Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ചൂടും വിയര്‍പ്പും, വേനല്‍ക്കാലത്ത് മുടിയാകും ചകിരിപോലെ; പരിഹാരം ഇവയാണ്
Summer Hair Health: ചൂട് ദിനംപ്രതി കൂടിവരികയാണ്. ആരോഗ്യപ്രശ്നങ്ങള്‍ മാത്രമല്ല, ചര്‍മ്മ, കേശാരോഗ്യ പ്രശ്നങ്ങളും വേനല്‍ക്കാലത്ത് കൂടുതലായിരിക്കും. അതുകൊണ്ട് വേനല്‍ക്കാലത്ത് എല്ലാ കാര്യങ്ങളിലും കുറച്ചധികം ജാഗ്രത ആവശ്യമാണ്. ഉയര്‍ന്ന അന്തരീക്ഷ താപനിലയും, ആര്‍ദ്രതയും വിയര്‍പ്പും മുടിക്ക് പലതരം പ്രശ്നങ്ങള്‍ ഉണ്ടാക്കും. വരണ്ടുപോകല്‍, ചകിരിപോലെ ആകല്, തിളക്കവും സ്നിഗ്ദ്ധതയും നഷ്ടപ്പെടല്‍ എന്നതടക്കം മുടി കൈകാര്യം ചെയ്യല്‍ വളരെ പ്രയാസകരമാകുന്ന സമയമാണ് വേനല്‍ക്കാലം.

വേനല്‍ക്കാലത്ത് വരണ്ട്, ചകിരി പോലെയായ മുടിയുടെ ആരോഗ്യവും സൗന്ദര്യവും വീണ്ടെടുക്കാന്‍ എന്തെല്ലാമാണ് ഉപായങ്ങള്‍ എന്ന് നോക്കാം.
വേനല്‍ക്കാല കേശാരോഗ്യപ്രശ്നങ്ങള്
ചകിരി പോലെ ആകല്
അന്തരീക്ഷത്തിലെ ആര്‍ദ്രത കാരണം മുടി കൂടുതല്‍ ഈര്‍പ്പം ആഗിരണം ചെയ്യും. ഇത് മുടിയുടെ ക്യൂട്ടിക്കിളിനെ തകരാറിലാക്കും. അതുകൊണ്ടാണ് മുടി ചകിരിപോലെ ആകുന്നത്.
വരള്‍ച്ച
ചൂട് കൊണ്ട് മുടിയിലെ സ്വാഭാവിക എണ്ണമയം ഇല്ലാതാകും. മുടി എണ്ണയില്ലാതെ വരണ്ടുപോകുകയും പൊട്ടാനുള്ള സാധ്യത കൂടുകയും ചെയ്യും.
രാസവസ്തുക്കള്‍
പല കേശസംരക്ഷണ ഉല്‍പ്പന്നങ്ങളിലും ദോഷകരമായ രാസവസ്തുക്കളും പ്രിസര്‍വേറ്റീവുകളും അടങ്ങിയിട്ടുണ്ടാകും. ഇത് മുടിക്ക് കേടുപാടുണ്ടാക്കും. പ്രത്യേകിച്ച് അന്തരീക്ഷം ചൂടുപിടിച്ചിരിക്കുന്ന അവസ്ഥയില്‍.
പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളുടെ മേന്മ
പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളും ചേരുവകളും മുടിക്കും തലയോട്ടിക്കും ദോഷമുണ്ടാക്കുകയില്ലെന്ന് മാത്രമല്ല, അവശ്യ പോഷകങ്ങള്‍ മുടിക്ക് നല്‍കുകയും ചെയ്യും. അത്തരം ഉല്‍പ്പന്നങ്ങളില്‍ പ്രിസര്‍വേറ്റീവുകള്‍ ഇല്ലാത്തതിനാല്‍ ഇവ ഉപയോഗിക്കുന്നത് തലയോട്ടിയില്‍ ചൊറിച്ചിലോ അലര്‍ജിയോ ഉണ്ടാക്കില്ല. മുടിയുടെ ദീര്‍ഘകാല ആരോഗ്യം കണക്കിലെടുക്കുമ്പോള്‍ പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളാണ് നല്ലത്.
പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍
വീര്യം കുറഞ്ഞ സള്‍ഫേറ്റ്-രഹിത ഷാംപൂ
സള്ഫേറ്റുകളോ പാരബെന്നുകളോ കൃത്രിമസുഗന്ധമോ ഇല്ലാത്ത ഷാംപൂകള്‍ തിരഞ്ഞെടുക്കുക. മുടിയിലെ സ്വാഭാവിക എണ്ണ നീക്കം ചെയ്യാതെ തന്നെ മുടിയിലെ അഴുക്ക് കളയാന്‍ അവ സഹായിക്കും.
പ്രകൃതിദത്ത ക്ലെന്‍സറുകള്‍
നേര്‍പ്പിച്ച ആപ്പിള്‍ സിഡര്‍ വിനാഗിരി പോലുള്ളവ കൊണ്ട് ഇടയ്ക്ക് മുടി കഴുകുക.തലയോട്ടിയുടെ പിഎച്ച് നിലനിര്‍ത്താനും അടിഞ്ഞുകൂടിയ അഴുക്ക് കളയാനും അവ സഹായിക്കും.
മോയ്സ്ചുറൈസര്‍
വെളിച്ചെണ്ണ, അര്‍ഗന്‍ എണ്ണ, ഓലിവ് ഓയില്‍, എന്നിവ മുടിക്ക് ദോഷമൊന്നും ചെയ്യാതെ മുടിക്ക് തിളക്കം നല്‍കുകയും മൃദുത്വം നല്‍കുകയും ചെയ്യും. കറ്റാര്‍വാഴ ജെല്‍, റോസ്മേരി വാട്ടര്‍ ഹെയര്‍ സ്േ്രപ എന്നിവ തലയോട്ടിക്ക് ആരോഗ്യം നല്‍കുകയും ചെയ്യും.



Click it and Unblock the Notifications
