Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുടി കൊഴിച്ചിലിന് പരിഹാരം അടുക്കളയില്‍, ഉലുവ മുതല്‍ ഉള്ളി ഇങ്ങനെ ഉപയോഗിച്ചാല്‍ ഫലം ഉറപ്പ്
Hair Fall Remedies: മുടി കൊഴിച്ചില്‍ ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന പ്രശ്നമാണ്. പുരുന്മാരും സ്ത്രീകളും മുടി കൊഴിച്ചില്‍ കാരണം സങ്കടപ്പെടാറുണ്ട്. പല പ്രതിവിധികള്‍ പരീക്ഷിച്ചിട്ടും മുടിയുടെ ആരോഗ്യവും മുടിവളര്‍ച്ചയും നേടാന്‍ പരസ്യങ്ങളില്‍ പറയുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചിട്ടും പക്ഷേ വേണ്ടത്ര ഫലം ലഭിക്കാത്തവരുണ്ട്.

പക്ഷേ മുടികൊഴിച്ചിലിനുള്ള പ്രതിവിധി പ്രകൃതിയില്‍ തന്നെയുണ്ട്. പ്രകൃതിദത്തമായ ചില ഉല്‍പ്പന്നങ്ങള്‍ മുടികൊഴിച്ചില്‍ കുറയ്ക്കുമെന്ന് മാത്രമല്ല, മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അങ്ങനെ, നമ്മുടെ അടുക്കളയില്‍ സ്ഥിരമായി കാണുന്ന ചില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് മുടി കൊഴിച്ചിലിനെ എങ്ങനെ പ്രതിരോധിക്കാം എന്ന് നോക്കാം.
ഉലുവ
ഉലുവയ്ക്ക് മുടി വളര്‍ച്ച നല്‍കാനുള്ള കഴിവുണ്ട്. അതില്‍ അടങ്ങിയിരിക്കുന്ന അന്റിസിഡന്റുകളും പ്രോട്ടീനും നിക്കോട്ടിനിക് ആസിഡും മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഘടകങ്ങളാണ്. ഉലുവ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് അരച്ച് മുടിയില്‍ തേയ്ക്കാവുന്നതാണ്.
ഉള്ളിനീര്
ഇന്ന് ഒട്ടുമിക്ക ഷാംപൂകളുടെയും പരസ്യത്തില്‍ ഉള്ളിയുടെ ചിത്രം കാണാം. കാരണം ഉള്ളി മുടിയുടെ ആരോഗ്യത്തിന് ബെസ്റ്റാണ്. ഉള്ളിയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍, രക്തയോട്ടം മെച്ചപ്പെടുത്തും, വീക്കം കുറയ്ക്കും അങ്ങനെ രോമകൂപങ്ങള്‍ അഥവാ ഹെയര്‍ ഫോളിക്കിളുകള്‍ ഉത്തേജിക്കപ്പെടുകയും മുടിവളര്‍ച്ച ഉണ്ടാകുകയും ചെയ്യും. മാത്രമല്ല, ഉള്ളിനീര് ബാക്ടീരിയല്‍ അണുബാധ തടയുകയും ചെയ്യും.
ഫ്ളാക്സ് സീഡ്
വണ്ണം കുറയ്ക്കാന്‍ മാത്രമല്ല, ഫ്ളാക്സ് സീഡുകള്‍ മുടി വളര്‍ച്ചയ്ക്കും നല്ലതാണ്. ഇതിനുള്ളില്‍ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് മുടി കൊഴിച്ചില്‍ അടക്കം മുടിയുടെ സകല പ്രശ്നങ്ങളും ഇല്ലാതാക്കി ആരോഗ്യമുള്ള മുടി വളര്‍ച്ച ഉറപ്പാക്കുന്നു. ഫ്ളാക്സ് സീഡ് വെള്ളത്തില്‍ കുതിര്‍ത്ത് വെച്ചാല്‍ അത് ജെല്‍ ആകും. ഇത് അരിച്ചെടുത്ത് ഉപയോഗിക്കാം.
തേങ്ങാപ്പാല്‍
മുടികൊഴിച്ചിലിന് മറ്റൊരു മികച്ച പ്രതിവിധിയാണ് തേങ്ങാപ്പാല്‍. തേങ്ങാപ്പാലില്‍ പ്രോട്ടീനും അവശ്യ കൊഴുപ്പുകളും അടങ്ങിയിരിക്കുന്നു. ഇത് മുടിയെ ബലപ്പെടുത്തുകയും മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മുടി കൊഴിഞ്ഞുപോയ സ്ഥലത്ത് സ്ഥിരമായി തേങ്ങാപ്പാല്‍ തേച്ചാല്‍ അവിടെ മുടി കിളിര്‍ത്ത് വരുന്ന അത്ഭുതക്കാഴ്ച കാണാനാകും.
വെളുത്തുള്ളി
വെളുത്തുള്ളിയിലും ഉള്ളിയിലെ പോലെ ഉയര്‍ന്ന അളവില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. മുടി കൊഴിച്ചില്‍ തടയാനും മുടി വളര്‍ച്ചയ്ക്ക് സഹായിക്കാനും വെളുത്തുള്ളി ഗുണം ചെയ്യും. ഉള്ളി പോലെ നീരെടുത്ത് വെളുത്തുള്ളിയും ഉപയോഗിക്കാം. ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.
മുട്ട
മുട്ടയില്‍ സള്‍ഫര്‍, പ്രോട്ടീന്‍, സെലീനിയം, അയഡിന്‍, സിങ്ക് എന്നീ പോഷകങ്ങളും ധാതുക്കളും അടങ്ങിയിരിക്കുന്നു. മുടിവളര്‍ച്ചയ്ക്കും മുടിയുടെ രൂപഭംഗിയ്ക്കും തിളക്കത്തിനും മുട്ടയുടെ വെള്ള മുടിയില്‍ ഉപയോഗിക്കാം.
ഗ്രീന്‍ ടീ
ഗ്രീന്‍ ടീ ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ഗ്രീന്‍ ടീ കുടിക്കുന്നതും തണുപ്പിച്ച ഗ്രീന്‍ ടീ കൊണ്ട് മുടി കഴകുന്നതും മുടിവളര്‍ച്ചയും മുടിയുടെ ആരോഗ്യവും ഉറപ്പാക്കും.
ചെറുനാരങ്ങ നീര്
ചെറുനാരങ്ങയില്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ടെന്ന് അറിയാമല്ലോ. കൂടാതെ ചെറുനാരങ്ങയില്‍ അസ്ട്രിന്ജെന്റും അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയെ ആരോഗ്യത്തോടെ സംരക്ഷിക്കുകയും താരന് പോലുള്ള പ്രശ്നങ്ങള്‍ അകറ്റുകയും മുടി വളര്‍ച്ച ഉറപ്പാക്കുകയും ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications
