Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
മുടിയ്ക്ക് നല്ല കട്ടിക്കറുപ്പ് നല്‍കും, നര ആ വഴി പോലും വരില്ല: പരിഹാരത്തിന് ഇത് മാത്രം
മുടിയുടെ ആരോഗ്യം എപ്പോഴും എല്ലാവര്ക്കും അല്പം പ്രയാസം നല്‍കുന്നതാണ്. അതിന് കാരണം പലപ്പോഴും മുടിയ്ക്കുണ്ടാവുന്ന അസ്വസ്ഥതകള്‍ എങ്ങനെ പരിഹരിക്കണം എന്ന് അറിയാത്തതാണ്. എന്നാല്‍ പലപ്പോഴും മുടിയുടെ ആരോഗ്യത്തെ പ്രതിരോധിക്കുന്ന പല ഘടകങ്ങളും ഉണ്ട്. താരന് പോലുള്ള പ്രശ്നങ്ങളാണ് പലപ്പോഴും മുടിയില്‍ കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. അത് മാത്രമല്ല മുടി നരയ്ക്കുന്നതും പലപ്പോഴും പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. ഇതെല്ലാം തന്നെ പ്രതിരോധിച്ച് മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.
അതിനായി നമുക്ക് ഗ്രീക്ക് യോഗര്‍ട്ട് ഉപയോഗിക്കാം. ഇത് മുടിയുടെ എല്ലാ പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു. നിങ്ങളുടെ മുടിക്ക് മൃദുത്വവും തിളക്കവും നല്‍കുന്നതോടൊപ്പം തന്നെ നരയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ഇതിലുള്ള പ്രോട്ടീനുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ തലയോട്ടിയെ പോഷിപ്പിക്കുകയും അത് കൂടാതെ മുടിയിഴകള്‍ ഓരോന്നിനേയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. എപ്രകാരം ഈ ഹെയര്‍മാസ്കുകള്‍ ഉപയോഗിക്കാം എന്തൊക്കെയാണ് ചേരുവകള്‍ എന്ന് നോക്കാം.

ഗ്രീക്ക് യോഗര്‍ട്ടിന്റെ ഗുണങ്ങള്‍
ഗ്രീക്ക് തൈരില്‍ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് തലയോട്ടി വൃത്തിയാക്കാന്‍ സഹായിക്കുന്നു. അത് മാത്രമല്ല മുടിയുടെ വേരുകളില്‍ ആഴത്തില്‍ ഇറങ്ങിച്ചെന്ന് മുടിക്ക് പ്രശ്നങ്ങളുണ്ടാക്കുന്ന എല്ലാ പ്രതിസന്ധികളേയും ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടാതെ ഇത് തലയോട്ടിയിലെ ചൊറിച്ചില്‍, താരന് എന്നീ പ്രശ്നങ്ങളേയും പൂര്‍ണപരിഹാരം കാണുന്നതിന് യോഗര്‍ട്ട് നല്ലതാണ്. ഇത് എല്ലാ തരത്തിലും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ സഹായിക്കും.
DIY ഹെയര്‍ മാസ്ക്
മുടിയുടെ ആരോഗ്യത്തിന് എപ്രകാരം യോഗര്‍ട്ട് ഉപയോഗിക്കാം എന്ന് നോക്കാം. അതിനായി നമുക്ക് വീ്ട്ടില്‍ തന്നെ ഗ്രീക്ക് യോഗര്‍ട്ട് തയ്യാറാക്കാം. രണ്ട് ടേബിള്‍സ്പൂണ്‍ ഗ്രീക്ക് തൈരും ഒരു ടേബിള്‍സ്പൂണ്‍ തേനും കലര്‍ത്തുക. ഈ മിശ്രിതം നനഞ്ഞ മുടിയില്‍ പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതോടൊപ്പം തന്നെ മുടിയ്ക്കുണ്ടാവുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു.
ഗ്രീക്ക് യോഗര്‍ട്ടും ഒലീവ് ഓയിലും
ഗ്രീക്ക് യോഗര്‍ട്ട് ഒലിവ് ഓയിലുമായി സംയോജിപ്പിക്കുക എന്നതാണ് മറ്റൊരു ഹെയര്‍മാസ്ക്, അതിനായി ഓരോ ചേരുവയും രണ്ട് ടേബിള്‍സ്പൂണ്‍ ഉപയോഗിക്കുക. ഈ മിശ്രിതം വരണ്ട മുടിക്ക് അധിക ഈര്‍പ്പം നല്കുന്നു. ഇത് മുടിയുടെ അറ്റം മുതല്‍ തലയോട്ടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കണം. അതിന് ശേഷം അല്പ സമയം മസ്സാജ് ചെയ്യുക. പിന്നീട് ഇത് മുടിയില്‍ നിന്ന് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ രണ്ട് ഹെയര്‍മാസ്കുകളും ഉപയോഗിക്കാം.
മുടിക്ക് തിളക്കവും ആരോഗ്യവും
പലപ്പോഴും മുടിയുടെ അനാരോഗ്യമാണ് പലരിലും പ്രശ്നങ്ങളുണ്ടാക്കുന്നത്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ വേരു മുതല്‍ അറ്റം വരെ നല്ല കരുത്ത് നല്കുന്നു. മാത്രമല്ല മുടിയില്‍ ഈര്‍പ്പവും നിലനിര്‍ത്താന്‍ സഹായിക്കും. താരന് പോലുള്ള പ്രതിസന്ധികള്‍ അനുഭവിക്കുന്നവരെങ്കില്‍ അതിന് പരിഹാരം കാണുന്നതിനും മികച്ചതാണ് ഈ മിശ്രിതം. സ്ഥിരമായി അല്പം തൈര് അല്ലെങ്കില്‍ യോഗര്‍ട്ട് തലയില്‍ തേക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് മുടിക്ക് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ലെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സ്വന്തം അനുഭവത്തിലൂടെ സാധിക്കുന്നു.
നരയെ പ്രതിരോധിക്കാം
പലരിലും ആത്മവിശ്വാസത്തിനെ ഇല്ലാതാക്കുന്നതാണ് നര. പലപ്പോഴും അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി വേണമെങ്കില്‍ തൈര് കഴിക്കാവുന്നതാണ്. തൈര് മുടിയില്‍ തേച്ച് പിടിപ്പിക്കുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. അകാല നരയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി യോഗര്‍ട്ട് ഉപയോഗിക്കാവുന്നതാണ്. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി യോഗര്‍ട്ട് മാത്രം മതി. ഇത് നിങ്ങളുടെ അകാല നരയ്ക്ക പൂര്‍ണ പരിഹാരം നല്‍കും.
മുടി പൊട്ടുന്നതിന് പരിഹാരം
മുടി പൊട്ടിപ്പോവുന്നതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് യോഗര്‍ട്ട് ഉപയോഗിക്കാം. യോഗര്‍ട്ട് നിങ്ങളുടെ ആരോഗ്യത്തിന് എന്ന പോലെ തന്നെ മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. മുടി ഇടയ്ക്ക് നിന്ന് പൊട്ടിപ്പോവുന്നത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണാന്‍ നമുക്ക് സ്ഥിരമായി ആഴ്ചയില്‍ രണ്ട് തവണയെങ്കിലും യോഗര്‍ട്ട് മസ്സാജ് ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കും എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications