Latest Updates
-
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്!
ക്ലോറിന്‍ വെള്ളത്തില്‍ കുളിച്ചാലും മുടി ചകിരിപോലെ ആകില്ല, ഈ വിദ്യകളൊന്ന് പരീക്ഷിച്ചുനോക്കൂ
നഗരങ്ങളില്‍, പ്രത്യേകിച്ച് കേരളത്തിന് പുറത്ത് ബെംഗളൂരു പോലുള്ള മെട്രോ നഗരങ്ങളില്‍ താമസിക്കുന്ന മിക്കവരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ക്ലോറിന്‍ കലര്‍ന്ന വെള്ളത്തില്‍ കുളിച്ചതിനെ തുടര്‍ന്ന് മുടി ചകിരി പോലെ ആകുന്നത്. ഒന്നോ രണ്ടോ ദിവസങ്ങള്‍ മാത്രം അത്തരം സ്ഥലങ്ങളില്‍ പോകുന്നവര്‍ക്ക് ക്ലോറിന്വെള്ളത്തില് തല കഴുകാതിരിക്കാം. പക്ഷേ ജോലി കാരണമോ പഠനം കാരണമോ സ്ഥിരമായോ കുറച്ചധികം കാലത്തേക്കോ അവിടെ താമസിക്കുന്നവര്‍ക്ക് ആ വെള്ളം ഉഫപയോഗിക്കുകയല്ലാതെ വേറെ വഴിയില്ല. അല്‍പ്പം വെള്ളം തലയില്‍ വീണാലും കെട്ട് കളയാന്‍ പോലും കൈവിരല്‍ മുടിയിലേക്ക് അടുപ്പിക്കാന്‍ കഴിയാത്ത വിധത്തില്‍ മുടി ചകിരി പോലെ ആകും. ഇതിന്റെ കാരണവും ചില പോംവഴികളും അറിയാം.

ക്ലോറിന്‍ മുടിയിലുണ്ടാക്കുന്ന പ്രശ്നം
ക്ലോറിന്‍ അടങ്ങിയ വെള്ളം മുടി വരണ്ടുപോകാനും പൊട്ടാനും കാരണമാകും. പൈപ്പ് വെള്ളത്തില്‍ നേരിയ അളവിലായിരിക്കും ക്ലോറിന്‍ അടങ്ങിയിരിക്കുക. എന്നാല്‍ നീന്തല്‍ക്കുളങ്ങളില്‍ വലിയ അളവില്‍ ക്ലോറിന്‍ അടങ്ങിയിരിക്കും. ഇത് മുടിക്ക് കാര്യമായ കേടുപാട് ഉണ്ടാക്കും. മുടിയുടെ അറ്റം പിളരാനും പൊട്ടാനും മുടിയിലെ സ്വാഭാവിക ഈര്‍പ്പം ഇല്ലാതാകാനും മുടിയുടെ സ്വാഭാവികനിറം ഇല്ലാതാക്കാനും മുടി ദുര്‍ബലപ്പെടാനും കാരണമാകും.
പരിഹാരം
കറ്റാര്‍ വാഴ ജെല്‍
ക്ലോറിന്‍ വെള്ളം കാരണം മുടിക്കുള്ള പ്രശ്നത്തിന് പകൃതിദത്ത പരിഹാരമാണ് കറ്റാര്‍ വാഴ ജെല്‍. കറ്റാര്‍ വാഴ ജെല്‍ മുടിയുടെ ഈര്‍പ്പം വീണ്ടെടുക്കാനും തിളക്കം നല്‍കാനും സഹായിക്കുന്നു. കറ്റാര്‍ വാഴ ജെല്ലില്‍ വൈറ്റമിന്‍ എ, സി, ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ വിറ്റാമിനുകള്‍ ആരോഗ്യകരമായ കേശ വളര്‍ച്ചയ്ക്കും മുടി തിളങ്ങുന്നതിനും വേണ്ട പോഷകമേകുന്നു. തലയോട്ടിയിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും താരന്, ചൊറിച്ചില്‍ എന്നിവ കുറയ്ക്കുകയും ചെയ്യുന്ന എന്‍സൈമുകളും ഈ ജെല്ലില്‍ അടങ്ങിയിട്ടുണ്ട്.
ക്ലോറിന്‍ അടങ്ങിയ വെള്ളത്തില്‍ തല കഴുകിയതിന് ശേഷം കറ്റാര്‍വാഴ ജെല്‍ നേരിട്ട് തലയില്‍ പുരട്ടുക. ശേഷം തലയോട്ടിയിലും മുടിയിഴകളിലും ജെല്‍ മസാജ് ചെയ്യുക. 10-15 മിനിറ്റിന് ശേഷം മുടി തണുത്ത വെള്ളത്തില്‍ കഴുകുക .മികച്ച ഫലങ്ങള്‍ക്കായി, കറ്റാര്‍ വാഴ ജെല്‍ വെളിച്ചെണ്ണയോ തേനോ ഒപ്പം കലര്‍ത്തി ഉപയോഗിക്കുക. ഈ ചേരുവകള്‍ ജെല്ലിന്റെ ജലാംശം വര്‍ദ്ധിപ്പിക്കുന്നു. പതിവ് ഉപയോഗം കാലക്രമേണ ആരോഗ്യമുള്ളതും കൂടുതല്‍ പ്രതിരോധശേഷിയുള്ളതുമായ മുടി നല്‍കും
ഹോംമെയ്ഡ് ഷാംപൂ
വീട്ടില്‍ ഷാംപൂ ഉണ്ടാക്കുന്നത് എളുപ്പവും ചെലവ് കുറഞ്ഞതുമാണ്. ആപ്പിള്‍ സിഡെര്‍ വിനെഗര്‍, നാരങ്ങ നീര് തുടങ്ങിയ ചേരുവകള്‍ കൊണ്ട് ഷാംപൂ നിര്‍മ്മിക്കാനാകും. ഈ പ്രകൃതിദത്ത ചേരുവകള്‍ കെമിക്കല്‍ ഇല്ലാതെ മുടിയിലെ ക്ലോറിന്‍ നിക്ഷേപം കളയാന്‍ സഹായിക്കുന്നു. ഒപ്പം മുടി സോഫ്റ്റ് ആക്കുകയും ചെയ്യുന്നു
ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ തലയോട്ടിയിലെ പിഎച്ച് അളവ് സന്തുലിതമാക്കുകയും മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യുന്നു. ഒരു ഭാഗം വിനാഗിരി രണ്ട് ഭാഗങ്ങള്‍ വെള്ളത്തില്‍ ലയിപ്പിക്കുക. ഷാംപൂ ചെയ്ത ശേഷം, നിങ്ങളുടെ മുടിയില്‍ ലായനി ഒഴിക്കുക, കഴുകുന്നതിന് മുമ്പ് കുറച്ച് മിനിറ്റ് വെക്കുക. ഇത് മുടിക്ക് തിളക്കം നല്‍കുകയും ക്ലോറിന്‍ അവശിഷ്ടങ്ങള്‍ നീക്കുകയും ചെയ്യുന്നു.
നാരങ്ങ നീര്
മുടി വൃത്തിയാക്കാനുള്ള മറ്റൊരു ഫലപ്രദമായ ഓപ്ഷനാണ് നാരങ്ങ നീര്. ഒരു നാരങ്ങയുടെ നീര് ഒരു കപ്പ് വെള്ളത്തില്‍ കലര്‍ത്തുക. കഴുകിയ ശേഷം മിശ്രിതം മുടിയില്‍ പുരട്ടുക, അഞ്ച് മിനിറ്റ് വിടുക, തുടര്‍ന്ന് നന്നായി കഴുകുക. നാരങ്ങ നീര് ശുദ്ധീകരിക്കുക മാത്രമല്ല, ഉന്മേഷദായകമായ സുഗന്ധം നല്‍കുകയും ചെയ്യുന്നു.
ക്ലോറിന്‍ കാരണം മുടിക്കുണ്ടാകുന്ന കേടുപാട് തീര്‍ക്കാന്‍ വീട്ടിലുണ്ടാക്കുന്ന പരിഹാരങ്ങള്‍ പ്രയോജനകരമാണെങ്കിലും, അവ ദിവസവും ഉപയോഗിക്കരുത്. അമിതമായ ഉപയോഗം നിങ്ങളുടെ മുടിയില്‍ നിന്ന് അവശ്യ എണ്ണകള്‍ നീക്കം ചെയ്യും. ക്ലോറിന്‍ അടിഞ്ഞുകൂടുന്നത് ഫലപ്രദമായി നീക്കം ചെയ്യുമ്പോള്‍ ആരോഗ്യമുള്ള മുടി നിലനിര്‍ത്താന്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഉപയോഗം പരിമിതപ്പെടുത്തുക.



Click it and Unblock the Notifications
