Latest Updates
-
ആപ്പിൾ പേ ഇന്ത്യയിൽ: ഒക്ടോബറിൽ വരുന്നു, ഐഫോൺ ഉപയോക്താക്കൾക്ക് ഇനി ടാപ്പ് ആൻഡ് പേ സൗകര്യം -
മുംബൈയിൽ യെല്ലോ അലർട്ട്; വിയർപ്പും ഫംഗൽ ആക്നെയും അകറ്റാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
പിതൃപക്ഷത്തിൽ വീട് ഇങ്ങനെ ക്രമീകരിച്ചാൽ ഐശ്വര്യം; വാസ്തു പറയുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ -
പരിവർത്തിനി ഏകാദശി: പൂജാമുറിയിലും അടുക്കളയിലും ഈ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം കൂടും! -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും; വരും ദിവസങ്ങളിൽ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
ഗണപതി വിസർജനം 2026: വിസർജനത്തിന് ഏറ്റവും അനുയോജ്യമായ സമയം ഏത്? ഈ തെറ്റുകൾ ഒഴിവാക്കാം -
ഡൽഹിയിൽ വായുനിലവാരം മോശമാകുന്നു; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി സൽമാൻ; പ്രസവശേഷം ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ചൊവ്വ കർക്കടക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും? -
ബുധാദിത്യ യോഗം: കന്നി രാശിയിൽ സൂര്യനും ബുധനും; ഇന്നത്തെ ദിവസം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ശുചിത്വമില്ലാത്ത, അഴുക്കുള്ള തലമുടിയുള്ളവരിലാണോ പേന്‍ശല്യം ഉണ്ടാകുന്നത്
തലയില്‍ പേന്‍ ഉണ്ടാകുകയെന്നത് വളരെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. തലയില്‍ പേന്‍ ഉണ്ടാകുന്നതും അവ കടിക്കുന്നതും പെരുകുന്നതുമെല്ലാം വളരെ മോശം കാര്യമായും വൃത്തിയില്ലാത്തതിന്റെ അടയാളമായുമൊക്കെയാണ് പണ്ടുമുതലേ കരുതിപ്പോരുന്നത്. പക്ഷേ ഇത് ശരിയല്ല. വൃത്തിയും തലയിലെ പേന്‍ശല്യവും തമ്മില്‍ പ്രത്യേകിച്ച് ബന്ധമൊന്നും ഇല്ലെന്നാണ് ചര്‍മ്മാരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഏതൊരു സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളിലും ഉള്ള ആളുകളെ ബാധിക്കുന്ന ഒരു സാധാരണ പ്രശ്നം മാത്രമാണത്. പ്രധാനമായും കുട്ടികളിലാണ് പേന്‍ശല്യം കൂടുതല്‍.

പ്രധാനമായും കുട്ടികളില്‍, പ്രത്യേകിച്ച് പെണ്‍കുട്ടികളില്‍
മുടിയില്‍ നിന്ന് മുടിയിലേക്ക് അല്ലെങ്കില്‍ തലയില്‍ നിന്ന് തലയിലേക്കാണ് പേന്‍ പകരുന്നത്. അതുകൊണ്ടുതന്നെ ആളുകള്‍ തമ്മില്‍ വളരെ അടുത്ത് ഇടപഴകുന്നതിലൂടെയാണ് പേന്‍ പകരല്‍ അഥലാ പേന്‍ കയറല്‍ ഉണ്ടാകുന്നത്. കുട്ടികള്‍ തമ്മിലുള്ള ഇടപെടല്‍ കൂടുതലായതിനാല്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടികളിലാണ് പേന്‍ശല്യം കൂടുതല്‍. ഇതില്‍ തന്നെ ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളുടെ തലയിലാണ് പേന്‍ കൂടുതലായി കാണുന്നത്. നീണ്ട മുടിയുള്ളവരിലും ഒരുമിച്ച് മുറി പങ്കിടുന്നവരിലും ചീര്‍പ്പ്, തോര്‍ത്ത് പോലുള്ള ശുചിത്വ ഉപാധികള്‍ പങ്കിടുന്നവരിലും പേന്‍ശല്യം കൂടുതലായി ഉണ്ടാകാമെന്നാണ് പൊതുവെയുള്ള ധാരണ.
തലമുടിയില്‍ മാത്രമല്ല, പുരികത്തിലും രോമവളര്‍ച്ചയുള്ള ഇടങ്ങളിലും പേന്‍ വരാം.
പേന്‍ശല്യം എങ്ങനെ തടയാം
ഒരു പേന്‍ തലയില്‍ എത്തിയാല്‍ അത് പെരുകാന്‍ കൂടുതല്‍ സമയം വേണ്ട. കാരണം വളരെ വേഗം പേന്‍ മുട്ടയിട്ട് അത് വിരിയും. അതുകൊണ്ട് തലയില്‍ നിന്ന് പേനിനെ പൂര്‍ണ്ണമായി കളയണമെങ്കില്‍ പേനും അതിന്റെ മുട്ടയായ ഈരും മുഴുവനായും ഇല്ലാതാകണം.
തലയില്‍ പേന്‍ ഉണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞാല്‍ പേന്‍ചീര്‍പ്പ് കൊണ്ട് ചീകി പേനിനെ തലയില്‍ നിന്നും ഒഴിവാക്കിയോ അല്ലെങ്കില്‍ ഇതിന് വേണ്ടി ലഭ്യമായിട്ടുള്ള മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വാങ്ങി ഉപയോഗിച്ചോ തലയില്‍ നിന്നും പേനിനെ ഒഴിവാക്കാം. അതേസമയം കെമിക്കലുകള്‍ കൂടുതലായി അടങ്ങിയ മരുന്നുകള്‍ ഉപയോഗിക്കാതിരിക്കുക.
സ്ഥിരമായി ഷാംപൂ ഉപയോഗിച്ചാല്‍ പേന്‍ശല്യം കുറയ്ക്കാമെന്ന അബദ്ധധാരണ നിലവിലുണ്ട്. ഇത് തെറ്റാണ്. ദിവസവും ഷാംപൂ തേച്ചതുകൊണ്ടോ തല കഴുകിയത് കൊണ്ടോ പേന്‍ പോകില്ല. അതേസമയം തലയില്‍ പേന്‍ ഉള്ളവര്‍ക്ക് മാത്രമായുള്ള ഷാംപൂകള്‍ നിലവിലുണ്ട്.
വളരെ അടുത്ത് നില്ക്കുന്ന, ഇടപഴകുന്ന ആളുകള്‍ക്കിടയില്‍ വളരെ എളുപ്പത്തില്‍ പേന്‍ പകരാം. ഇതൊഴിവാക്കാനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
*തൊപ്പി, സ്കാര്‍ഫ് പോലുള്ള വസ്ത്രങ്ങള്‍ പങ്കിടാതിരിക്കുക.
*തലയില്‍ പേനുള്ള ആളുകള്‍ ഉപയോഗിച്ച തലയിണയോ കിടക്കയോ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
*മറ്റുള്ളവര്‍ ഉപയോഗിച്ച വ്യക്തിഗത സാധനങ്ങള്‍, പ്രത്യേകിച്ച് ചീര്‍പ്പ് തോര്‍ത്ത് എന്നിവ ഉപയോഗിക്കാതിരിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
