Latest Updates
-
ഇടിമിന്നൽ ജാഗ്രത: കേരളത്തിൽ ഇന്ന് മഴയ്ക്ക് സാധ്യത; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അഭിജിത്ത് മുഹൂർത്തം 2026: ചെറിയ കാര്യങ്ങൾക്ക് ഈ സമയം ഉത്തമം, ഒപ്പം ശ്രദ്ധിക്കേണ്ട ഡിജിറ്റൽ സുരക്ഷാ നിർദേശങ്ങൾ -
ഇന്നത്തെ ചന്ദ്രരാശി: യാത്രയിലും പണമിടപാടുകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? -
വീടിനുള്ളിൽ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രവും പറയുന്നത് ഇതാണ് -
ബുധാദിത്യ യോഗം: നവംബർ 12-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ് -
സുകർമ്മ യോഗം ഇന്ന്: ചെറിയ കാര്യങ്ങളിൽ ശ്രദ്ധിക്കാം, വലിയ റിസ്കുകൾ ഒഴിവാക്കാം -
ചൊവ്വ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റങ്ങൾ കൊണ്ടുവരും? -
നവംബർ 12 രാജയോഗം: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാമ്പത്തിക നേട്ടം, തട്ടിപ്പുകളിൽ വീഴാതെ സൂക്ഷിക്കുക -
2026 നവംബർ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, നേട്ടങ്ങൾ തേടിയെത്തും! -
2026 നവംബർ 12: ഇന്നത്തെ രാശിഫലം; ഓരോ രാശിക്കാരും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ
രണ്ട് ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലില്‍ തീരും മുടിയുടെ എല്ലാ പ്രശ്നങ്ങളും, DIY കറ്റാര്‍ വാഴ ഹെയര്‍ മാസ്കുകള്‍
കഴിഞ്ഞ കുറച്ച് കാലമായി കറ്റാര്‍വാഴയുടെ സൗന്ദര്യഗുണങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ മിക്ക വീടുകളിലും ഇന്ന് കറ്റാര്‍വാഴ ഉണ്ട്. കറ്റാര്‍ വാഴ കേശസംരക്ഷണ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നുണ്ട്. കേശസംരക്ഷണത്തിന് മാത്രമല്ല ചര്‍മ്മാരോഗ്യ സംരക്ഷണത്തിനും ആളുകള്‍ ധാരാളമായി കറ്റാര്‍വാഴ ഉപയോഗിക്കുന്നു.

കറ്റാര്‍ വാഴയുടെ സ്വാഭാവിക ഗുണങ്ങള്‍
കറ്റാര്‍ വാഴയില്‍ വിറ്റാമിന്‍ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ വിറ്റാമിനുകള്‍ കോശവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരമായ മുടി വളര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്യുന്നു. മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന ബി12, ഫോളിക് ആസിഡ് എന്നിവയും ഈ ചെടിയിലുണ്ട്. കറ്റാര്‍ വാഴയിലെ എന്‍സൈമുകള്‍ തലയോട്ടിയിലെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ഇത് താരനും തലയോട്ടിയിലെ മറ്റ് അസ്വസ്ഥതകളും കുറയ്ക്കുകയും ആരോഗ്യകരമായ കേശവളര്ച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു .
പലതരത്തില്‍ കറ്റാര്‍വാഴ മുടിയില്‍ ഉപയോഗിക്കാം. ഓരോ തരത്തിലുമുള്ള മുടികള്‍ക്ക് വ്യത്യസ്ത തരത്തിലാണ് കറ്റാര്‍വാഴ ഉപയോഗിക്കേണ്ടത്. വ്യത്യസ്ത തരം മുടിക്ക് അനുയോജ്യമായ ചില DIY കറ്റാര്‍ വാഴ ഹെയര്‍ മാസ്കുകള്‍ ഇതാ.
വരണ്ട മുടിക്ക്
വരണ്ട മുടിക്ക് അധിക ഈര്‍പ്പം ആവശ്യമാണ്. രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയുമായി കലര്‍ത്തുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക. ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുന്നതിനുമുമ്പ് ഇത് 30 മിനിറ്റ് വിടുക.
എണ്ണമയമുള്ള മുടിക്ക്
എണ്ണമയമുള്ള മുടിക്ക് കറ്റാര്‍ വാഴയുടെ ബാലന്‍സിങ് ഗുണങ്ങള്‍ ഗുണം ചെയ്യും. രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലും ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീരും യോജിപ്പിക്കുക. തലയോട്ടിയില്‍ മസാജ് ചെയ്ത് 20 മിനിറ്റ് വിടുക. തണുത്ത വെള്ളം ഉപയോഗിച്ച് നന്നായി കഴുകുക.
താരന് സാധ്യതയുള്ള മുടിക്ക്
കറ്റാര്‍ വാഴയ്ക്ക് തലയോട്ടിയിലെ ചൊറിച്ചില്‍ ശമിപ്പിക്കാന്‍ കഴിയും. രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ ഒരു ടേബിള്‍ സ്പൂണ്‍ തൈരുമായി യോജിപ്പിക്കുക. തലയോട്ടിയില്‍ പുരട്ടി 30 മിനിറ്റ് ഇരിക്കാന്‍ അനുവദിക്കുക, ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക.
ചുരുണ്ട മുടിക്ക്
ചുരുണ്ട മുടിക്ക് പലപ്പോഴും അധിക ജലാംശം ആവശ്യമാണ്. രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ കലര്‍ത്തുക. തലയില്‍ ഒരുപോലെ തേച്ചുപിടിപ്പിക്കുക, മാസ്ക് 40 മിനിറ്റ് വിടുക. ചെറുചൂടുള്ള വെള്ളത്തില്‍ നന്നായി കഴുകുക.
മുടിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍
ഒരു മുട്ടയുടെ മഞ്ഞക്കരുവുമായി രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ കലര്‍ത്തി ഉപയോഗിക്കുക. മുടിവേര് മുതല്‍ അറ്റം വരെ ഈ മാസ്ക് ഇട്ടതിന് ശേഷം 30 മിനിറ്റ് വിടുക. മൃദുവായ ഷാംപൂ ഉപയോഗിച്ച് കഴുകുക.
കറ്റാര്‍ വാഴ മാസ്കുകള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ എളുപ്പമാണ്, ഇവ നിങ്ങളുടെ മുടിയുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ക്രമീകരിക്കാവുന്നതാണ്. പതിവ് ഉപയോഗത്തിലൂടെ മുടി ആരോഗ്യമുള്ളതും തിളക്കമുള്ളതുമായി മാറും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
