Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
വലിച്ചെറിയേണ്ട, മുട്ടത്തോടിലുണ്ട് മുടി വളര്‍ച്ചയുടെ രഹസ്യം, ഉപയോഗിക്കേണ്ടത് ഇങ്ങനെ
Eggshells for Hair Growth: ഓംലെറ്റും ബുള്‍സ്-ഐയും ഒക്കെ ഉണ്ടാക്കിയ ശേഷം ബാക്കിവരുന്ന മുട്ടത്തോട് നിങ്ങള്‍ എന്താണ് ചെയ്യാറ്? എന്തുചെയ്യാന്‍, വലിച്ചെറിയും അല്ലേ. എന്നാല്‍ നിങ്ങള്‍ വലിച്ചെറിയുന്ന സാധനത്തിന്റെ പോഷകമൂല്യം നിങ്ങള്‍ക്കറിയാമോ. ആ ഒരു സാധനം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് മുട്ടറ്റം നല്ല ആരോഗ്യമുള്ള മുടി നേടാമെന്ന കാര്യം അറിയാമോ. അതെ, സംഗതി സത്യമാണ്. കാല്‍സ്യം, ധാതുക്കള്‍ തുടങ്ങി മുടിക്ക് പോഷകമേകുന്ന നിരവധി പേഷകങ്ങള്‍ മുട്ടത്തോടിലുണ്ട്. ഇത് വേണ്ടവിധം ഉപയോഗിച്ചാല്‍ മുടി ആരോഗ്യത്തോടെ വളരും. അതുകൊണ്ട് ഇനിമുതല്‍ മുട്ടത്തോട് വലിച്ചെറിയാതെ മുട്ടറ്റം കട്ടിയുള്ള മുടി നേടാന്‍ അത് എങ്ങനെയാണെന്ന് മനസ്സിലാക്കാം.

മുട്ടത്തോട് മുടിക്ക് നല്കുന്ന സംരക്ഷണം
മുടിക്ക് ബലമേകും: മുട്ടത്തോടിലെ ഉയര്‍ന്ന കാല്‍സ്യം മുടിവേരുകളെ ബലപ്പെടുത്തുകയും ആരോഗ്യമുള്ള മുടി വളര്‍ച്ച ഉറപ്പാക്കുകയും ചെയ്യും. കാല്‍സ്യം കെരാട്ടിന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കും മുടിയിഴകള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് പ്രധാനമായും കെരാട്ടിന്‍ പ്രോട്ടീന്‍ കൊണ്ടാണ്.
മുടി കൊഴിച്ചില്‍ കുറയ്ക്കും: മുടി കൊഴിച്ചിലിന്റെ പ്രധാന കാരണം കാല്‍സ്യം ്അപര്യാപ്തതയാണ്. കേശസംരക്ഷണത്തില്‍ മുട്ടത്തോട് ഉള്‍പ്പെടുത്തിയാല്‍ മുടിക്ക് ബലമേകാനും മുടി കൊഴിച്ചില്‍ കുറയ്ക്കാനും ആവശ്യമായ കാല്‍സ്യം അതില്‍ നിന്ന് ലഭിക്കും.
ശിരോചര്‍മ്മത്തിന്റെ ആരോഗ്യം: ശിരോചര്‍മ്മത്തിന്റെ പിഎച്ച് നില സന്തുലിതമാക്കാന്‍ മുട്ടത്തോടിലെ പോഷകങ്ങള്‍ സഹായിക്കും. താരനും ചൊറിച്ചിലും പോലെയുള്ള സാധാരണ മുടി പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാന്‍ ശിരോചര്‍മ്മത്തിന്റെ ആരോഗ്യം വളരെ പ്രധാനമാണ്.
മൃതകോശങ്ങളെ നീക്കം ചെയ്യല്‍: പൊടിച്ച മുട്ടത്തോട് തലയിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനുള്ള മികച്ച വഴിയാണ്. മാത്രമല്ല മുടിവേരുകളില്‍ അടിഞ്ഞുകൂടിയ അഴുക്ക് നീക്കം ചെയ്യാനും അവ സഹായിക്കും.
എങ്ങനെ ഉപയോഗിക്കണം
മുട്ടത്തോട് കൊണ്ട് ഇത്രയധികം ഗുണങ്ങള്‍ ഉണ്ടെങ്കിലും ഇത് എങ്ങനെ ഉപയോഗിക്കുമെന്നത് ഒരു വലിയ സംശയമാണ്. ശരിയായ വിധത്തില്‍ ഇതുകൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കേണ്ടത് പ്രധാനമാണ്. ഇത് എങ്ങനെയാണെന്ന് നോക്കാം.
വൃത്തിയാക്കല്‍: ആദ്യഘട്ടം മുട്ടത്തോട് വൃത്തിയാക്കലാണ്. മുട്ട പൊട്ടിച്ചതിന് ശേഷം തോട് നല്ലവണ്ണം കഴുകുക. മുട്ടയുടെ വെള്ളയോ മഞ്ഞയോ ഒട്ടും അതില്‍ അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കുക. ബാക്ടീരിയല്‍ അണുബാധ തടയാന്‍ ഇത് പ്രധാനമാണ്.
ഉണക്കുക: അടുത്ത ഘട്ടം മുട്ടത്തോട് ഉണക്കലാണ്. വെയിലത്ത് വെച്ചോ അല്ലെങ്കില്‍ ഓവനില്‍ വെച്ചോ തോടുകള്‍ നന്നായി ഉണക്കിയെടുക്കുക. നന്നായി ഉണങ്ങിയാല്‍ തോടുകള്‍ എളുപ്പത്തില്‍ പൊടിയും.
പൊടിക്കല്‍: ഉണങ്ങിയ മുട്ടത്തോടുകള്‍ നന്നായി പൊടിച്ചെടുക്കുക. ഇതിനായി മിക്സിയുടെ ജാര് ഉപയോഗിക്കാം. തരിയില്ലാതെ പൊടിച്ചെടുക്കണം. ഈ പൊടി ഹെയര്മാസ്കുകളിലും ഷാംപൂകളിലും ചേര്‍ത്ത് മുടിയില്‍ ഉപയോഗിക്കാവുന്നതാണ്.
എങ്ങനെ സൂക്ഷിക്കണം: പൊടിച്ച മുട്ടത്തോടുകള്‍ അടച്ചുറപ്പുള്ള പാത്രത്തില്‍ സൂക്ഷിക്കാം. നനവുള്ളതോ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതോ ആയ സ്ഥലങ്ങളില്‍ നിന്ന് മാറ്റിവെക്കണം. ഏറെക്കാലം ബാക്ടീരിയ കയറാതെ ഫ്രഷ് ഇരിക്കാന്‍ ഇത് സഹായിക്കും.
ഉപയോഗരീതി
മുട്ടത്തോട് പൊടി പലതരത്തില്‍ നമുക്ക് മുടിയില്‍ ഉപയോഗിക്കാം. അതില്‍ ചിലത് നോക്കാം.
മുട്ടത്തോട് വെളിച്ചെണ്ണ ഹെയര്‍മാസ്ക്
ഒരു ടീസ്പൂണ്‍ പൊടിയും 2 ടീസ്പൂണ്‍ വെളിച്ചെണ്ണയും മിക്സ് ചെയ്യുക. ഇത് തലയോട്ടില്‍ തേച്ച് മസാജ് ചെയ്യുക. 30-45 മിനിട്ടിന് ശേഷം മുടി ഷാംപൂ കൊണ്ട് കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യാവുന്നതാണ്.
മുട്ടത്തോട് ഷാംപൂ
സാധാരണയായി ഉപയോഗിക്കുന്ന ഷാംപൂവിലും ഈ പൊടി ചേര്‍ക്കാം. 1 - 2 ടീസ്പൂണ്‍ പൊടി ഷാംപൂ ബോട്ടിലില്‍ മിക്്സ് ചെയ്യുക. ഈ ഷാംപൂ സാധാരണ ഉപയോഗിക്കുന്നത് പോലെ ഉപയോഗിക്കാം.
മുട്ടത്തോട് കറ്റാര്‍വാഴ മാസ്ക്
ഒരു ടീസ്പൂണ്‍ മുട്ടത്തോട് പൊടി രണ്ട് ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലില്‍ മിക്സ് ചെയ്യുക. ഈ മിശ്രിതം തലയില്‍ തേക്കുക.. മുടി വേരുകളില്‍ എത്തണം. 30 മിനിറ്റ് മുടിയില്‍ വെച്ച ശേഷം ചെറുചൂടുവെള്ളത്തല് കഴുകുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
