Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
വേപ്പിലയും വെളിച്ചെണ്ണയും കൊണ്ട് താരനൊരു ഒറ്റമൂലി; മുടികൊഴിച്ചിലും പമ്പകടക്കും
വേപ്പിലയും വെളിച്ചെണ്ണയും കേശസംരക്ഷണത്തിന് അത്യുത്തമമാണ്. ഇവയുടെ ഗുണങ്ങള്‍ മുടിവളര്‍ച്ച മാത്രമല്ല, മുടിയുടെ മിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരവുമാണ്. ഈ പ്രകൃതിദത്ത ചേരുവകള്‍ ആയുര്‍വേദത്തില്‍ നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നു. താരന്, മുടികൊഴിച്ചില്‍ തുടങ്ങിയ സാധാരണ മുടി പ്രശ്നങ്ങള്‍ക്ക് അവര്‍ ഫലപ്രദമാണ്.

വേപ്പിന്റെ ഗുണങ്ങള്‍
ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് വേപ്പ്. തലയോട്ടിയിലെ ചര്‍മ്മപ്രശ്നങ്ങളെയും അതെത്തുടര്‍ന്ന് ഉണ്ടാകുന്ന താരനെയും വേപ്പിന്റെ ഔഷധഗുണം ഇല്ലാതാക്കും. വേപ്പ് ശിരോചര്‍മ്മത്തെ ആരോഗ്യമുള്ളതാക്കുകയും ചൊറിച്ചിലും പ്രശ്നങ്ങളും കുറയ്ക്കുകയും ചെയ്യുന്നു.
വേപ്പെണ്ണ പതിവായി ഉപയോഗിക്കുന്നത് രോമകൂപങ്ങളെ ശക്തിപ്പെടുത്തും. ഇത് മുടികൊഴിച്ചില്‍ കുറയ്ക്കുകയും ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കെമിക്കല്‍ രഹിത കേശസംരക്ഷണ പരിഹാരങ്ങള്‍ തേടുന്നവര്‍ക്ക് വേപ്പ് മികച്ച തിരഞ്ഞെടുപ്പാണ്.
വെളിച്ചെണ്ണയുടെ ഗുണങ്ങള്‍
തലയോട്ടിക്കും മുടിക്കും പോഷണം നല്കുന്ന ഫാറ്റി ആസിഡുകള്‍ വെളിച്ചെണ്ണയില്‍ ധാരാളമുണ്ട്. ഇത് മുടിവേരുകളിലേക്ക് ആഴ്്ന്നിറങ്ങുകയും ആവശ്യമായ പോഷകങ്ങള്‍ മുടിക്ക് നല്‍കുകയും ചെയ്യുന്നു. മുടിയില്‍ നിന്ന് പ്രോട്ടീന്‍ നഷ്ടപ്പെടുന്നത് കുറയ്ക്കാന്‍ വെളിച്ചെണ്ണ സഹായിക്കുന്നു, ഇങ്ങനെ വെളിച്ചെണ്ണ മുടിയെ ശക്തിപ്പെടുത്തുന്നു.
വെളിച്ചെണ്ണ പതിവായി ഉപയോഗിക്കുന്നത് തലയോട്ടിയിലെ വരള്‍ച്ചയും ശിരോചര്‍മ്മം ഇളകുന്നതും തടയും. തലയോട്ടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ആന്റിമൈക്രോബിയല്‍ ഗുണങ്ങളും ഇതിന് ഉണ്ട്. കൂടാതെ വെളിച്ചെണ്ണ മുടിക്ക് തിളക്കം നല്‍കുകയും ഊര്‍ജ്ജസ്വലവും ആരോഗ്യകരവുമാക്കുകയും ചെയ്യുന്നു.
വേപ്പും വെളിച്ചെണ്ണയും ഒന്നിച്ച്
വേപ്പിലയും വെളിച്ചെണ്ണയും സംയോജിപ്പിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. മിശ്രിതം തലയില്‍ പുരട്ടി ഒരു രാത്രി മുഴുവന്‍ വെച്ചാല്‍ മികച്ച ഫലം ലഭിക്കും. താരന്, മുടികൊഴിച്ചില്‍ എന്നിവയെ നേരിടാന്‍ ഈ മിശ്രിതം ഫലപ്രദമാണ്. ഈ മിശ്രിതം തയ്യാറാക്കാന്‍, വേപ്പെണ്ണയും വെളിച്ചെണ്ണയും തുല്യ ഭാഗങ്ങളില്‍ യോജിപ്പിക്കുക. മിശ്രിതം നിങ്ങളുടെ തലയില്‍ പുരട്ടുന്നതിന് മുമ്പ് ചെറുതായി ചൂടാക്കുക. തലയുടെ എല്ലാ ഭാഗത്തും എത്തിയെന്ന് ഉറപ്പാക്കാന്‍ മൃദുവായി മസാജ് ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
