്ടിന്‍, വൈറ്റമിന്‍ ഇ, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവ മുടിക്ക് ബലമേകും.
വെള്ളം കുടിക്കുക
തലയോട്ടിയുടെ ആരോഗ്യത്തിന് ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്.
ശാസ്ത്രീയ അടിത്തറയുള്ള ഈ കാര്യങ്ങള്‍ കൃത്യമായി പാലിച്ചാല്‍ മുടിയുടെ സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് മഴക്കാലം ആസ്വദിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications