Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
മുടി കൊഴിച്ചിലും കഷണ്ടിയും; മരുന്ന് വേണ്ടത് മുടിക്കല്ല, മനസ്സിന്
മുടി കൊഴിച്ചില്‍ എല്ലാവരെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നമാണ്. ചിലയാളുകള്‍ക്ക് മുടി കൊഴിഞ്ഞ് പൂര്‍ണ്ണമായോ ഭാഗികമായോ കഷണ്ടിയും മറ്റുചിലര്‍ക്ക് തലയോട്ടിയില്‍ പല സ്ഥലങ്ങളിലായി കഷണ്ടി പോലെ മുടി കൊഴിച്ചിലും ഉണ്ടാകാറുണ്ട്. എന്തെല്ലാം പ്രതിവിധി ചെയ്തിട്ടും ഡോക്ടറെ കാണിച്ചിട്ടും മരുന്ന് കഴിച്ചിട്ടും മാറാത്ത അത്തരം മുടി കൊഴിച്ചിലുകളുടെ കാരണം അറിഞ്ഞിട്ട് വേണം പരിഹാരം തേടാന്‍.

മുടി കൊഴിച്ചിലും മാനസിക സമ്മര്‍ദ്ദവും
മാനസിക സമ്മര്‍ദ്ദം മുടി കൊഴിച്ചിലിന് കാരണമാകുമെന്ന് പലര്‍ക്കും അറിയാവുന്ന കാര്യമാണ്. മാനസിക സമ്മര്‍ദ്ദം കാരണം മുടിയുടെ ആരോഗ്യവും പ്രശ്നത്തിലാകുമെന്നത് സത്യമാണ്. ഇക്കാര്യം കഴിഞ്ഞിടെ മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാല നടത്തിയ ഒരു പരീക്ഷണത്തിനിടെ അവിചാരിതമായി കണ്ടെത്തിയിരുന്നു. മാനസിക സമ്മര്‍ദ്ദത്തിന്റെ തോത് ഉയരുന്നത് മുടിവളര്‍ച്ചയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് അവര്‍ കണ്ടെത്തിയത്.
മാനസിക സമ്മര്‍ദ്ദം ഉണ്ടാകുന്ന സമയത്ത് മുടി കോശങ്ങളുടെ സാധാരണ പ്രവര്‍ത്തനം പോലും മന്ദഗതിയിലാകും. ഇത് വളരെ കൂടിയ അളവിലാകുമ്പോള്‍ കോശങ്ങള്‍ക്ക് നാശം സംഭവിക്കുകയും മുടി വളര്‍ച്ച പാടേ നിലയ്ക്കുകയും ചെയ്യും.
ഇനി മാനസിക സമ്മര്‍ദ്ദം കാരണം കഷണ്ടി ഉണ്ടാകുന്ന ചില സാഹചര്യങ്ങള്‍ പരിശോധിക്കാം.
ടീലോജന്‍ എഫ്ളൂവിയം
മാനസിക സമ്മര്‍ദ്ദം കാരണം നിരവധി ഹെയര്‍ ഫോളിക്കിളുകള്‍ ടീലോജന്‍ എന്ന, വിശ്രമാവസ്ഥയിലേക്ക് പോകും. കുറച്ച് മാസങ്ങള്‍ ഇങ്ങനെ തുടര്‍ന്നാല്‍ മുടി ചീകുമ്പോഴോ കഴുകുമ്പോഴോ ഒരു സുപ്രഭാതത്തില്‍ ആ ഭാഗത്തെ മുടി ഒറ്റയടിക്ക് നഷ്ടപ്പെടും.
അലോപെഷ്യ അരിയെറ്റ
ഇതൊരു ഓട്ടോഇമ്മ്യൂണ്‍ അവസ്ഥയാണ്. നമ്മുടെ പ്രതിരോധ വ്യവസ്ഥ തന്നെ ഹെയര്‍ ഫോളിക്കിളുകളെ ആക്രമിക്കുന്നു. അങ്ങനെ മുടി കൊഴിയുന്നു. മാനസിക സമ്മര്‍ദ്ദമാണ് ഇതിലേക്ക് നയിക്കുന്ന പ്രധാന കാരണമെന്ന് കരുതപ്പെടുന്നു.
ട്രിക്കോടില്ലോമാനിയ
മാനസിക സമ്മര്‍ദ്ദം ചിലപ്പോള്‍ ആളുകളെ സ്വന്തം മുടി പിഴുതെടുക്കാന്‍ പ്രേരിപ്പിക്കാറുണ്ട്. ട്രിക്കോടില്ലോമാനിയ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.
ഹോര്‍മോണ്‍ വ്യതിയാനം
ഗുരുതരമായ മാനസിക സമ്മര്‍ദ്ദം ശരീരത്തിലെ ഹോര്‍മോണുകളില്‍ വ്യതിയാനം സൃഷ്ടിക്കാറുണ്ട്. ഈ ഹോര്‍മോണ്‍ വ്യതിയാനം മുടിയുടെ കട്ടി കുറയാനും കാലക്രമേണ കഷണ്ടിയുണ്ടാകാനും കാരണമാകും.
രക്തയോട്ടം കുറയുന്നത്
മാനസിക സമ്മര്‍ദ്ദം തലയോട്ടിയിലേക്കുള്ള രക്തയോട്ടം കുറയാന്‍ കാരണമാകും. ഇത് ഹെയര്‍ ഫോളിക്കളുകളിലേക്ക് മതിയായ പോഷകങ്ങളും ഓക്സിജനും എത്തുന്നതിന് തടസ്സം സൃഷ്ടിക്കുകയും മുടിക്ക് ആരോഗ്യവും ബലവും ഇല്ലാതാകുകയും ചെയ്യും. ഇത് പിന്നീട് മുടി കൊഴിച്ചിലിന് കാരണമാകും.
മേല്‍പ്പറഞ്ഞ എല്ലാ പ്രശ്നങ്ങളിലും മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കുകയാണ് പോംവഴി. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിഞ്ഞാല്‍ സ്വാഭാവികമായി ഹെയര്‍ ഫോളിക്കിളുകള്‍ക്ക് അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ മാറുകയും മുടി ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
