Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
കൊഴിഞ്ഞ സ്‌പോട്ടില്‍ തന്നെ മുടി വളരും: പോയ മുടി തിരിച്ച് പിടിക്കാന്‍ സൂപ്പര്‍ പൊടിക്കൈ
മുടിയുടെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം നമ്മുടെ ആത്മവിശ്വാസത്തെ വരെ ബാധിക്കുന്ന അവസ്ഥയിലേക്കാണ് പലപ്പോഴും ഇത് കാര്യങ്ങളെ എത്തിക്കുന്നത്. പലപ്പോഴും മുടി നെറ്റിയില്‍ നിന്ന് തന്നെ മുകളിലേക്ക് കയറി കൊഴിഞ്ഞ് പോവുന്നത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരം കാര്യങ്ങളില്‍ നമ്മള്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ മുടി കൊഴിച്ചിലിനെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.
ഓരോ ദിവസം ചെല്ലുന്തോറും നിങ്ങള്‍ക്ക് മുടി കൊഴിഞ്ഞ് പോവുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നത് തന്നെയാണ്. പലപ്പോഴും ഭംഗിയുള്ള കട്ടിയുള്ള മുടി കൊഴിഞ്ഞ് പോവുന്നത് അത്യന്തം സങ്കടകരമായ ഒരു കാര്യം തന്നെയാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ഇനി കൊഴിഞ്ഞ മുടിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില പൊടിക്കൈകള്‍ നോക്കാവുന്നതാണ്. എന്തൊക്കെയെന്ന് നോക്കാം.

മുടി കൊഴിച്ചിലിന് കാരണങ്ങള്‍
പല കാരണങ്ങളാണ് മുടി കൊഴിച്ചിലിന് പിന്നിലുള്ളത്. എന്നാല്‍ ഇതില്‍ പലപ്പോഴും ജനിതകമായ കാരണങ്ങള്‍ തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. കാരണം പാരമ്പര്യമായി ഇവരില്‍ മുടി കൊഴിച്ചില്‍ ഉണ്ടാവുന്നു. ഇത് കൂടാതെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, ഗര്‍ഭാവസ്ഥ, ആര്‍ത്തവ വിരാമം, പിസിഓഎസ് പോലുള്ള രോഗാവസ്ഥകള്‍ എന്നിവയെല്ലാം പലപ്പോഴും മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നതാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.
പൂര്‍ണമായും പരിഹാരം
എന്നാല്‍ പലപ്പോഴും മുടി കൊഴിച്ചിലിന് പൂര്‍ണമായും പരിഹാരം കാണാന്‍ സാധിക്കില്ല എന്നതാണ് നിങ്ങള്‍ മനസ്സിലാക്കേണ്ടത്. ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുക എന്നത് മാത്രമാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത് കൂടാതെ ജീവിത ശൈലിയില്‍ ഉണ്ടാവുന്ന ചില മാറ്റങ്ങളും മുടി കൊഴിച്ചിലിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ്. അതിന് നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയെന്നും പ്രതിരോധ നടപടികള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാം.

ശരിയായ ഭക്ഷണക്രമം
ശരിയായ ഭക്ഷണക്രമം നിങ്ങളുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. മുടി വളര്‍ച്ചയെ സഹായിക്കുന്നതിന് ആവശ്യമായ വിറ്റാമിനുകളും പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. ബയോട്ടിന്‍, സിങ്ക്, ഇരുമ്പ്, വിറ്റാമിനുകള്‍ എ, സി, ഇ, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവ ഇവയില്‍ ചിലതാണ്. ആരോഗ്യമുള്ള മുടിക്ക് വേണ്ടി നമുക്ക് ഇലക്കറികള്‍, മുട്ട, മത്സ്യം, പരിപ്പ്, വിത്തുകള്‍, ധാന്യങ്ങള്‍ എന്നിവ നിങ്ങളുടെ ഭക്ഷണത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കാം.
മുടിക്ക് സംരക്ഷണം നല്‍കുക
മുടിക്ക് സംരക്ഷണം നല്‍കുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുക എന്നതാണ് ആദ്യത്തെ കാര്യം. മുടി ചീകുമ്പോള്‍ മൃദുവായി ചീകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ തലമുടി സൌമ്യമായി വേര്‍പെടുത്താന്‍ നിങ്ങള്‍ക്ക് ഗ്യാപ്പ് ഉള്ള ചീപ്പുകള്‍ തിരഞ്ഞെടുക്കുക. മുടിയില്‍ ഹീറ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ പരമാവധി ഒഴിവാക്കുക. കാരണം ഇവയില്‍ നിന്നുള്ള അമിതമായ ചൂട് മുടിയെ ദുര്‍ബലപ്പെടുത്തുകയും കേടുവരുത്തുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കുക.

നിങ്ങളുടെ തലയോട്ടിയില്‍ മസാജ് ചെയ്യുക
പതിവായി മുടിയില്‍ മസ്സാജ് ചെയ്യുന്നത് ആരോഗ്യത്തിന് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പതിവായി ചെയ്യുന്നതിലൂടെ രോമകൂപങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. എല്ലാ ദിവസവും നിങ്ങളുടെ വിരല്‍ത്തുമ്പ് കൊണ്ട് അല്‍പ സമയം മസ്സാജ് ചെയ്യാവുന്നതാണ്. ഇത് തലയോട്ടിയിക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. അതിന് വേണ്ടി വെളിച്ചെണ്ണ, ബദാം ഓയില്‍ അല്ലെങ്കില്‍ ജോജോബ ഓയില്‍ ഉപയോഗിക്കാവുന്നതാണ്.
പ്രകൃതിദത്ത പരിഹാരങ്ങള്‍
എപ്പോഴും പ്രകൃതിദത്ത പരിഹാരങ്ങള്‍ തേടുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. മുടിയുടെ കനവും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിന് വേണ്ടി നിങ്ങള്‍ക്ക് പ്രകൃതിദത്ത പരിഹാരങ്ങള്‍ എപ്പോഴും ഉപയോഗിക്കേണ്ടതാണ്. കറ്റാര്‍വാഴ ജെല്‍ നേരിട്ട് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്‍കുന്നു. കറ്റാര്‍ വാഴ തേച്ച് പിടിപ്പിക്കുന്നത് പോലെ തന്നെ ഉള്ളി നീരും മുടിയില്‍ ഗുണങ്ങള്‍ നല്‍കുന്നു. അല്‍പം ഉള്ളി നീര് എടുത്ത് തലയില്‍ പുരട്ടുക. ഇത് 15- 30 മിനിറ്റ് തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് രോമകൂപങ്ങളെ ഉത്തേജിപ്പിക്കുകയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
അവശ്യ എണ്ണകള്‍ ഉപയോഗിക്കാം
അവശ്യ എണ്ണകള്‍ ഉപയോഗിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുക. റോസ്‌മേരി, ലാവെന്‍ഡര്‍, എന്നിവയെല്ലാം തലയില്‍ നല്ലതുപോലെ മസ്സാജ് ചെയ്യാവുന്നതാണ്. ഇതിലേക്ക് ഒരു കാരിയര്‍ ഓയില്‍ ചേര്‍ത്ത് വേണം ഉപയോഗിക്കുന്നതിന്. പലര്‍ക്കും അത്ഭുതപൂര്‍വ്വമായ മാറ്റങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. ഇവയെല്ലാം തന്നെ മുടി കൊഴിച്ചിലിനെ ഇല്ലാതാക്കുകയും മുടിക്ക് കരുത്ത് നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ക്ഷമയോടെ വേണം ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുന്നതിന്. പെട്ടെന്ന് ഒരു ദിവസം കൊണ്ട് മാറ്റങ്ങള്‍ വരുന്നു എന്ന പ്രതീക്ഷയില്‍ ഒന്നും ആരംഭിക്കരുത്.



Click it and Unblock the Notifications
