Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നു; തിളക്കം നിലനിർത്താൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
വീട്ടിലെ ഈർപ്പവും ദുർഗന്ധവും മാറ്റാൻ ഉപ്പ് മതിയോ? 'സാൾട്ട് വാസ്തു' പരീക്ഷിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ശനിയാഴ്ച വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; പണം വരാനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ബുധാദിത്യ യോഗം: സെപ്റ്റംബർ 19-ന് കാര്യങ്ങൾ വേഗത്തിൽ നടക്കാൻ ഈ സമയം ശ്രദ്ധിക്കൂ! -
ഇന്ന് ബാങ്കുകൾ തുറന്നിരിക്കുമോ? മൂന്നാം ശനിയാഴ്ചയിലെ ബാങ്കിംഗ് സേവനങ്ങൾ അറിയേണ്ടതെല്ലാം -
ഗണേശ വിസർജനം: മുംബൈ, പൂനെ, കേരള യാത്രകൾക്ക് മുൻപ് ഈ സുരക്ഷാ നിർദ്ദേശങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ മഴ മുന്നറിയിപ്പ്; ഈർപ്പം കൂടുമ്പോൾ ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കത്രീന കൈഫിന്റെ ലുക്ക് കണ്ട് ട്രോളുന്നവർ അറിയാൻ; പ്രസവാനന്തരം തടി കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
പിതൃപക്ഷം 2026: തർപ്പണത്തിന് ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സൂര്യോദയ സമയങ്ങളും -
ഇന്നത്തെ നക്ഷത്രഫലം: 27 നക്ഷത്രക്കാർക്കും ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
മോരുംവെള്ളം കുടിച്ചാല്‍ മൂന്നുണ്ട് കാര്യം; ദാഹവും മാറ്റാം, മുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യവും കൂട്ടാം
ചൂടുകാലത്ത് ദാഹവും ക്ഷീണവും മാറാന്‍ ഏറ്റവും നല്ലത് മോരുംവെള്ളം കുടിക്കുകയാണെന്ന് വീട്ടിലെ മുതിര്‍ന്നവര്‍ പറഞ്ഞ് മിക്കവരും കേട്ടുകാണും. എന്നാലിനി അവരോട് ദാഹവും ക്ഷീണവും മാറ്റാന്‍ മാത്രമല്ല, സൗന്ദര്യം സംരക്ഷിക്കാനും മോരുംവെള്ളം ബെസ്റ്റാണെന്ന് പറയാം. സത്യമാണ്, മോരുംവെള്ളത്തിന്റെ നിരവധി ആരോഗ്യഗുണങ്ങളില്‍ മുടിക്കും ചര്‍മ്മത്തിനും ആരോഗ്യമേകുന്നുവെന്നതും കൂടി ഉണ്ട്. എങ്ങനെയാണ് മോരുംവെള്ളം, വെറും മോരുംവെള്ളമല്ല കറിവേപ്പിലയും ഇഞ്ചിയും ചെറിയുള്ളിയും ചതച്ചിട്ട മോരുംവെള്ളം മുടിക്കും ചര്‍മ്മത്തിനും ഗുണകരമാകുന്നത് എന്ന് നോക്കാം.

ജലാംശവും പോഷകങ്ങളും നല്കുന്നു
മോരുംവെള്ളത്തിലെ പ്രധാന ചേരുവ മോര് ആണ്. മോരില്‍ ധാരാളം ലാക്റ്റിക് ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് മുടിക്കും ചര്‍മ്മത്തിനും ജലാംശം നല്കുന്നു. അതിലൂടെ മുടിയിലെയും ചര്‍മ്മത്തിലെയും ഈര്‍പ്പം നഷ്ടപ്പെടാതിരിക്കുകയും മുടിക്ക് തിളക്കവും ചര്‍മ്മത്തിന് സ്നിഗ്ദതയും കൈവരുന്നു.
മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നു
മോരുംവെള്ളം തയ്യാറാക്കുമ്പോള്‍ ധാരാളം കറിവേപ്പില ചേര്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കാരണം കറിവേപ്പില പോഷകങ്ങളുടെ കലവറാണ്. ബീറ്റ-കരോട്ടിന്‍, പ്രോട്ടീന്‍ എന്നിവ പോലുള്ള നിരവധി പോഷകങ്ങള്‍ കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്നു. ഇത് മുടിവളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചില്‍ തടയുകയും ചെയ്യുന്നു. ദിവസവും കറിവേപ്പിലയിട്ട മോരുംവെള്ളം കുടിച്ചാല്‍ മുടിവേരുകള്‍ ബലപ്പെടുകയും മുടിയുടെ കട്ടി കൂടുകയും ചെയ്യും.
ആന്റിഓക്സിഡന്റുകളുടെ സംരക്ഷണം
കറിവേപ്പിലയിലും മോരിലും ഉള്ള ആന്റിഓക്സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളോട് പോരാടി ഓക്സിഡേറ്റീവ് കേടുപാടില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന്റെ യുവത്വവും തിളക്കവും നിലനിര്‍ത്താനും ഇതിലൂടെ സാധിക്കും.
ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ മാറ്റും
മോര്, ഇഞ്ചി എന്നിവയുടെ തണുപ്പേകാനുള്ള കഴിവ് ചര്‍മ്മത്തിലെ അസ്വസ്ഥകളും ചൊറിച്ചിലും മാറ്റാന്‍ സഹായിക്കും. വെയിലേറ്റാല് ചര്‍മ്മത്തില്‍ കരിവാളിപ്പും മറ്റ് അസ്വസ്ഥകളും വരുന്നവര്‍ക്കും സെന്‍സിറ്റീവ് ആയ ചര്‍മ്മം ഉള്ളവര്‍ക്കും മോരുംവെള്ളം ഫലപ്രദമായ ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നമായിരിക്കും. കരിവാളിപ്പ് കുറയ്ക്കാനം ചര്‍മ്മത്തിലെ ചൊറിച്ചില്‍ കുറയ്ക്കാനും മോരുംവെള്ളത്തിനാകും.
ദഹനം മെച്ചപ്പെടുത്തുന്നു
പണ്ടുള്ളവര്‍ ഭക്ഷണത്തിന് ശേഷം മോരുംവെള്ളം കുടിച്ചിരുന്നു. ഇന്നും സദ്യ കഴിഞ്ഞാല്‍ മോര് കുടിക്കാറുണ്ട്. ദഹനം എളുപ്പത്തിലാക്കാന്‍ മോരുംവെള്ളം നല്ലതാണെന്നത് കൊണ്ടാണിത്. മോര് മാത്രമല്ല ഇഞ്ചി, കറിവേപ്പില, എന്നിവയും ദഹനം മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. ദഹം മെച്ചപ്പെട്ടാല്‍ അത് മുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തില്‍ പ്രതിഫലിക്കും.
മോരുംവെള്ളം എങ്ങനെ തയ്യാറാക്കാം?
ഒരു കപ്പ് മോരിലേയ്ക്ക് ഒരു കൈ നിറയെ കറിവേപ്പില, രണ്ട് പച്ചമുളക് അല്ലെങ്കില്‍ കാന്താരി മുളക്, ഒരു ചെറിയ കഷ്ണം ഇഞ്ചി, അഞ്ചാറ് ചെറിയുള്ളി എന്നിവ ചതപ്പ് ചേര്‍ത്ത് നല്ലവണ്ണം ഇളക്കുക. അതിലേക്ക് അല്‍പ്പം ഉപ്പ് കൂടി ചേര്‍ത്താല്‍ മോരുംവെള്ളം തയ്യാറായി.
വീടുകളില്‍ സുലഭമായ ഇത്രയും സാധനങ്ങള്‍ കൊണ്ട് ഈ വേനല്‍ക്കാലത്ത് ചൂടകറ്റാനും മുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യം സംരക്ഷിക്കാനും ദിവസവും മോരുംവെള്ളം ഉണ്ടാക്കി കുടിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
