Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കൊറിയക്കാരുടെ പോലുള്ള കട്ടിയും തിളക്കവുമുള്ള മുടി നിങ്ങള്‍ക്ക് സ്വന്തമാക്കാം, ഇതാ രഹസ്യം
കൊറിയന്‍ സൗന്ദര്യത്തിന്റെ ആരാധരകരാണ് ഇന്നത്തെ യുവാക്കള്‍. കൊറിയക്കാരുടെ ചര്‍മ്മ സൗന്ദര്യവും സൗന്ദര്യ സംരക്ഷണത്തിന് അവര്‍ നല്കുന്ന പ്രാധാന്യവും കരുതലുമെല്ലാം വളരെ പ്രസിദ്ധമാണ്. തിളക്കമാര്‍ന്ന ചര്‍മ്മം പോലെ തന്നെ കറുത്ത് ഇടതൂര്‍ന്ന, ആരോഗ്യമുള്ള മുടിയും കൊറിയക്കാരുടെ പ്രത്യേകതയാണ്. പാരമ്പര്യമായി പകര്‍ന്നുകിട്ടിയ കേശാരോഗ്യം കരുതലോടെ കാത്തുസൂക്ഷിക്കാന്‍ കൊറിയക്കാര്‍ക്ക് മാത്രമായ ചില രഹസ്യങ്ങള്‍ ഉണ്ട്. മുടിക്ക് പോഷണങ്ങള്‍ നല്കുന്ന പരമ്പരാഗത ഹെയര്‍ മാസ്കുകള്‍ മുതല്‍ ചില പുതിയ കണ്ടുപിടിത്തങ്ങള്‍ വരെ ആരോഗ്യമുള്ള, തിളക്കമുള്ള മുടിക്കായി കൊറിയക്കാര്‍ പിന്തുടരുന്ന ചില കേശസംരക്ഷണ ചര്യകള്‍ പരിചയപ്പെടാം.

പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍
വേര് മുതല്‍ അറ്റം വരെ മുടിയെ ബലപ്പെടുത്തുന്ന മുടിക്ക് മൊത്തത്തില്‍ പോഷകങ്ങള്‍ നല്കുന്ന പ്രകൃതിദത്ത ചേരുവകള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കുമാണ് കൊറിയന്‍ കേശസംരക്ഷണത്തില്‍ ഊന്നല്‍ നല്‍കുന്നത്. ഔഷധഗുണങ്ങളുള്ള ജിന്‍സെങ് കിഴങ്ങ്, മുളയുടെ സത്ത്, ഗ്രീന്‍ ടീ, കലേമിലയ ഓയില്‍ തുടങ്ങിയ ചേരുവകള്‍ അടങ്ങിയ കേശസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ മുടിക്ക് വേണ്ടി തിരഞ്ഞെടുക്കുക. ഇവയില്‍ വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കേടുപാടുകളില്‍ നിന്ന് മുടിയെ സംരക്ഷിക്കുകയും മുടിവളര്‍ച്ചയെ പരിപോഷിപ്പിക്കുകയും മുടിക്ക് കരുത്തും തിളക്കവും നല്‍കുകയും ചെയ്യുന്നു.
തലയോട്ടിയുടെ ആരോഗ്യത്തിന് ഇരട്ട സംരക്ഷണം
ഡബിള്‍ ക്ലന്സനിംഗ് എന്നത് കൊറിയക്കാരുടെ ചര്‍മ്മ സംരക്ഷണത്തിലെ പ്രധാന ആശയമാണ്. കേശസംരക്ഷണത്തിലും അവര്‍ ഇത് പിന്തുടരുന്നുണ്ട്. അഴുക്കും അധിക എണ്ണയും തലയില്‍ തേക്കുന്ന മറ്റ് ഉല്‍പ്പന്നങ്ങളുടെ അവശിഷ്ടങ്ങളും നീക്കം ചെയ്യാന്‍ ആദ്യം ഷാംപൂ ഉപയോഗിച്ച് മുടി കഴുകും. അതിന് ശേഷം മുടിക്ക് ആവശ്യമായ പോഷണവും ഈര്‍പ്പവും നല്‍കുന്നതിന് കണ്ടീഷ്ണര്‍ ഇടുകയും ഒന്നുകൂടി മുടി കഴുകുകയും ചെയ്യും. ഇതിലൂടെ തലയോട്ടിയുടെ ആരോഗ്യം സംരക്ഷിക്കപ്പെടുന്നു. ആരോഗ്യമുള്ള തലയോട്ടിയില്‍ നിന്നേ ആരോഗ്യമുള്ള മുടി വളരൂ.
തലയോട്ടിക്ക് പ്രത്യേക പരിചരണം
മുടിയുടെ ആരോഗ്യത്തിന് മുടിയില്‍ ഓരോ ഉല്‍പ്പന്നങ്ങള്‍ തേക്കുന്നതിന് പകരം തലയോട്ടിക്ക് പ്രത്യേക പരിചരണം നല്‍കുകയാണ് കൊറിയക്കാര്‍ ചെയ്യുന്നത്. ചര്‍മ്മാരോഗ്യത്തിന് വേണ്ട കാര്യങ്ങളെല്ലാം അവര്‍ തലയോട്ടിയിലും ചെയ്യുന്നു. ഇതിലൂടെ തലയോട്ടിയില്‍ ആവശ്യത്തിനുള്ള എണ്ണമയം നിലനില്‍ക്കപ്പെടുകയും രക്തയോട്ടം വര്‍ദ്ധിക്കുകയും മുടിവളര്‍ച്ച പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്നു. തലയോട്ടിക്ക് വേണ്ടിയുള്ള സ്ക്രബ്ബുകള്‍, എസ്സന്‍സുകള്‍, സിറം എന്നിവ പരീക്ഷിക്കുക. ഇവയില്‍ മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യം നശിപ്പിക്കുന്ന കെമിക്കലുകള്‍ ഇല്ലെന്ന് ഉറപ്പാക്കുക. തലയോട്ടിയിലെ മൃതകോശങ്ങളും അഴുക്കും മറ്റും നീക്കം ചെയ്യുന്നതിന് സ്കാല്‍പ്പ് സ്കെയ്ലര്‍ എന്ന ഉല്‍പ്പന്നവും കൊറിയക്കാര്‍ ഉപയോഗിക്കുന്നുണ്ട്. സാലിസിലിക്കേറ്റ് കൊണ്ട് ഉണ്ടാക്കിയ ഈ ഉല്‍പ്പന്നം തലയോട്ടിക്ക് ദോഷമുണ്ടാക്കില്ല.
ആഴ്ചയില്‍ ഒരു തവണയെങ്കിലും ഹെയര്‍ മാസ്ക്
മുടിക്ക് ആവശ്യമായ പോഷകങ്ങള്‍ ഉറപ്പാക്കുന്നതിനും കേടുപാടില്‍ നിന്ന് മുടിയെ സംരക്ഷിക്കുന്നതിനും ആഴ്ചയില്‍ ഒരിക്കലെങ്കിലും ഹെയര്‍ മാസ്കുകള്‍ ശീലമാക്കുക. അര്‍ഗാന്‍ ഓയില്‍, ഷിയ ബട്ടര്‍, ഹയലുറോണിക് ആസിഡ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉള്ള ഹെയര്‍ മാസ്കുകളാണ് കൊറിയക്കാര്‍ ഉപയോഗിക്കുന്നത്. ഈ ചേരുവകള്‍ മുടിക്ക് ബലവും തിളക്കവും ഈര്‍പ്പവും നല്കുന്നു. മുടി വരണ്ടുപോകുന്ന, പൊട്ടിപ്പോകാന്‍ സാധ്യതയുള്ള ഇടങ്ങളിലാണ് മാസ്കുകള്‍ കൂടുതല്‍ ഫലപ്രദമാകുക.
വിനാഗിരി
കൊറിയക്കാരുടെ മറ്റൊരു കേശസംരക്ഷണ രഹസ്യം വിനാഗിരി കൊണ്ട് അവര്‍ മുടി കഴുകും എന്നതാണ്. ഇതിലൂടെ തലയോട്ടിയിലെ പിഎച്ച് ബാലന്‍സ് ചെയ്യപ്പെടുന്നു. ഒരു കപ്പ് ആപ്പിള്‍ സിഡര്‍ വിനാഗിരി രണ്ട് കപ്പ് വെള്ളവുമായി ചേര്‍ത്ത് തലയോട്ടിയില്‍ ഒഴിച്ച് കഴുകുക. 5 മിനിട്ടിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുടി കഴുകുക.
എണ്ണ തേക്കല്‍
കൊറിയന്‍ കേശസംരക്ഷണചര്യയുടെ മറ്റൊരു പ്രധാന ശീലം എണ്ണതേക്കലാണ്. എണ്ണ തേക്കല്‍ മുടിക്ക് ആവശ്യമായ പോഷകങ്ങളും തിളക്കവും നല്കുന്നു. പൊതുവേ കൊറിയക്കാര്‍ അര്‍ഗാന്‍, ജജോബ, കമീലിയ എണ്ണകളാണ് ഉപയോഗിക്കുന്നത്. അവ മുടിക്ക് അമിതഭാരം നല്കുകയില്ല, മാത്രമല്ല മുടിക്ക് എണ്ണമെഴുക്ക് നല്കുകയുമില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
