Latest Updates
-
ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണുമ്പോൾ തടി കൂടുമോ? കളി ആസ്വദിക്കാനും ഫിറ്റാകാനും ഇതാ ചില കിടിലൻ വഴികൾ! -
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
നനഞ്ഞ് കുതിര്‍ന്ന് മുടിയില്‍ ദുര്‍ഗന്ധം വിട്ടുമാറാതെ നില്ക്കുന്നോ? 5 മിനിറ്റില്‍ പരിഹാരം
പലപ്പോഴും മഴയായതിനാല്‍ മുടിയുടെ ആരോഗ്യം എന്നത് ഒരു വെല്ലുവിളി തന്നെയാണ്. മുടി നനഞ്ഞ് കഴിയുമ്പോള്‍ അതില്‍ നിന്ന് ഈര്‍പ്പം നിന്ന് പുറത്തേക്ക് വരുന്ന ദുര്‍ഗന്ധം പലപ്പോഴും പലരുടേയും ആത്മവിശ്വാസത്തെ പോലും ബാധിക്കുന്നതാണ്. മുടിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നവര്‍ക്ക് മഴക്കാലം ഒരു വെല്ലുവിളി തന്നെയാണ്. അതിനെ നിയന്ത്രിക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നത് പലര്‍ക്കും അറിയില്ല. ഈര്‍പ്പം നിയന്ത്രിക്കുക എന്നതാണ് ആദ്യത്തെ പോംവഴി. എന്നാല്‍ മുടി നനയുമ്പോള്‍ അത് കെട്ടി വെക്കേണ്ടി വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാവുന്നു.
എന്നാല്‍ വീട്ടില്‍ തന്നെ ചെയ്യവുന്ന ചില അഞ്ച് മിനിറ്റ് പരിഹാരങ്ങളില്‍ നിങ്ങളുടെ ഈ പ്രശ്നത്തെ നിയന്ത്രിക്കാന്‍ സാധിക്കും. അതിനായി എന്തൊക്കെ ചെയ്യണം എന്നത് വിശദമായി ഈ ലേഖനത്തില്‍ വായിക്കാം. പലപ്പോഴും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുക എന്നത് തന്നെയാണ് ആദ്യത്തെ കാര്യം. ആരോഗ്യത്തോടെ മുടി സംരക്ഷിക്കുന്നതോടൊപ്പം തന്നെ മുടിയെ ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും ശ്രദ്ധിക്കണം. എങ്ങനെയെന്നറിയാം.

വെളിച്ചെണ്ണ
നനഞ്ഞ മുടി കെട്ട് പിണഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലാണെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. അതിനായി വളരെ ശ്രദ്ധയോടെ അല്പം വെളിച്ചെണ്ണ എടുത്ത് കൈകളില്‍ തന്നെ നല്ലതുപോലെ തിരുമ്മി ചൂടാക്കി ഇത് മുടിയില്‍ ഓരോ ഇഴകളിലും ശ്രദ്ധാപൂര്‍വ്വം പുരട്ടുക. അഞ്ച് മിനിറ്റ് ഇത് നല്ലതുപോലെ മസ്സാജ് ചെയ്ത് വെക്കണം. അതിന്ശേഷം നിങ്ങള്‍ക്ക് കഴുകിക്കളയാം. വെളിച്ചെണ്ണ മുടിയില്‍ നില്‍ക്കുന്നത് ഇഷ്ടപ്പെടാത്ത വ്യക്തികളെങ്കില്‍ ഇവര്‍ക്ക് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിക്കാം.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍
കേശസംരക്ഷണത്തിന് ഉപയോഗിക്കുന്ന കാര്യത്തില്‍ എപ്പോഴും മികച്ച് നില്‍ക്കുന്നതാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. തലയോട്ടിയിലെ പി എച്ച് ലെവല്‍ സന്തുലിതമാക്കുന്നതോടൊപ്പം തന്നെ കെട്ടുപാടുകള്‍ കുറക്കുന്നതിനും സഹായിക്കുന്നു ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ഒരു ഭാഗം വിനാഗിരി, രണ്ട് ഭാഗം വെള്ളത്തില്‍ കലര്‍ത്തി ഷാമ്പൂ ചെയ്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കണം. ഇത് മുടിക്ക് നല്ലതുപോലെ ആരോഗ്യവും തിളക്കവും വര്‍ദ്ധിക്കുന്നതിനും സഹായിക്കുന്നു.
കറ്റാര്‍ വാഴ
കേശസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നതാണ് കറ്റാര്‍വാഴ. ഇത് മുടിയുടെ ഓരോ ഇഴകളിലും പുരട്ടുകയും തലയോട്ടിയിലും നല്ലതുപോലെ മസ്സാജ് ചെയ്യുക. അഞ്ച് മിനിറ്റ് നല്ലതുപോലെ മസ്സാജ് ചെയ്ത ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകി വൃത്തിയാക്കാം. ഇത് ദുര്ദന്ധത്തെ അകറ്റുകയും മുടിയുടെ ഈര്‍പ്പം പെട്ടെന്ന് തന്നെ അകറ്റുകയും ചെയ്യുന്നു. അത് മാത്രമല്ല ഏത് കാലാവസ്ഥയിലും ഇത് ഉപയോഗിക്കാവുന്നതാണ്.
തേനും തൈരും മാസ്ക്
മുടിക്ക് മികച്ച മാറ്റങ്ങള്‍ നല്‍കുന്നതാണ് തൈരും തേനും ചേര്‍ന്ന ഹെയര്‍മാസ്ക്. ഇത് മഴക്കാലത്ത് മുടിക്ക് പ്രതീക്ഷിക്കാത്ത ഗുണങ്ങള്‍ നല്കുന്നു. അരക്കപ്പ് തൈര് എടുത്ത് അതില്‍ രണ്ട് സ്പൂണ്‍ തേന്‍ മിക്സ ്ചെയത് ഇത് തലയോട്ടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കണം. ശേഷം അഞ്ച് മിനിറ്റോളം മസ്സാജ് ചെയ്ത് മുടിയില്‍ നിന്ന് കഴുകിക്കളയാവുന്നതാണ്. മുടിക്കുണ്ടാവുന്ന എല്ല പ്രശ്നങ്ങളേയും പരിഹരിക്കുന്നതിനും മുടിയുടെ ദുര്‍ഗന്ധമകറ്റുന്നതിനും സഹായിക്കും ഈ ഹെയര്‍മാസ്ക്.
അവോക്കാഡോ, ഒലിവ് ഓയില്‍ മാസ്ക്
കേശസംരക്ഷണത്തിവന് പേര് കേട്ടതാണ് ആവക്കാഡോയും ഒലീവ് ഓയിലും. ഇത് രണ്ടും മിക്സ് ചെയ്ത് പേസ്റ്റ് പരുവത്തിലാക്കി മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കണം. അതിന് ശേഷം അഞ്ച് മിനിറ്റോളം തലയോട്ടിയില്‍ മസ്സാജ് ചെയ്യുക. അഞ്ച് മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് ചെറു ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് മുടിയില്‍ ആഴത്തില്‍ ഇറങ്ങിച്ചെന്ന് കണ്ടീഷണര്‍ ഗുണങ്ങള്‍ നല്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications